വണ്ണം കുറക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടോ? ആദ്യം ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കൂ

വളരെ നേരം വ്യായാമം ചെയ്തതു കൊണ്ടും പട്ടിണി കിടന്നതുകൊണ്ടും വണ്ണം കുറയ്ക്കാന്‍ പറ്റിയെന്നുവരില്ല
വണ്ണം കുറക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടോ? ആദ്യം ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കൂ

രീര ഭാരം കുറക്കാനുള്ള ലക്ഷ്യത്തിലാണോ നിങ്ങള്‍? മണിക്കൂറുകളോളം ജിമ്മില്‍ ചെലവഴിച്ചിട്ടും വണ്ണം കുറയ്ക്കാനാവാതെ ബുദ്ധിമുട്ടുകയാണോ? വളരെ നേരം വ്യായാമം ചെയ്തതു കൊണ്ടും പട്ടിണി കിടന്നതുകൊണ്ടും വണ്ണം കുറയ്ക്കാന്‍ പറ്റിയെന്നുവരില്ല. അതിന് മറ്റു ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. 

അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് മെറ്റാബോളിസം. ശരീരത്തിന്റെ പ്രവര്‍ത്തനം വര്‍ധിപ്പിക്കുന്ന കെമിക്കല്‍ പ്രോസസാണിത്. പലരിലും വ്യത്യസ്ത വേഗതയിലായിരിക്കും മെറ്റാബോളിസമുണ്ടാവുക. കുറഞ്ഞ മെറ്റാബോളിസമുള്ളവരുടെ ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിന്റെ അളവ് വര്‍ധിക്കും. എന്നാല്‍ മെറ്റാബോളിസം വേഗത്തിലാണെങ്കിലും കലോറി കൂടുതല്‍ കത്തിപ്പോകാന്‍ സഹായകമാകും. 

കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മെറ്റാബോളിസം വര്‍ധിപ്പിക്കാനാവും. കൃത്യമായ ഇടവേളകളില്‍ പോഷകസമ്പന്നമായ ഭക്ഷണം കഴിക്കുക എന്നതാണ് ഏറ്റവും പ്രധാനം. രണ്ട് തവണ കഴിക്കുന്നതിന്റെ ഗുണം ഈ ചെറിയ ഭക്ഷണത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടാകണം. ഇത് പ്രാവര്‍ത്തികമാക്കുന്നതിലൂടെ കലോറികള്‍ ഇല്ലാതാക്കാന്‍ കഴിയുന്നതിനൊപ്പം ദിവസം മുഴുവന്‍ ഊര്‍ജസ്വലമായി നില്‍ക്കാനും കഴിയും 

ഭക്ഷണത്തില്‍ മാത്രമല്ല വെള്ളം കുടിക്കുന്നതിലും ശ്രദ്ധിക്കണം. ദിവസം 3-4 ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം. 500 മില്ലി ലിറ്റര്‍ വെള്ളത്തിന് ആരോഗ്യസമ്പന്നരായ പുരുഷന്മാരിലും സ്ത്രീകളിലും 30 ശതമാനം മെറ്റാബോളിസം വര്‍ധിപ്പിക്കാനാകും. ഇത് കൂടാതെ ഭക്ഷണത്തില്‍ കൂടുതല്‍ പഴങ്ങളും ഡ്രൈഫ്രൂട്ടുകളും ഗ്രൂന്‍ ടീയും ചോറിനൊപ്പം മോര് കൂട്ടുന്നതും ഗുണം ചെയ്യും. ഇതിനൊപ്പം വ്യായാമം കൂടി ആയാല്‍ ശരീരഭാരം പെട്ടെന്ന് കുറക്കാനാവും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com