ഭാരം കുറയ്ക്കൂ, സെക്‌സ് മെച്ചപ്പെടുത്താന്‍ ഈ 6 മാര്‍ഗങ്ങള്‍ സഹായിക്കും 

പങ്കാളിയുടെ മുന്നില്‍ സ്വന്തം ശരീരത്തെകുറിച്ചുള്ള അപകര്‍ഷതാബോധത്തെ മറികടക്കുക സെക്‌സ് ജീവിതത്തില്‍ ഭൂരിഭാഗം ആളുകളും അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ്. 
ഭാരം കുറയ്ക്കൂ, സെക്‌സ് മെച്ചപ്പെടുത്താന്‍ ഈ 6 മാര്‍ഗങ്ങള്‍ സഹായിക്കും 

ങ്കാളിയുടെ മുന്നില്‍ സ്വന്തം ശരീരത്തെകുറിച്ചുള്ള അപകര്‍ഷതാബോധത്തെ മറികടക്കുക സെക്‌സ് ജീവിതത്തില്‍ ഭൂരിഭാഗം ആളുകളും അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ്. എന്നാല്‍ ശരീരഭാരം കുറയ്ക്കുന്നതുവഴി ഇത് പരിഹരിക്കാമെന്നാണ് കണ്ടെത്തല്‍. ശരീരഭാരം കുറയ്ക്കുമ്പോള്‍ ദൈനംദിന ജീവിതം മാത്രമല്ല ലൈംഗീക ജീവിതവും മെച്ചപ്പെട്ടതാക്കാമെന്നാണ് കണ്ടെത്തല്‍. ശരീരഭാരം നിങ്ങളുടെ ലൈംഗീകജീവിതം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന പല ഘടകങ്ങളുണ്ട്.

ശരീരഭാരം കുറയുമ്പോള്‍ നിങ്ങളുടെ ആത്മവിശ്വാസം ഉയരും. പങ്കാളിയെക്കാള്‍ ഭാരം കൂടുതലാണ് നിങ്ങള്‍ക്കെന്ന തിരിച്ചറിവ് ലൈംഗീകതയില്‍ സ്വയം ആത്മവിശ്വാസം കെടുത്തുന്നതിന് പലപ്പോഴും കാരണമാകാറുണ്ട്. അതുകൊണ്ടുതന്നെ ശരീരഭാരം കുറയ്ക്കുന്നതോടെ നിങ്ങള്‍ക്ക് ഈ ആത്മവിശ്വാസത്തെ കൂടെകൂട്ടാന്‍ കഴിയും. 

ശരീരഭാരം കൂടുതലുള്ളവര്‍ക്ക് രക്തദമനികളില്‍ ഒരു ആവരണം ഉണ്ടാകും ശരീരഭാരം കുറയുന്നതോടെ ഈ ആവരണം ഇല്ലാതാകുന്നതിനാല്‍ രതിമൂര്‍ച്ച വേഗത്തിലും മെച്ചപ്പെട്ട രീതിയിലും അനുഭവപ്പെടും. പങ്കാളികള്‍ക്കിടയിലുള്ള അടുപ്പമാണ് ശരീരഭാരം കുറയുന്നതോടെ ലൈംഗികജീവിതത്തില്‍ ലഭിക്കുന്ന മറ്റൊരു നേട്ടം. ശരീരഭാരം കുറയുന്നതോടെ പങ്കാളികള്‍ തമ്മിലുള്ള കംഫര്‍ട്ട് വര്‍ദ്ധിക്കുകയും ഇത് കൂടുതല്‍ സമയം ഒന്നിച്ച് ചിലവഴിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും. 

അമിതഭാരം ഉള്ളവരില്‍ ചര്‍മ്മത്തിന്റെ ലെയറുകളും കൊഴുപ്പും കൂടുതലായതിനാല്‍തന്നെ സ്വയംഭോഗം ചെയ്യുന്നത് ബുദ്ധിമുട്ടേറിയതാണ്. ശരീരഭാരം കുറയുന്നതോടെ ഇതും എളുപ്പമാകും. പങ്കാളിയുടെ സ്പര്‍ശനങ്ങളെ പെട്ടെന്ന് അറിയാനാകും എന്നതും ശരീരഭാരം കുറയ്ക്കുന്നതുകൊണ്ടുള്ള നേട്ടമാണ്. ലൈംഗികതയില്‍ വ്യത്യസ്ത പൊസിഷണ്‍ പരീക്ഷിക്കാനും ശരീരഭാരം കുറയുന്നത് ഗുണകരമാകുമെന്നും വിദഗ്ധര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com