ആന്റിബയോട്ടികിനെ പ്രതിരോധിക്കുന്ന അപകടകാരിയായ ബാക്ടീരിയ അമേരിക്കയില്‍ 

സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിന്‍വന്‍ഷന്‍ സ്റ്റഡീസ് ആണ് ഈ ബാക്ടീരിയയെക്കുറിച്ച് പഠനം നടത്തിയത്.
ആന്റിബയോട്ടികിനെ പ്രതിരോധിക്കുന്ന അപകടകാരിയായ ബാക്ടീരിയ അമേരിക്കയില്‍ 

നിരവധി ആളുകളുടെ ജീവനെടുത്ത് അമേരിക്കയില്‍ നൈറ്റ്‌മെയര്‍ ബാക്ടീരിയ പടരുന്നു. ഇത് ആളുകളില്‍ നിന്ന് ആളുകളിലേക്ക് പടര്‍ന്നു കയറിക്കൊണ്ടിരിക്കുകയാണ്. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിന്‍വന്‍ഷന്‍ സ്റ്റഡീസ് ആണ് ഈ ബാക്ടീരിയയെക്കുറിച്ച് പഠനം നടത്തിയത്. ആന്റിബയോട്ടിക്- റസിസ്റ്റന്റ് ജേംസ് എന്ന അപടകടകാരിയായ ഈ ബാക്ടീരിയ വര്‍ഷത്തില്‍ 23,000 അമേരിക്കക്കാരുടെ ജീവനെടുക്കുന്നു എന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിന്‍വന്‍ഷന്‍ സ്റ്റഡീസ് നടത്തിയ പഠനത്തിലാണ് ആന്റിബയോട്ടിക്കുകളെപ്പോലും നിര്‍വീര്യമാക്കുന്ന ഈ ബാക്ടീരിയയെക്കുറിച്ച് കണ്ടെത്തിയത്. ആന്റിബോട്ടികുകളുടെ ഓവര്‍ ഡോസ് കാരണം രൂപാന്തരപ്പെട്ട ഈ ബാക്ടീരിയ അപകടകരമായ രീതിയില്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഓരോ ജീനില്‍ നിന്നും ജീനിലേക്ക് ഇത് കൈമാറ്റം ചെയ്തുകൊണ്ടിരിക്കുകയാണ്. 

ഏതാനും ചില ആളുകളെ ഗവേഷണത്തിനായി തെരഞ്ഞെടുത്തപ്പോഴാണ് അവരില്‍ 11 ശതമാനത്തിനെയും ബാക്ടീരിയ കീഴ്‌പ്പെടുത്തിയ വിവരം ഗവേഷകര്‍ മനസിലാക്കുന്നത്. പക്ഷേ ഈ ആളുകളിലൊന്നും യാതൊരു രോഗലക്ഷണങ്ങളും പ്രകടമായിരുന്നില്ല എന്നതും പ്രധാനപ്പെട്ട കാര്യമാണ്. ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ ആളുകളില്‍ കാട്ടുതീ പോലെ പടര്‍ന്ന് പിടിക്കുമെന്നാണ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്റെ വിലയിരുത്തല്‍.

ഇത് ആരോഗ്യമുള്ളവരെ ആക്രമിക്കുന്ന ബാക്ടീരിയ ആണെങ്കിലും കാന്‍സര്‍ രോഗികള്‍, അവയവം മാറ്റിവെച്ചവര്‍, പ്രതിരോധശേഷി പൊതുവേ കുറഞ്ഞവര്‍, നവജാതശിശുക്കള്‍, പ്രായമായവര്‍ എന്നിവരെയാണ് കൂടുതലും ബാധിക്കുക.

'ഈ ബാക്ടീരിയ കൂടിയ അളവില്‍ നമ്മളെ ബാധിക്കുകയാണെങ്കില്‍ പിന്നീട് ഇതിന് യാതൊരു ചികിത്സയും ഏല്‍ക്കില്ല'- സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിലെ ഡോക്ടര്‍ ആന്‍ പറഞ്ഞു. പിന്നീട് ഇത് ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ബാധിക്കുകയും ഭീകരമായി ആളുകളെ ആക്രമിക്കുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അമിതമായ ആന്റിബയോട്ടിക് ഉപയോഗം കാരണം രൂപപ്പെട്ട ഈ ബാക്ടീരയയ്ക്ക് ഇനി ബോധവല്‍ക്കരണം മാത്രമേ പ്രതിവിധിയുള്ളൂ എന്നാണ് ഗവേഷകര്‍ പറയുന്നത്. 'ആശുപത്രികള്‍, ലാബ് പിന്നെ മറ്റ് ആരോഗ്യകേന്ദ്രങ്ങള്‍ വഴി ആളുകളെ ബോധവല്‍ക്കരിക്കുകയാണ് ഇതിന്റെ ഏക പ്രതിവിധി'- ഗവേഷകര്‍ വ്യക്തമാക്കി. ഇതുകൂടാതെ രോഗികള്‍ക്ക് ആന്റിബയോട്ടിക് കൊടുക്കാതെ അസുഖത്തിന്റെ ശരിയായ കാരണം മറ്റു മാര്‍ഗങ്ങളിലൂടെ കണ്ടുപിടിച്ച് ചികിത്സ നടത്താനും സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിന്‍വന്‍ഷന്‍ സ്റ്റഡീസ് നിര്‍ദേശിക്കുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com