അന്യഭാഷാപഠനത്തിന് മദ്യം മാറ്റ് കൂട്ടും: വിചിത്രപഠനവുമായി ലണ്ടന്‍ സര്‍വകലാശാല

ലണ്ടനിലെ ലിവര്‍പൂള്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് വളരെ വ്യത്യസ്തമായൊരു പഠനവുമായി രംഗത്തെത്തിയിരിക്കുന്നത്.
അന്യഭാഷാപഠനത്തിന് മദ്യം മാറ്റ് കൂട്ടും: വിചിത്രപഠനവുമായി ലണ്ടന്‍ സര്‍വകലാശാല

നിങ്ങളേതെങ്കെലും പുതിയ ഭാഷ പഠിക്കാനായി കഷ്ടപ്പെടുകയാണോ? അല്‍പം മദ്യം അകത്താക്കിക്കോളൂ, ഭാഷാപഠനം കുറച്ചുകൂടി എളുപ്പമായിക്കിട്ടും. ലണ്ടനിലെ ലിവര്‍പൂള്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് വളരെ വ്യത്യസ്തമായൊരു പഠനവുമായി രംഗത്തെത്തിയിരിക്കുന്നത്.

മദ്യപിച്ചാല്‍ ഏകാഗ്രത കുറയുമെന്നാണ് ഗവേഷകര്‍ പറയുന്നത്. മദ്യം മനുഷ്യന്റെ ചിന്തകളെ പറത്തിവിടുന്നു. ഓര്‍മ്മശക്തിയും ഏകാഗ്രതയും കൂറയ്ക്കുന്നതിനോടൊപ്പം  അനുചിതമായ സ്വഭാവങ്ങള്‍ തടയുകയും ചെയ്യുകയാണ്. എന്നാല്‍ മദ്യം കഴിച്ചാലുണ്ടാകുന്ന ആത്മവിശ്വാസവും സാമൂഹികമായ ഉത്കണ്ടയില്ലായ്മയുമാണ് ആളുകളെ പുതിയ ഭാഷ പഠിക്കാന്‍ സഹായിക്കുന്നത്. 

എന്നാല്‍ മാതൃഭാഷയല്ലാത്ത ഒരു ഭാഷ സംസാരിക്കുമ്പോള്‍ വളരെ നിര്‍ബന്ധമായ കാര്യമാണ് മാനസികമായ ആലോചനകളെയെല്ലാം ഒന്നിലേക്ക് ഏകോപിപ്പിക്കുക എന്നത്. അതിനാല്‍ മദ്യപാനം ഒരു രണ്ടാം ഭാഷ സംസാരിക്കാനുള്ള കഴിവ് കുറയ്ക്കാന്‍ സാധ്യതയുണ്ടെന്നും ഗവേഷകര്‍ പറയുന്നുണ്ട്. 

എന്തൊക്കെയായലും മദ്യം ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും സാമൂഹികമായ ഉത്കണ്ഠകള്‍ കുറയ്ക്കുമെന്നുമാണ് പഠനങ്ങള്‍ വിലയിരുത്തുന്നത്. ഇത് രണ്ടും മറ്റൊരാളോട് ഇടപെഴകാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്ന ഘടകങ്ങളാണ്. സ്വാഭാവികമായും ഇടപെഴകുമ്പോഴുണ്ടാകുന്ന ഭാഷാപരമായ ബുദ്ധിമുട്ടുകളെയും ഇത് ലളിതമാക്കും. കുറച്ചുകൂടി അനായാസമായി സംസാരിക്കാനാകും.

'അടുത്തിടെ അന്യഭാഷാപഠനം നടത്തിയവരില്‍ ഭാഷയുടെ ഉച്ചാരണം സംബന്ധിച്ച് പഠനം നടത്തിയപ്പോള്‍ മദ്യത്തിന്റെ ഉപയോഗം അവരില്‍ മികച്ച മാറ്റമാണുണ്ടാക്കിയതെന്ന് മനസിലായി'-  ലിവര്‍പൂള്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനായ ഇന്‍ജ് കെര്‍സ്‌ബെര്‍ഗന്‍ പറഞ്ഞു. 'ഇത് വിശ്വാസത്തിനു വേണ്ടി ചില പിന്തുണ നല്‍കുന്നു(ദ്വിഭാഷ സംസാരിക്കുന്നവരില്‍) ഈ വിശ്വാസം സംസാരിക്കാനുള്ള കഴിവ് കൂട്ടുന്നു'- കെര്‍സ്‌ബെര്‍ഗന്‍ കൂട്ടിച്ചേര്‍ത്തു.

ഇതിനെല്ലാം പുറമെ മദ്യത്തിന് അന്യഭാഷ സംസാരിക്കാനുള്ള കഴിവ് മെച്ചപ്പെടുത്താനുള്ള കഴിവുണ്ടെന്ന് പല ദ്വിഭാഷാ ഭാഷകരും വിശ്വസിക്കുന്നുവത്രേ. ജേണല്‍ ഓഫ് സൈക്കോഫാര്‍മക്കോളജിയില്‍ പ്രസിദ്ധീകരിച്ച ഗവേഷണപ്രപന്ധത്തില്‍ പല ഗവേഷകരും സാക്ഷ്യപ്പെടുത്തുന്നുണ്ട്. 

അന്യഭാഷ പഠിക്കുന്നവരില്‍ ചിലര്‍ക്ക് പഠനകാലഘട്ടത്തില്‍ മദ്യം നല്‍കിയും ചിലര്‍ക്ക് മദ്യം നല്‍കാതെയും പഠനം നടത്തി നോക്കി. ദിവസവും ഒരു പൈന്റ് (460എംഎല്‍) എന്ന കണക്കിലാണ് മദ്യം നല്‍കിയിരുന്നത്. മദ്യത്തിന്റെ പിന്തുണയോടെ ഭാഷാപഠനം നടത്തിയവര്‍ മികച്ച പ്രകടനം നടത്തിയതായി കണ്ടെത്തി. എന്നിരുന്നാലും ഈ വിഷയത്തില്‍ ഇനിയും പഠനങ്ങള്‍ നടന്നുവരികയാണ്, ഇതിന് വേറെ എന്തെങ്കിലും ഭവിഷത്ത് ഉണ്ടോയെന്ന് വ്യക്തമായിട്ടില്ലെന്നും ഗവേഷകര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com