ഡെങ്കിപ്പനിക്ക് ആയുര്‍വേദ പ്രതിവിധിയുമായി ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ 

പ്രാഥമിക പഠനങ്ങള്‍ പൂര്‍ത്തിയാക്കി മരുന്നിന്റെ ഫലക്ഷമതയും ക്ലിനിക്കല്‍ സുരക്ഷയും ഉറപ്പാക്കികഴിഞ്ഞു. അടുത്തവര്‍ഷത്തോടെ മരുന്ന് വിപണിയില്‍ എത്തുമെന്നാണ് അറിയിക്കുന്നത്.
ഡെങ്കിപ്പനിക്ക് ആയുര്‍വേദ പ്രതിവിധിയുമായി ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ 

ഡെങ്കി ചികിത്സയില്‍ ആയുര്‍വേദ പ്രതിവിധിയുമായി ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍. ലോകത്തില്‍ തന്നെ ആദ്യമായാണ് ഡെങ്കിപ്പനിക്ക് ആയിര്‍വേദത്തില്‍ മരുന്ന് കണ്ടെത്തുന്നതെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. അടുത്തവര്‍ഷത്തോടെ മരുന്ന് വിപണിയില്‍ എത്തുമെന്നാണ് ഇവര്‍ അറിയിക്കുന്നത്. ആയുഷിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസേര്‍ച്ച് ഇന്‍ ആയുര്‍വേദിക് സയന്‍സസും(സിസിആര്‍എഎസ്) കര്‍ണാടകയിലെ റീജിയണല്‍ റിസേര്‍ച്ച് സെന്റര്‍ ഐസിഎംആറും ചേര്‍ന്നാണ് പുതിയ മരുന്ന് കണ്ടെത്തിയിരിക്കുന്നത്. 

പ്രാഥമിക പഠനങ്ങള്‍ പൂര്‍ത്തിയാക്കി മരുന്നിന്റെ ഫലക്ഷമതയും ക്ലിനിക്കല്‍ സുരക്ഷയും ഉറപ്പാക്കികഴിഞ്ഞു. കര്‍ണാടകയിലെ മെഡിക്കല്‍ കോളേജുകളില്‍ അന്താരാഷ്ട്ര തലത്തില്‍ അംഗീകരിച്ച രീതിയില്‍ മനുഷ്യരെ പങ്കാളികളാക്കികൊണ്ടുള്ള പരീക്ഷണങ്ങള്‍ ഇപ്പോള്‍ നടന്നുവരികയാണ്. നൂറ്റാണ്ടുകളായി ആയുര്‍വേദത്തില്‍ ഉപയോഗിച്ചുവരുന്ന ഏഴ് ഔഷധ കൂട്ടുകള്‍ ഉപയോഗിച്ചാണ് ഡെങ്കിപനിക്കെതിരെ പ്രവര്‍ത്തിക്കുന്ന മരുന്ന് നിര്‍മിച്ചിട്ടുള്ളത്. 

പല സ്ഥലത്തും വലിയ പ്രതിസന്ധി സൃഷ്ടിച്ച് വ്യാപകമായി ഡെങ്കി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ഇതിനെതിരെയുള്ള പ്രതിരോധം കണ്ടുപിടിക്കേണ്ടത് അത്യാവശ്യമാണെന്ന് സിസിആര്‍എഎസ് ചെയര്‍മാന്‍ വൈദ്യ കെ എസ് ദിമന്‍ പറഞ്ഞു. ഡെങ്കിപനിക്കെതിരെയുള്ള ആയുര്‍വേദ മരുന്നിനായുള്ള പ്രവര്‍ത്തനങ്ങള്‍ 2015ല്‍ ആരംഭിച്ചതാണെന്നും കഴിഞ്ഞ വര്‍ഷം ജൂണില്‍ മരുന്നിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ച് മറ്റ് പഠനങ്ങള്‍ ആരംഭിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഡെങ്കുവിനെ പൂര്‍ണമായി ഭേദമാക്കുന്ന ആന്റിബയോട്ടിക്കുകള്‍ ഒന്നും നിലവിലില്ല മറിച്ച് ഡെങ്കുവിന്റെ ലക്ഷണങ്ങളായ തലവേദന, ശരീരവേദന കടുത്ത പനി തുടങ്ങിയവ ശമിപ്പിക്കാനുള്ള മരുന്നുകളാണ് രോഗികള്‍ക്ക് നല്‍കിവരുന്നത്. പൂര്‍ണമായ വിശ്രമമാണ് ഡെങ്കു ബാധിച്ച രോഗികള്‍ക്ക് ഡോക്ടര്‍മാരുടെ നിര്‍ദേശം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com