ഇന്ത്യക്കാര്‍ക്ക് ചെറിയ പ്രായത്തിലേ കിഡ്‌നി സ്റ്റോണ്‍: ഉപ്പിന്റെ ഉപയോഗം കുറയ്ക്കണമെന്ന് ഡോക്ടര്‍മാര്‍

25നും 30നും ഇടയിലുള്ള വൃക്കരോഗികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടെന്നാണ് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നത്.
ഇന്ത്യക്കാര്‍ക്ക് ചെറിയ പ്രായത്തിലേ കിഡ്‌നി സ്റ്റോണ്‍: ഉപ്പിന്റെ ഉപയോഗം കുറയ്ക്കണമെന്ന് ഡോക്ടര്‍മാര്‍

മ്മുടെ ശരീരത്തിലെ ഏറെ പ്രവര്‍ത്തനശേഷിയുള്ള അവയവമാണ് വൃക്കകള്‍. വൃക്കകളുടെ പ്രവര്‍ത്തനം ഏതാണ്ട് 60 ശതമാനവും നഷ്ടപ്പെട്ടു കഴിയുമ്പോഴായിരിക്കും അത് പ്രത്യക്ഷ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങുക. വൃക്കരോഗങ്ങള്‍ സങ്കീര്‍ണ്ണമായി മാറുന്നതിനുള്ള കാരണവും ഇതുതന്നെയാണ്. ഇപ്പോള്‍ ചെറിയ പ്രായത്തില്‍ തന്നെ ആളുകള്‍ക്ക് വൃക്കംരോഗം വരുന്നുണ്ട്. 

25നും 30നും ഇടയിലുള്ള വൃക്കരോഗികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടെന്നാണ് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നത്. എന്നാല്‍ ഉപ്പിന്റെ ഉപയോഗം ഒഴിവാക്കിയാല്‍ ചെറുപ്പത്തിലുള്ള വൃക്കരോഗം തടയാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 4-5 വര്‍ഷത്തോളമായി ഡയാലിസിസ് ചെയ്യാന്‍ എത്തുന്നവരില്‍ 25-30 വയസിനിടയിലുള്ളവരുടെ എണ്ണം വര്‍ധിച്ചു വരികയാണെന്ന് മുംബൈയിലെ സൈഫീ ആശുപത്രിയിലെ നെഫ്രോളജിസ്റ്റ് ഡോക്ടര്‍ അരുണ്‍ പി ദോഷി പറഞ്ഞു.

വൃക്കസംബന്ധമായ രോഗങ്ങള്‍ വരാനുള്ള ഒരു പ്രധാന കാരണമാണ് ഹൈപ്പര്‍ടെന്‍ഷന്‍. ഉപ്പിന്റെ അമിത ഉപയോഗം ഹൈപ്പര്‍ടെന്‍ഷനിലേക്ക് നയിക്കുകയും ചെയ്യുന്നു. 'അളവില്‍ കൂടുതല്‍ ഉപ്പ് ശരീരത്തില്‍ ചെന്നാല്‍ ഹൈപ്പര്‍ടെന്‍വരുന്നു. എന്നാല്‍ ബിപി നിയന്ത്രിതമാക്കാന്‍ നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ വൃക്കരോഗം വരാതെ നോക്കാനുമാകും'- ദോഷി പറഞ്ഞു. 'നിങ്ങളെ രോഗിയാക്കുന്നതില്‍ നിങ്ങള്‍ കഴിക്കുന്ന ആഹാരത്തിന് വലിയ പങ്കുണ്ട്. പക്ഷേ ന്യൂതന ആരാരരീതി മുഷ്യന്റെ ആരോഗ്യത്തിന് ദോഷം ചെയ്യും. സംസ്‌കരിച്ച ആഹാരങ്ങളിലും മറ്റുമെല്ലാം അളവില്‍ കൂടുതല്‍ ഉപ്പ് അടങ്ങിയിട്ടുണ്ട്'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യക്കാര്‍ക്കിടയില്‍ മരണം വരെ സംഭവിക്കാവുന്ന അഞ്ച് പ്രധാനപ്പെട്ട രോഗങ്ങളില്‍ ഒന്നാണ് വൃക്കരോഗം. ഈ രോഗത്തിലേക്ക് നമ്മളെ നയിക്കുന്ന വില്ലന്‍ പുതിയ ആഹാരരീതിയും. 'ചീസ്, ബട്ടര്‍, പഞ്ചസാര, ഉപ്പ് തുടങ്ങിയവയെല്ലാം ഒരു പരിധി വിട്ട് ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നതാണ് ഇതിനു കാരണം'- അദ്ദേഹം പറഞ്ഞു.

മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഡയാലിസിസ് ചെയ്യുന്ന ചെറുപ്പക്കാരുടെ എണ്ണം ഇന്ത്യയില്‍ വളരെ കൂടുതലാണ്. ഇന്ത്യന്‍ ക്രോണിക് കിഡ്‌നി ഡിസീസ് റജിസ്ട്രി റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ഡോക്ടര്‍ അമിത് ലഗോട്ടെ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അദ്ദേഹം മുംബൈയിലെ അപ്പോളോ ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് നെഫ്രോളജിസ്റ്റ് ആണ്. ഗ്രാമപ്രദേശങ്ങളില്‍ പോലും പ്രാരംഭഘട്ടത്തിലുള്ള രോഗനിര്‍ണ്ണയത്തിനും ഡയാലിസിസിനുമുള്ള സൗകര്യമുള്ളതിനാലാണ് ഇത്തരത്തില്‍ ഒരു റിപ്പോര്‍ട്ട് പുറത്തു വന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഇന്ത്യയിലെ പ്രത്യേകരീതിയിലുള്ള പാചകരീതിയാണ് വൃക്കരോഗം വരാനുള്ള കാരണമായി ഡോക്ടര്‍ അമിത് ലഗോട്ടേ ചൂണ്ടിക്കാണിക്കുന്നത്. 'ഇന്ത്യയിലെ മിക്ക സ്ത്രീകളും വീട്ടില്‍ത്തന്നെ ആഹാരം പാകം ചെയ്ത് കഴിക്കുന്നവരാണ്. അതുകൊണ്ട് ഉപ്പ്, പഞ്ചസാര, എണ്ണ തുടങ്ങിയവയുടെയൊക്കെ ഉപയോഗം കുറച്ച് ആഹാരമുണ്ടാക്കാന്‍ അവര്‍ക്ക് ബോധവല്‍ക്കരണം നല്‍കി ഹൈപ്പര്‍ടെന്‍ഷന്‍ കുറയ്ക്കുക എന്നതാണ് വൃക്കരോഗം വരാതിരിക്കാനുള്ള ഉത്തമ മാര്‍ഗം'- അദ്ദേഹം വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com