അല്‍ഷിമേഴ്‌സിന് കാരണമാകുന്ന ജീന്‍ നിഷ്‌ക്രിയമാക്കുന്നതില്‍ ശാസ്ത്രലോകത്തിന് ആദ്യ വിജയം

അല്‍ഷിമേഴ്‌സിന് കാരണമാകുന്ന ഏറ്റവും പ്രധാനപ്പെട്ട ജീന്‍ നിഷ്‌ക്രിയമാക്കുന്നതില്‍ ശാസ്ത്രലോകം വിജയിച്ചു
അല്‍ഷിമേഴ്‌സിന് കാരണമാകുന്ന ജീന്‍ നിഷ്‌ക്രിയമാക്കുന്നതില്‍ ശാസ്ത്രലോകത്തിന് ആദ്യ വിജയം

അല്‍ഷിമേഴ്‌സിന് കാരണമാകുന്ന ഏറ്റവും പ്രധാനപ്പെട്ട ജീന്‍ നിഷ്‌ക്രിയമാക്കുന്നതില്‍ ശാസ്ത്രലോകം വിജയിച്ചു. അല്‍ഷിമേഴ്‌സിനെ കീഴ്‌പ്പെടുത്താനുള്ള പ്രയ്തങ്ങളില്‍ ആദ്യമായാണ് ഇത്ര സുപ്രധാനമായ ഒരു നേട്ടം കൈവരിക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് കഴിയുന്നത്. 

കാലിഫോര്‍ണിയയിലുള്ള ശാസ്ത്രജ്ഞരുടെ സംഘമാണ് ഈ സുപ്രധാന നേട്ടത്തിന് പിന്നില്‍. വളരെയധികം അപകടംനിറഞ്ഞ അപ്പോ ഇ4 എന്ന ജീന്‍ മനുഷ്യ നാഡീകോശങ്ങളെ ബാധിക്കുന്നതിന്‍ നിന്ന് തടയുകയാണ് ഇവര്‍ ചെയ്തത്. അപ്പോ ഇ4 ജീനുമായി ബന്ധപ്പെട്ട പ്രോട്ടീന്‍ കണ്ടെത്തിയതുവഴിയാണ് ഇത് സാധ്യമായത്. 

ശാസ്ത്രരംഗത്തെ ഈ പുതിയ കണ്ടെത്തല്‍ അല്‍ഷിമേഴ്‌സ് തടയാനുള്ള മരുന്നുകള്‍ കണ്ടെത്താനുള്ള മാര്‍ഗമാണ് തുറന്നിരിക്കുന്നത്. ശരീരത്തില്‍ അപ്പോ ഇ4 ജീനിന്റെ സാനിധ്യമുള്ളവരില്‍ അല്‍ഷിമേഴ്‌സ് സാധ്യത ഇരട്ടിയാണെന്നും രണ്ട് അപ്പോ ഇ4 ജീന്‍ ഉണ്ടെങ്കില്‍ അല്‍ഷിമേഴ്‌സ് സാധ്യത 12ഇരട്ടിയാണെന്നും പഠനം നടത്തിയ ശാസ്ത്രജ്ഞര്‍ പറയുന്നു. നാലില്‍ ഒരാളില്‍ ഈ ജീന്‍ കണ്ടുവരുന്നുണ്ടെന്ന് മുമ്പ് നടന്ന ഒരു പഠനത്തില്‍ കണ്ടെത്തിയിരുന്നു. 

മനുഷ്യന്റെ നാഡിയില്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയാത്തവയാണ് അപ്പോ ഇ4 ജീന്‍ അതിനാല്‍തന്നെ ഇവ കോശങ്ങളില്‍ രോഗകാരണമായ ഫ്രാഗ്മെന്റുകളായി മാറും. ഇത് അല്‍ഷിമേഴ്‌സിന് കാരണമാകുന്ന പല പ്രശ്‌നങ്ങളിലേക്കും നയിക്കും.  

അല്‍ഷിമേഴ്‌സ് രോഗികള്‍ ദാനം ചെയ്ത സ്‌കിന്‍ സെല്ലുകളില്‍ സ്‌റ്റെം സെല്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് അപ്പോ ഇ4 ജീന്‍ സൃഷ്ടിച്ചാണ് പഠനം നടത്തിയത്. മനുഷ്യരില്‍ ഈ പഠനം നടത്താനുള്ള ശ്രമങ്ങള്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രിയുമായി ചേര്‍ന്ന് നടത്തിവരുകയാണ്. 

അല്‍ഷിമേഴ്‌സ് രോഗികള്‍ക്ക് നല്‍കാനുള്ള മരുന്നുകള്‍ കണ്ടെത്താന്‍ ശ്രമിച്ചിരുന്നെങ്കിലും കഴിഞ്ഞ പത്തുവര്‍ഷമായും ഇത് വിജയം കണ്ടിരുന്നില്ല. അതുകൊണ്ടുതന്നെ ഈ പുതിയ കണ്ടെത്തല്‍ അല്‍ഷിമേഴ്‌സിനെ കീഴ്‌പ്പെടുത്താന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com