കാപ്പിയും ചായയും ഒരുപാടങ്ങ് കുടിക്കേണ്ട

കാപ്പിയിലും ചായയിലും അടങ്ങിയ കഫീന്‍ ശരീരത്തില്‍ കിടന്ന് പ്രവര്‍ത്തിക്കുന്നതു കൊണ്ടാണ് നമുക്ക് ഈ പാനീയത്തോട് അറിയാതെയൊരു വിധേയത്വം വന്ന് പോകുന്നത്.
കാപ്പിയും ചായയും ഒരുപാടങ്ങ് കുടിക്കേണ്ട

ലോകത്തില്‍ തന്നെ ഏറ്റവും പ്രിയങ്കരമായ പാനീയമാണ് കാപ്പി. ഇത് ശീലമാക്കിയവര്‍ ആസക്തിയോടുകൂടി വീണ്ടും വീണ്ടും കുടിക്കുകയാണ് പതിവ്. രാവിലെ ഉറക്കമുണ്‍ന്നയുടനെ ഒരു കപ്പ് ചായയോ കാപ്പിയോ കുടിക്കാതെ ദിവസം തുടങ്ങാന്‍ പലര്‍ക്കും കഴിയില്ല. ഇത് കുടിച്ചില്ലെങ്കില്‍ ക്ഷീണവും അസ്വസ്തതയും എന്തിന് തലവേദന വരെ വരുന്നവരുണ്ട്. കാപ്പിയിലും ചായയിലും അടങ്ങിയ കഫീന്‍ ശരീരത്തില്‍ കിടന്ന് പ്രവര്‍ത്തിക്കുന്നതു കൊണ്ടാണ് നമുക്ക് ഈ പാനീയത്തോട് അറിയാതെയൊരു വിധേയത്വം വന്ന് പോകുന്നത്.

കഫീന്‍ എന്ന രാസവസ്തു സ്ഥിരമായി കുടിച്ചോ, മറ്റു രീതികളില്‍ ഉപയോഗിച്ചോ ശീലമായാല്‍ അതിന് അടിമപ്പെടും. പക്ഷേ കഫീന്‍ ആരോഗ്യത്തിന് അത്ര നല്ലതല്ല. ഇത് ശരീരത്തില്‍ അപകടകരമായ മാറ്റങ്ങള്‍ വരുത്തുമെന്നാണ് ആരോഗ്യവിദഗ്ധര്‍ സാക്ഷ്യപ്പെത്തുന്നത്. കഫീന്‍ കുടിക്കുമ്പോള്‍ ഉന്മേഷം കിട്ടുമെന്നത് ശരിയാണ്, എന്നാല്‍ കഫീനിന് അടിമപ്പെടുന്നത് മൂലം ഒരു വ്യക്തിയില്‍ സമ്മര്‍ദ്ദവും ഉത്കണ്ഠയും കൂടുമെന്നാണ് പഠനങ്ങള്‍ തെളിഞ്ഞിട്ടുള്ളത്.

'കാപ്പി, ചായ, ചോക്ലേറ്റ്, ശീതളപാനീയങ്ങള്‍ തുടങ്ങി നമ്മുള്‍ സ്ഥിരമായി ഉപയോഗിക്കുന്ന ആഹാരപദാര്‍ത്ഥങ്ങളിലെല്ലാം കഫീന്‍ അടങ്ങിയിട്ടുണ്ട്. ഇതിന്റെ ചെറിയ രീതിയിലുള്ള ഉപയോഗം ശരീരത്തില്‍ ചെറിയ മാറ്റങ്ങളെല്ലാം വരുത്തും. അതാണ് വീണ്ടും വീണ്ടും ഉപയോഗിക്കാന്‍ തോന്നുന്നത്. കഫീന്‍ ഉപയോഗിക്കുന്നതിന്റെ അളവ് കൂടുമ്പോള്‍ അത് ശരീരത്തിന് അസ്വസ്ഥതയുണ്ടാക്കും. സ്ഥിരമായി കഫീന്‍ ഉപയോഗിക്കുന്നയാള്‍ക്ക് ഹൃദയമിടിപ്പ് കൂടുക(സത്വരമായ നെഞ്ചിടിപ്പ്), വിറയല്‍, അമിതമായ ഉത്കണ്ഠ തുടങ്ങിയ ശാരീരിക, മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകും'- ന്യൂട്രീഷനിസ്റ്റും ഡയറ്റീഷനുമായ നമാമി അഗര്‍വാള്‍ പറഞ്ഞു.

