സ്ത്രീകളിലെ ഹോര്‍മോണ്‍ തകരാറുകള്‍ പരിഹരിക്കണോ? ഭക്ഷണത്തില്‍ ശ്രദ്ധിച്ചാല്‍ മതി

ഇന്ന് വലിയൊരു വിഭാഗം സ്ത്രീകളും ഹോര്‍മോണ്‍ തകരാര്‍ എന്ന വെല്ലുവിളി നേരിടുന്നുണ്ട്. 
സ്ത്രീകളിലെ ഹോര്‍മോണ്‍ തകരാറുകള്‍ പരിഹരിക്കണോ? ഭക്ഷണത്തില്‍ ശ്രദ്ധിച്ചാല്‍ മതി

സ്ത്രീ ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് ഹോര്‍മോണുകള്‍ അത്യാവശ്യമാണ്. എന്നാല്‍ ഹോര്‍മോണ്‍ തകരാറുകള്‍ കൂടുതലായി കണ്ടുവരുന്നതും സ്ത്രീകളിലാണ്. ആര്‍ത്തവ പ്രശ്‌നങ്ങള്‍, വന്ധ്യത തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കും സ്ത്രീകളിലെ ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ വഴിവയ്ക്കും. ഇന്ന് വലിയൊരു വിഭാഗം സ്ത്രീകളും ഹോര്‍മോണ്‍ തകരാര്‍ എന്ന വെല്ലുവിളി നേരിടുന്നുണ്ട്. 

മുഖത്തും ശരീരത്തിലും ഉണ്ടാവുന്ന അധിക രോമവളര്‍ച്ച, കഴുത്തിനു ചുറ്റുമുണ്ടാകുന്ന തടിപ്പ്, കരുവാളിപ്പ് എന്നിവയുടെയും പ്രധാന കാരണം ഹോര്‍മോണ്‍ പ്രശ്‌നങ്ങളാണെന്ന് ഏറെപ്പേരും മനസിലാക്കാതെ പോവുകയാണ്. 

കൗമാരത്തിലെത്തിയ പെണ്‍കുട്ടികളില്‍ കണ്ടുവരുന്ന പോളിസിസ്റ്റിക് ഓവറി ഹോര്‍മോണ്‍ തകരാറു മൂലം സംഭവിക്കുന്നതാണ്. വേണ്ട സമയത്ത് ചികിത്സ ലഭിച്ചില്ലെങ്കില്‍ വന്ധ്യതയ്ക്കു വരെ കാരണമാകാവുന്ന ഒരു അവസ്ഥയാണിത്. ഗര്‍ഭധാരണം തടയുന്ന എന്‍ഡോമെട്രിയാസിസ് എന്ന രോഗത്തിനും ഹോര്‍മോണ്‍ തകരാറു തന്നെയാണ് കാരണം. 

ആര്‍ത്തവം വരാതിരിക്കുക, ആര്‍ത്തവസമയത്തെ രക്തസ്രാവത്തിലെ ക്രമക്കേടുകള്‍ എന്നിവയ്ക്കും ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ കാരണമാകുന്നുണ്ട്.

ആഹാരം, വ്യായാമം തുടങ്ങിയവയില്‍ ദിവസേന അല്‍പം ശ്രദ്ധിച്ചാല്‍ ഹോര്‍മോണ്‍ തകരാറുകള്‍ പരിഹരിക്കാന്‍ കഴിയുംമെന്നാണ് ആരോഗ്യവിദഗ്ദര്‍ പറയുന്നത്. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും കൊഴുപ്പധികമുള്ള ഭക്ഷണവും വേണ്ടെന്ന് വയ്ക്കുന്നതാണ് ഹോര്‍മോണ്‍ തകരാറുള്ളവരുടെ ആരോഗ്യത്തിന് നല്ലത്.

  • പൊറോട്ട, ചിക്കന്‍ മുതലായ ഭക്ഷണ സാധനങ്ങള്‍ ഒഴിവാക്കുക. 
  • മിതമായ അളവില്‍ മാത്രം ഭക്ഷണം കഴിക്കുക. 
  • ഇഡ്ഡലി, സാമ്പാര്‍, അവിയല്‍, തോരന്‍, മത്സ്യങ്ങള്‍ തുടങ്ങിയ ആഹാരസാധനങ്ങള്‍ കഴിക്കുക.
  • ചീര, മുരിങ്ങയില, വെണ്ടയ്ക്ക, ചേന, ചേമ്പ്, കാച്ചില്‍, പപ്പായ, പയറ്, കടല തുടങ്ങിയവ നിത്യവും ആഹാരത്തില്‍ ഉള്‍പ്പെടുത്തുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com