നിങ്ങള്‍ക്ക് മൂത്രശങ്ക കൂടുതലാണോ? എങ്കില്‍ സൂക്ഷിച്ചോളൂ... ഇത് കാന്‍സറിന്റെ ലക്ഷണമാകാം

അര്‍ബുദ സാധ്യത കൂടിവരികയാണെങ്കിലും ഇതിന്റെ ലക്ഷണങ്ങളെക്കുറിച്ച് ബോധവാന്മാരായ വളരെ കുറച്ച് പേര്‍ മാത്രമാണുള്ളത്
നിങ്ങള്‍ക്ക് മൂത്രശങ്ക കൂടുതലാണോ? എങ്കില്‍ സൂക്ഷിച്ചോളൂ... ഇത് കാന്‍സറിന്റെ ലക്ഷണമാകാം

സ്ത്രീകളില്‍ മൂത്രശങ്ക കൂടുതല്‍ തോന്നുന്നത് ചിലപ്പോള്‍ അണ്ഡാശയം സംബന്ധമായ അര്‍ബുദത്തിന്റെ ലക്ഷണമായിട്ടായിരിക്കാമെന്ന് റിപ്പോര്‍ട്ട്. അര്‍ബുദ സാധ്യത കൂടിവരികയാണെങ്കിലും ഇതിന്റെ ലക്ഷണങ്ങളെക്കുറിച്ച് ബോധവാന്മാരായ വളരെ കുറച്ച് പേര്‍ മാത്രമാണുള്ളത്. മൂത്രശങ്ക കൂടുതല്‍ തോന്നുന്നത് ഒരു രോഗലക്ഷണമാണെന്ന് അറിയാവുന്ന സ്ത്രീകള്‍ ഒരു ശതമാനം മാത്രമാണെന്നാണ് പുതിയ സര്‍വേയിലെ കണ്ടെത്തല്‍. 

അടിവയറ്റിലെ വേദന, നിറഞ്ഞെന്ന തോന്നല്‍, മൂത്രം അറിയാതെ പോവുക എന്നിവ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളാണെന്ന് ടാര്‍ഗറ്റ് ഒവേറിയന്‍ കാന്‍സര്‍ നടത്തിയ സര്‍വേയില്‍ കണ്ടെത്തി. 1000 സ്ത്രീകളെ സര്‍വേ നടത്തിയതില്‍ അഞ്ചില്‍ ഒന്ന് പേര്‍ക്ക് മാത്രമാണ് ഇടക്കിടെ വരുന്ന മൂത്രശങ്ക രോഗലക്ഷണമാണെന്ന് അറിയൂ. ഈ ലക്ഷണങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാവുകയാണെങ്കില്‍ വൈദ്യസഹായം തേടണമെന്ന മുന്നറിയിപ്പാണ് നല്‍കുന്നത്. 

10 സ്ത്രീകളില്‍ മൂന്ന് പേരും സെര്‍വിക്കല്‍ സ്‌ക്രീനിംഗ് ടെസ്റ്റ് നടത്തിയാല്‍ രോഗാവസ്ഥ കൃത്യമായി മനസിലാക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നുണ്ട്. അര്‍ബുദ രോഗത്തിന്റെ ലക്ഷണങ്ങളെക്കുറിച്ച് സ്ത്രീകളെ ബോധവല്‍ക്കരിക്കുന്നത് പെട്ടെന്ന് രോഗം കണ്ടെത്താന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അണ്ഡാശയം സംബന്ധിച്ച കാന്‍സര്‍ ബാധിച്ച് ഓരോ വര്‍ഷവും യുകെയില്‍ 4,100 സ്ത്രീകളാണ് മരിക്കുന്നത്.  

സ്ത്രീകളില്‍ സ്തനം, കരള്‍, കുടല്‍ എന്നീ അര്‍ബുദങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കാന്‍സര്‍ വരുന്നത് അണ്ഡാശയത്തിലാണ്. യഥാസമയം ചികിത്സ കിട്ടാത്തതാണ് കൂടുതല്‍ പേര്‍ രോഗം ബാധിച്ച് മരിക്കാന്‍ കാരണമാകുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com