നടക്കുന്നത് നല്ലതാണ് പക്ഷെ എങ്ങനെ നടക്കണം എന്നുകൂടെ അറിഞ്ഞിരിക്കണം 

1078പേരില്‍ നടത്തിയ പഠനമാണ് വേഗത്തിലുള്ള നടത്തതിന്റെ പ്രയോജനം കണ്ടെത്തിയിരിക്കുന്നത്
നടക്കുന്നത് നല്ലതാണ് പക്ഷെ എങ്ങനെ നടക്കണം എന്നുകൂടെ അറിഞ്ഞിരിക്കണം 

ചുറുചുറുക്കോടെ വേഗതിയില്‍ നടക്കുന്നത് ഹൃദയത്തിന് നല്ലതാണെന്ന് പഠനം. വേഗതയില്‍ നടക്കുന്ന ആളുകള്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍മൂലം ആശുപത്രിയിലാകുന്നത് കുറവാണെന്നാണ് ഫെറാറ സര്‍വകലാശാല പുറത്തുവിട്ട പഠനത്തില്‍ പറയുന്നത്. ദിവസവും കുറഞ്ഞത് 40മിനിറ്റെങ്കിലും നടക്കുന്നത് ഹൃദയതകരാറുകള്‍ സംഭവിക്കുന്നത് ഒഴിവാക്കുമെന്ന് ചൂണ്ടികാട്ടി അടുത്തിടെ മറ്റൊരു പഠനം പുറത്തുവന്നിരുന്നു. 

1078പേരില്‍ നടത്തിയ പഠനമാണ് വേഗത്തിലുള്ള നടത്തതിന്റെ പ്രയോജനം കണ്ടെത്തിയിരിക്കുന്നത്. ഇവരെ പല രീതിയില്‍ നടത്തുകയായിരുന്നു. ചിലരോട് സാവധാനം നടക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ മറ്റുചിലരോട് വേഗത കുറയ്ക്കാതെയും എങ്കില്‍ അമിത വേഗത എത്താതെയും നടക്കാന്‍ ആവശ്യപ്പെട്ടു. മറ്റൊരു വിഭാഗത്തോടു വേഗതയില്‍ നടക്കാനും പറയുകയായിരുന്നു. 

മൂന്ന് വര്‍ഷം ഇവരെ പഠനത്തിന് വിദ്ധേയരാക്കിയതിന് ശേഷമാണ് നടത്തതിലെ വ്യതിയാനം ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനെകുറിച്ച് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. നടത്തതിന്റെ വേഗത കൂടുമ്പോള്‍ ഹോസ്പിറ്റലില്‍ പോകേണ്ട ആവശ്യകതയും ഹോസ്പിറ്റലില്‍ ചിലവഴിക്കേണ്ടിവരുന്ന ദിനങ്ങളുടെ എണ്ണത്തിലും കുറവുണ്ടാകുമെന്ന് പഠനത്തില്‍ പറയുന്നു. യൂറോപ്യന്‍ ജേര്‍ണല്‍ ഓഫ് പ്രിവെന്റീവ് കാര്‍ഡിയോളജിയില്‍ പഠനം പ്രസിദ്ധീകരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com