ഭക്ഷണശേഷം ഈ ശീലങ്ങള്‍ അരുതരുത്

അപകടം വിളിച്ചുവരുത്തുന്ന എട്ട് ശീലങ്ങള്‍ 
ഭക്ഷണശേഷം ഈ ശീലങ്ങള്‍ അരുതരുത്

ഹാരം കഴിച്ചതിന് ശേഷം അത് ചെയ്യരുത് ഇത് ചെയ്യരുത് എന്നെല്ലാം മുതിര്‍ന്നവര്‍ പറയുന്നത് വെറുതെയല്ല. നിങ്ങളുടെ ആരോഗ്യം നശിക്കേണ്ട എന്നു കരുതിയാണ്. അതൊന്നും അന്തവിശ്വാസവുമല്ല. ഭക്ഷണശേഷം അരുതെന്ന് പയുന്നകാര്യങ്ങളെല്ലാം നിങ്ങളില്‍ പലരും പിന്തുടരുന്ന ശീലങ്ങളായിരിക്കും. അവ ഏതെന്ന് നോക്കാം

വര്‍ക്കൗട്ട്


ഒരിക്കലും ഭക്ഷണത്തിനു ശേഷം വര്‍ക്കൗട്ട് ചെയ്യരുത്. വയറു നിറഞ്ഞ അവസ്ഥയില്‍ വ്യായാമം ചെയ്യുന്നത് മന്ദതയിലേക്ക് നയിക്കും. മാത്രമല്ല, ഇത് ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. 

ഉറക്കം


ഭക്ഷണം കഴിച്ചയുടന്‍ രാത്രി ഉറങ്ങാന്‍ കിടക്കുന്നവരാണ് പലരും. എന്നാല്‍ ഭക്ഷണം കഴിച്ച ഉടനേ ഉറങ്ങുന്നത് ആസിഡ് റിഫല്‍ക്‌സ് ഉണ്ടാക്കാന്‍ കാരണമാകും. വയറിന് അസ്വസ്ഥതയും. രാത്രി 8 മണിക്കു മുന്‍പ് ആഹാരം കഴിച്ച് അതു ദഹിക്കാനുള്ള സമയം നല്‍കിയ ശേഷം മാത്രം ഉറക്കം മതിയെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഈ രീതി നിങ്ങളുടെ ദഹന പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കാന്‍ സഹായിക്കും.

വെള്ളംകുടിക്കല്‍


ഭക്ഷണം കഴിച്ച ഉടന്‍ വെള്ളം കുടിക്കുന്ന രീതി നല്ലതാണെന്നാണ് പലരും കരുത്തുന്നത്. എന്നാല്‍ ഇതു വേണ്ടെന്നാണ് വിദഗ്ധാഭിപ്രായം. ഉമിനീരുതന്നെ ദഹനത്തിനു സഹായിക്കുമെന്നും ആഹാരത്തിലുള്ള ചീത്ത ബാക്ടീരിയകളെ നശിപ്പിക്കുമെന്നും ഇവര്‍ പറയുന്നു. ഭക്ഷണശേഷം ഉടന്‍ തന്നെ വെള്ളം കുടിക്കുന്നത് ഉമിനീരിന്റെ ഈ ശക്തിയെ ഇല്ലാതാക്കുന്നു. ആഹാരത്തിനു പിറകേ വെള്ളം കുടിക്കുമ്പോള്‍ ഈ പ്രവര്‍ത്തനത്തിനു തടസ്സം ഉണ്ടാകും. അതുകൊണ്ട് ആഹാരം കഴിച്ച് 30 മിനിറ്റ് കഴിഞ്ഞ് മാത്രമേ വെള്ളം കുടിയ്ക്കാന്‍ പാടുകയുള്ളൂ.

പഴങ്ങള്‍


ആഹാരശേഷം എന്തെങ്കിലും പഴങ്ങള്‍ കഴിക്കുന്ന ശീലം മിക്ക ആളുകള്‍ക്കുമുണ്ടാകും. എന്നാല്‍ ആഹാരശേഷം പഴങ്ങള്‍ കഴിക്കുന്നത് നല്ലതല്ലെന്നാണ് വിദഗ്ദരുടെ അഭിപ്രായം. ചില പഴങ്ങള്‍ കഴിയ്ക്കുന്നത് ദഹനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇത് ഇന്‍ഡൈജഷന്‍, നെഞ്ചെരിച്ചില്‍ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇവ കാരണമാകുന്നു. പഴങ്ങള്‍ കഴിക്കാന്‍ ഏറ്റവും നല്ലത് വെറും വയറാണ്. ആഹാരം കഴിച്ച ഉടന്‍ പഴങ്ങള്‍ കഴിക്കുമ്പോള്‍ ശരിയായ ദഹനം നടക്കാതെ വരുന്നു.

പുകവലി


ഭക്ഷണശേഷം രണ്ട് പുകയെടുക്കാതെ വയ്യ എന്ന് പറയുന്നവര്‍ നമുക്കിടയിലുണ്ടാകും. ആഹാരത്തിനു മുന്‍പും ശേഷവും പുകവലി ആരോഗ്യത്തിന് ഏറെ ദോഷകരമായി ബാധിക്കും. സിഗററ്റില്‍ അടങ്ങിയിരിക്കുന്ന കാര്‍സിനോജനുകള്‍ കാന്‍സറിലേക്കു നയിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

വായന


ആഹാരം കഴിച്ച ഉടന്‍ ഉള്ള സമയം വായനയ്ക്ക് നന്നല്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്. പുസ്തകം വായിക്കുമ്പോള്‍ ഏകാഗ്രത ആവശ്യമാണ്. ബ്ലഡ് ഫ്‌ലോ കണ്ണുകളിലേക്കു കേന്ദ്രീകരിക്കപ്പെടും. ശരിയായ ദഹനത്തിന് നല്ല തോതിലുള്ള ബ്ലഡ് ഫ്‌ലോ ഉണ്ടാകണം. വായന ദഹനവ്യവസ്ഥയെ തടസ്സപ്പെടുത്തുകയും വയറ്റില്‍ അസ്വസ്ഥത ഉണ്ടാകുന്നതിനു കാരണമാകുകയും ചെയ്യുന്നു.

കുളി


ഭക്ഷണം ദഹിക്കാന്‍ ശരീരത്തില്‍ നന്നായി രക്തയോട്ടം നടക്കണം. എന്നാല്‍ കുളിയ്ക്കുന്നതോടെ ശരീരത്തിന്റെ താപനില കുറയുകയും രക്തയോട്ടം കുറയുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഭക്ഷണം കഴിച്ച് കഴിഞ്ഞ് 45 മിനിട്ടെങ്കിലും കഴിഞ്ഞേ കുളിക്കാവൂ.

ചായ


ഭക്ഷണശേഷം ചായകുടിക്കുമ്പോള്‍ ഭക്ഷണത്തില്‍ നിന്നും പ്രോട്ടീന്‍ ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവിനെ ഇല്ലാതാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com