തലവേദന വില്ലനാകുമ്പോള്‍ 

തലവേദന ഒരു രോഗമല്ല, ശരീരത്തിലുണ്ടാകുന്ന മറ്റ് രോഗങ്ങളുടെ ലക്ഷണമാണ്.
തലവേദന വില്ലനാകുമ്പോള്‍ 

ജീവിതത്തില്‍ ഒരു തവണയെങ്കിലും തലവേദന വരാത്തവരായി ഉണ്ടാവില്ല. തലവേദന ഒരു രോഗമല്ല എന്നാണ് ആദ്യം തിരിച്ചറിയേണ്ടത്. ശരീരത്തിലുണ്ടാകുന്ന മറ്റ് രോഗങ്ങളുടെ ലക്ഷണമാണ്. ഇത് തിരിച്ചറിയാതെ പലരും തലവേദന ഉണ്ടാകുമ്പോള്‍ തന്നെ വേദനസംഹാരികള്‍ കഴിച്ച് ആശ്വാസം കണ്ടെത്തും. ഇങ്ങനെ ചെയ്യുന്നതിലൂടെ യഥാര്‍ഥ അസുഖത്തെ കണ്ടെത്താനോ ചികിത്സിക്കാനോ കഴിയാതെ പോകുന്നു. 

തലച്ചോറിന്റെ പ്രവര്‍ത്തന വൈകവ്യങ്ങള്‍, മാനസിക സമ്മര്‍ദ്ദം, സമയത്തിന് ആഹാരം കഴിക്കാതിരിക്കുക, ശരീരത്തില്‍ നിന്നും ജലാംശം നഷ്ടപ്പെടുക, അണുബാധകള്‍, കണ്ണിന് കൂടുതല്‍ സ്‌ട്രെയിന്‍ നല്‍കുക, തലയ്ക്കുണ്ടാകുന്ന ആഘാതം, തലച്ചോറില്‍ ഉണ്ടാകുന്ന മുഴകള്‍ തുടങ്ങി പല കാരണങ്ങള്‍ കൊണ്ട് തലവേദന അനുഭവപ്പെടാം.

എന്നാല്‍ മറ്റ് രോഗലക്ഷണങ്ങളൊന്നും ഇല്ലാത്ത തലവേദന ആണെങ്കില്‍ അല്‍പനേരത്തെ വിശ്രമം മാത്രം മതിയാകും. താഴെ പറയുന്ന ലക്ഷണങ്ങളോട് കൂടിയുള്ളതാണ് തലവേദനയെങ്കില്‍ അവ ഗൗരവമുള്ളതാണെന്ന് മനസിലാക്കി പെട്ടെന്ന് വൈദ്യ സഹായം തേടുന്നതായിരിക്കും നല്ലത്.

  • പെട്ടന്നുണ്ടാകുന്ന പൊട്ടിപൊകുന്ന തരത്തിലുള്ള തലവേദന
  • തലയുടെ ഒരേ വശത്ത് തന്നെ എല്ലായ്‌പോഴും വേദന വരുന്ന അവസ്ഥ
  • ഉറക്കത്തില്‍ നിന്നുണര്‍ത്തുന്ന കഠിനമായ തലവേദനയും ഛര്‍ദിയും
  • തലവേദനയ്ക്ക് മുമ്പ് ഛര്‍ദിയുണ്ടാവുക
  • പ്രായം ചെന്നവരില്‍(നാല്‍പത് വയസിന് മുകളിലുള്ളവരില്‍) ആദ്യമായുണ്ടാകുന്ന തലവേദന
  • തലവേദനയ്‌ക്കൊപ്പം കഴുത്ത് മടക്കാനുള്ള ബുദ്ധിമുട്ട്
  • ഇടയ്ക്കിടെയുള്ള പനി, മറ്റ് ശാരീരിക അസ്വാസ്ഥ്യങ്ങള്‍
  • ദിവസങ്ങളോളം നീണ്ട് നില്‍ക്കുന്ന തലവേദന
  • തലവേദനയ്‌ക്കൊപ്പം കണ്ണിനോ, കൈകാലുകള്‍ക്കോ, നീണ്ട് നില്‍ക്കുന്ന പ്രവര്‍ത്തന വൈകല്യം
  • പനി, ജന്നി എന്നിവ വേദനയ്‌ക്കൊപ്പം ഉണ്ടാവുക

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com