ഗര്‍ഭിണികള്‍ പൈനാപ്പിള്‍ കഴിക്കാമോ

By സമകാലികമലയാളം ഡെസ്‌ക്   |   Published: 07th September 2017 04:14 PM  |  

Last Updated: 07th September 2017 05:36 PM  |   A+A-   |  

pineapplehvghnjbnm

ഗര്‍ഭിണികള്‍ പൈനാപ്പിള്‍ (കൈതച്ചക്ക) കഴിക്കരുതെന്നാണ് പൊതുവെയുള്ള വിശ്വാസം. എന്നാല്‍ കഴിക്കാന്‍ പറ്റുമെന്നും മറ്റുചില പഠനങ്ങളില്‍ വ്യക്തമാകുന്നുണ്ട്. പ്രോട്ടീനെ വിഘടിപ്പിക്കാന്‍ ശേഷിയുള്ള എന്‍സൈം ആണ് പൈനാപ്പിളില്‍ അടങ്ങിയ ബ്രോമിലെയ്ന്‍. ഈ കാരണം കൊണ്ടാകാം പൈനാപ്പിള്‍ അബോര്‍ഷന്‍ ഉണ്ടാക്കുമെന്നുള്ള വിശ്വാസം നിലനില്‍ക്കുന്നത്. 

ഗര്‍ഭാവസ്ഥയുടെ ആദ്യത്തെ മൂന്നു മാസങ്ങളില്‍ പൈനാപ്പിള്‍ ഒഴിവാക്കണമെന്ന് ഡോക്ടേഴ്‌സ് ശുപാര്‍ശ ചെയ്യുന്നതിന്റെ കാരണം പൈനാപ്പിളിലടങ്ങിയ ബ്രോമിലെയ്ന്‍ cervexനെ ബലഹീനമാക്കാനും ഗര്‍ഭാശയത്തിന് ചലനങ്ങള്‍ ഉണ്ടാക്കാനും പ്രേരണ നല്കുന്നു. അതിനാല്‍ ആദ്യത്തെ മൂന്നു മാസങ്ങളില്‍ പൈനാപ്പിള്‍ ഗര്‍ഭിണിയുടെ ഭക്ഷണത്തില്‍ ഒഴിവാക്കുന്നതാണുത്തമം.

അതിനുശേഷം മിതമായ അളവില്‍ പൈനാപ്പിള്‍ കഴിക്കുന്നത് ഗര്‍ഭസ്ഥ ശിശുവിന്റെയും മാതാവിന്റെയും ആരോഗ്യത്തിന് അത്യുത്തമം ആണെന്ന് പറയുന്നു. പൈനാപ്പിളിലടങ്ങിയ അയണും ഫോളിക് ആസിഡും വിളര്‍ച്ച മാറ്റാന്‍ സഹായകം. അതുപോലെ ഗര്‍ഭകാലത്തെ അവസാന മാസങ്ങളില്‍ പൈനാപ്പിള്‍ കഴിക്കുന്നത് സ്വഭാവിക പ്രസവത്തിനു സഹായിക്കുന്നതായും തെളിയിക്കപ്പെട്ടിട്ടുണ്ട്. ചില ഡോക്ടേഴ്‌സ് ഗര്‍ഭണികള്‍ക്ക് എട്ട്, ഒന്‍പത് മാസങ്ങളില്‍ പൈനാപ്പിള്‍ ധാരാളമായി കഴിക്കാനുള്ള ഉപദേശം നല്‍കാറുണ്ട്.