പഴങ്ങളും പച്ചക്കറികളും കഴിക്കൂ.. മറവി രോഗത്തെ അകറ്റി നിര്‍ത്തൂ

By സമകാലികമലയാളം ഡെസ്‌ക്   |   Published: 24th September 2017 09:15 PM  |  

Last Updated: 24th September 2017 09:21 PM  |   A+A-   |  

main-qimg-b372cjikuoi

ഇത് സെപ്റ്റംബര്‍, സെപ്റ്റംബര്‍ അല്‍ഷിമേഴ്‌സ് മാസമായും സെപ്റ്റംബര്‍ 21 അല്‍ഷിമേഴ്‌സ് ദിനമായുമാണ് ആചരിക്കുന്നത്. മാരകമായ ഈ രോഗത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് ലോക അല്‍ഷിമേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് ഓരോ വര്‍ഷവും ലോക അല്‍ഷിമേഴ്‌സ് ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്.

അല്‍ഷിമേഴ്‌സ് ഡിമന്‍ഷ്യ അഥവാ മേധാക്ഷയം എന്ന ഈ രോഗാവസ്ഥ മറവിരോഗം എന്ന പേരിലാണ് അറിയപ്പെടുന്നത്. ഓരോ ഏഴ് സെക്കന്‍ഡിലും ഓരോ അല്‍ഷിമേഴ്‌സ് രോഗി ഉണ്ടാകുന്നതായി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ രോഗത്തില്‍ നിന്നും മോചനം നേടല്‍ സാധ്യമല്ലെങ്കിലും ഭക്ഷണ ശൈലിയില്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധിവരെ രോഗം വരാതെ സൂക്ഷിക്കാം.

പ്രോട്ടീന്റെ ഉപയോഗം അല്‍ഷിമേഴ്‌സ് സാധ്യത കുറയ്ക്കുമെന്നു കണ്ടെത്തിയിട്ടുണ്ട്. കലിഫോര്‍ണിയയിലെ ഒരു കാര്‍ഡിയോളജിസ്റ്റായ ഡോക്ടര്‍ സ്റ്റീവന്‍ ഗണ്‍ട്രിയാണ് ഈ വിഷയത്തില്‍ പഠനം നടത്തിയത്. പാലുല്‍പ്പന്നങ്ങള്‍, മുളപ്പിച്ച പയര്‍, കുരുമുളക്, വെള്ളരി മുതലായവയില്‍ കാണുന്ന ലെക്റ്റിന്‍സ് എന്ന പ്രോട്ടീന്‍ അല്‍ഷിമേഴ്‌സ് ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും. ഒമേഗ 3 യും ജീവകം സി യും ധാരാളം അടങ്ങിയ ഭക്ഷണം ബൗദ്ധിക പ്രവര്‍ത്തനമായും തലച്ചോറിന്റെ പ്രവര്‍ത്തനമായും ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍ ഇവ അല്‍ഷിമേഴ്‌സിനെ അകറ്റി നിര്‍ത്താന്‍ സഹായിക്കുന്നു.

കൂണുകള്‍ അല്‍ഷിമേഴ്‌സ് വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂണിലടങ്ങിയ ബയോ ആക്ടീവ് സംയുക്തങ്ങള്‍ ന്യൂറോ ഡീജനറേറ്റീവ് രോഗങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുന്നു. ജേണല്‍ ഓഫ് മെഡിസിനല്‍ ഫുഡില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുണ്ട്.