അമിതമായി ഉപ്പ് കഴിക്കുന്നവരാണോ നിങ്ങള്‍? എന്നാല്‍ ശ്രദ്ധിക്കണം

ഉപ്പിന്റെ അമിതമായ ഉപയോഗം അമിത രക്തസമ്മര്‍ദത്തിന് വഴിവെക്കും.
അമിതമായി ഉപ്പ് കഴിക്കുന്നവരാണോ നിങ്ങള്‍? എന്നാല്‍ ശ്രദ്ധിക്കണം

മലയാളികളുടെ ഭക്ഷണപദാര്‍ത്ഥങ്ങളില്‍ ഉപ്പിന്റെ അളവ് അല്‍പ്പം കൂടുതലാണ്. അച്ചാറും ഉപ്പുമാങ്ങയും, ഉണക്കമീനുമൊക്കെ വളരെയധികം ഇഷ്ടപ്പെടുന്നവരാണ് മലയാളികള്‍. ഉപ്പിന്റെ അമിതമായ ഉപയോഗം അമിത രക്തസമ്മര്‍ദത്തിന് വഴിവെക്കും. അതുകൊണ്ട് ഉപ്പിന്റെ ഉപയോഗം അല്‍പ്പം കുറയ്ക്കുന്നതാണ് നല്ലത്. 

ഹൃദയാഘാതം, വൃക്കകളുടെ  തകരാറുകള്‍, പക്ഷാഘാതം തുടങ്ങിയവയുടെ പ്രധാന കാരണം രക്തസമ്മര്‍ദം കൂടുന്നതാണ്. ആരോഗ്യം നിലനിര്‍ത്താന്‍ ഉപ്പിന്റെ ഉപയോഗം ദിവസേന ആറു ഗ്രാമില്‍ താഴെയായി കുറക്കണമെന്നാണ് ആരോഗ്യവിദഗ്ദര്‍ പറയുന്നത്. 

സസ്യഭക്ഷണം  കഴിക്കുന്നവര്‍ക്ക്  അമിത രക്തസമ്മര്‍ദം ഉണ്ടാകാനുള്ള സാധ്യത കുറവാണ്. പഴവര്‍ഗങ്ങളിലും പച്ചക്കറികളിലും ധാരാളമായി അടങ്ങിയിരിക്കുന്ന പൊട്ടാസിയവും, അയല, മത്തി, ചൂര, കിളിമീന്‍,  എന്നീ മത്സ്യ ഇനങ്ങളും നാടന്‍ ഭക്ഷണ ശീലങ്ങളുമെല്ലാം രക്തസമ്മര്‍ദത്തെ കുറയ്ക്കുവാന്‍ സഹായിക്കും. രക്തസമ്മര്‍ദത്തെ പേടിക്കുന്നവര്‍ ഇവ ഒരു ശീലമാക്കാം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com