രക്തംവാര്‍ന്നൊഴുകുന്ന അപൂര്‍വ്വരോഗവുമായി പെണ്‍കുട്ടി

. ശരീരത്തില്‍ യാതൊരുവിധ മുറിവോ പാടുകളോ ഒന്നും തന്നെയില്ലാതെയാണ് ഇത്തരത്തില്‍ ബ്ലീഡിങ്ങുണ്ടാകുന്നത് എന്നത് ഗവേഷകരെ തന്നെ അതിശയിപ്പിക്കുകയാണ്
രക്തംവാര്‍ന്നൊഴുകുന്ന അപൂര്‍വ്വരോഗവുമായി പെണ്‍കുട്ടി

ഈ പെണ്‍കുട്ടിയുടെ മുഖവും കൈകളും എപ്പോഴും രക്തവര്‍ണ്ണിതമാണ്. അതും മധുരമുള്ള രക്തം. 21കാരിയായ ഈ പെണ്‍കുട്ടിക്ക് കഴിഞ്ഞ മൂന്നുവര്‍ഷമായാണ് ഇടയ്ക്കിടെ രക്തസ്രാവമുണ്ടാകുന്ന ഈ അസുഖം തുടങ്ങിയിട്ട്. ശരീരത്തില്‍ യാതൊരുവിധ മുറിവോ പാടുകളോ ഒന്നും തന്നെയില്ലാതെയാണ് ഇത്തരത്തില്‍ ബ്ലീഡിങ്ങുണ്ടാകുന്നത് എന്നത് ഗവേഷകരെ തന്നെ അതിശയിപ്പിക്കുകയാണ്. 

ഈ രക്തസ്രാവം തുടങ്ങിയാല്‍ ഒന്ന് മുതല്‍ അഞ്ച് മിനിറ്റ് വരെ നിലനില്‍ക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഉറങ്ങുമ്പോഴും വേറെന്തെങ്കിലും കാര്യങ്ങള്‍ ചെയ്യുമ്പോഴുമെല്ലാം ഇത്തരത്തില്‍ രക്സ്രാവമുണ്ടാകുന്നുണ്ട്. മാത്രമല്ല, പെണ്‍കുട്ടിക്ക് എന്തെങ്കിലും വൈകാരിക പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഇത് കൂടുന്നുമുണ്ട്. ഈ രക്തശ്രാവത്തിന് വ്യക്തമായ യാതൊരു കാരണവും കാണാന്‍ കഴിയുന്നില്ല എന്നാണ് കനേഡിയന്‍ മെഡിക്കല്‍ അസോസിയേഷനില്‍ പ്രസിദ്ധീകരിച്ച പഠനഫലത്തില്‍ വ്യക്തമാക്കുന്നത്.

വിയര്‍പ്പിലെ വെള്ള തുള്ളികള്‍ പോലെ രക്തം വരുന്നതിനെ തുടര്‍ന്ന് ഈ ഇറ്റാലിയന്‍ യുവതിയെ എല്ലാവരും ഒറ്റപ്പെടുത്തുകയാണെന്നാണ് കാനേഡിയന്‍ മെഡിക്കല്‍ അസോസിയേഷന്‍ ജേര്‍ണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ ശാരീരികാവസ്ഥയെ തുടര്‍ന്നുള്ള നിരാശയും സമൂഹത്തില്‍ ഇവരെ ഒറ്റയ്ക്കാക്കുന്നു. 

വിദഗ്ധ പരിശോധനയ്ക്ക് ശേഷം ഇവരുടെ ശരീരത്തിലെ രക്തത്തിന്റെ അളവ് സാധാരണ നിലയിലാണെന്ന നിഗമനത്തിലേക്കാണ് ഡോക്ടര്‍മാര്‍ എത്തിച്ചേര്‍ന്നത്. അദൃശ്യമായ, സ്വാഭാവികമല്ലാത്ത കാരണങ്ങളാവാം ഇങ്ങനെ രക്തം വിയര്‍പ്പായി വരുന്നതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. 

രക്തം തന്നെയാണ് വിയര്‍പ്പുപോലെ വരുന്നതെന്ന് പരിശോധനകളില്‍ വ്യക്തമായിരുന്നു. ചുവപ്പു നിറത്തിലെ വെള്ളമാണോ വരുന്നതെന്ന് നേരത്തെ സംശയങ്ങളുണ്ടായിരുന്നു. ചിലയാളുകള്‍ കരയുമ്പോഴും ഇങ്ങനെ ചുവപ്പ് നിറം വരുന്നുണ്ട്. 'ഇതുപോലൊരു കേസ് താന്‍ ആദ്യമായിട്ട് കാണുകയാണെന്ന് കാനഡ സെന്റ് മൈക്കിള്‍സ് ഹീമോഫീലിയ കോംപ്രഹെന്‍സിവ് കെയര്‍ പ്രോഗ്രാം ഡയറക്ടര്‍ ഡോക്ടര്‍ മൈക്കല്‍ ഷോള്‍സ്‌ബെര്‍ഗ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com