ആഴ്ചയിലൊരിക്കല്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് സ്ത്രീകളുടെ ആയുസ് കൂട്ടുമെന്ന് പഠനം

By സമകാലികമലയാളം ഡെസ്‌ക്  |   Published: 09th September 2017 05:46 PM  |  

Last Updated: 10th September 2017 12:26 PM  |   A+A-   |  

Untitledgyuyyiy

ആഴ്ചയിലൊരിക്കല്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് സ്ത്രീകളുടെ ആയുസ് വര്‍ധിപ്പിക്കുമെന്നു പഠനം. സൈക്കോന്യറോ എന്‍ഡോക്രൈനോളജി വിഭാഗം പ്രസിദ്ധീകരിച്ച പഠനത്തിലാണ് ലൈംഗിഗികബന്ധം വാര്‍ധക്യത്തിലേക്കുള്ള പ്രക്രിയ മന്ദഗതിയിലാക്കുമെന്ന് പറയുന്നത്. സ്ഥിരമായ സംഭോഗത്തിലേര്‍പ്പെടുന്ന സ്ത്രീകള്‍ക്ക് ദീര്‍ഘമായ ടെലോമറസ് ഉണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്.

ലൈഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ ക്രോമസോമുകളുടെ മുകള്‍ഭാഗം മൂടുന്ന ഡിഎന്‍എ യെ സംരക്ഷിക്കുന്ന വസ്തു ഉല്‍പ്പാദിപ്പിക്കപ്പെടുന്നു.  
വാര്‍ധക്യമാകുന്നതോടെ ഒരാളുടെ ടെലോമറസ് ചുരുങ്ങുന്നു. 129 സ്ത്രീകളെ പഠനവിധേയമാക്കിയതില്‍ നിന്ന് കണ്ടെത്തിയത് കുറഞ്ഞത് ആഴ്ചയിലൊരിക്കലെങ്കിലും സംഭോഗത്തിലേര്‍പ്പെടുന്ന സ്ത്രീകളുടെ ടെലോമറസ് ദൈര്‍ഘ്യമേറിയതാണ് എന്നാണ്. 

ആക്ടീവായ ബന്ധത്തില്‍ മുഴുകുന്നവരുടെ ടെലോമറസ് ദൈര്‍ഘ്യമുള്ളതാണ്. ഇത് ആയുര്‍ദൈര്‍ഘ്യം കൂട്ടുകയും വാര്‍ധക്യത്തിലേക്കുള്ള യാത്ര മന്ദഗതിയിലാക്കുകയും ആരോഗ്യക്ഷയം വരുത്തുന്ന രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

129 അമ്മമാരില്‍ നിന്നുള്ള വിവരങ്ങളായിരുന്നു ഗവേഷകള്‍ ശേഖരിച്ചിരുന്നത്. അതുകൊണ്ട്, വിവാഹം കഴിക്കാത്ത സ്ത്രീകളുടെയും കുട്ടികളില്ലാത്ത സ്ത്രീകളുടെയും ദീര്‍ഘായുസ്സിന് കാരണം സ്ഥിരമായ ലൈംഗികബന്ധമാണെന്ന കാര്യത്തില്‍ വ്യക്തതയില്ല.