എന്നാല്‍ ചായയുടെയും കാപ്പിയുടെയും പഞ്ചസാരയുടെയുമെല്ലാം ഉപയോഗം കുറച്ചു കൊണ്ടുവരികയാണെങ്കില്‍ അമിത ഉത്കണ്ഠ, വിറയല്‍ തുടങ്ങിയ നെഗറ്റീവ് അവസ്ഥകളിലെല്ലാം മാറ്റം കൊണ്ടു വരാമെന്നും നമാമി അഗര്‍വാള്‍ കൂട്ടിച്ചേര്‍ത്തു. കഫീന്‍ അമിതമായി ശരീരത്തിലെത്തുന്നതും ചായയും കാപ്പിയും ഒരു പരിധിയില്‍ കൂടുതല്‍ കുടിക്കുന്നതും ആരോഗ്യാവസ്ഥയെ ഏറെ ഗുരുതരമായി ബാധിക്കും.

ദിവസവും ഒരു കപ്പ് കാപ്പി കിട്ടിയില്ലെങ്കില്‍ പ്രശ്‌നമാകും എന്ന അവസ്ഥയിലാകും മിക്കവരും. അങ്ങനെയുള്ളവര്‍ക്ക് ഇതില്‍ നിന്നും രക്ഷപ്പെടാന്‍ ബദല്‍ മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുകയാണ് സീനിയര്‍ ന്യൂട്രീഷനിസ്റ്റും ആരോഗ്യ വിധഗ്ധയുമായ സൗമ്യ ശതാക്ഷി. രാവിലെ ചായയ്ക്കും കാപ്പിക്കും പകരം സ്മൂത്തിയും ഷേക്കുകളും ശീലമാക്കാനാണ് ഇവര്‍ നിര്‍ദേശിക്കുന്നത്. 

ഫാറ്റ് കുറഞ്ഞ പാല്‍ ഉല്‍പ്പന്നങ്ങള്‍, പഴം, പച്ചക്കറി ജ്യൂസുകള്‍, പീനട്ട് ബട്ടര്‍, ചെറുചെന വിത്ത് ചേര്‍ത്ത പാനീയങ്ങള്‍, ഓട്ട്‌സ്, ഭക്ഷ്യധാന്യങ്ങള്‍, ഉണക്കപ്പഴങ്ങള്‍, കായ്കള്‍ തുടങ്ങിയവയുടെ മിശ്രിതം, സ്മൂത്തീസ്, പഴങ്ങള്‍ ചേര്‍ത്തതും അല്ലാത്തതുമായ ഷേക്കുകള്‍ എന്നിവയെല്ലാം ഉപയോഗിക്കാം.

ഇതിനു പുറമെ നിങ്ങളുടെ ശരീരത്തിനെ വിഷമുക്തമാക്കുന്ന പാനീയങ്ങളും കുടിക്കാം. ചെറുനാരങ്ങ, ഓറഞ്ച്, പുതിനയില, പഴങ്ങള്‍(വേണമെങ്കില്‍), ഒരു കഷ്ണം ഇഞ്ചി എന്നിവയെല്ലാം ഒരു ബോട്ടില്‍ നിറച്ച് വെള്ളമെടുത്ത് അതില്‍ ഇട്ട് ദിവസം മുഴുവന്‍ കുടിക്കാം. ഇടയ്ക്ക് ഓഫിസില്‍ നിന്നും മറ്റും ബ്രേക്ക് എടുത്ത് കാപ്പി കുടുക്കുന്നവരാണെങ്കില്‍ ആ സമയങ്ങളിലെല്ലാം ഈ പാനീയം കുടിച്ചു കൊണ്ടേയിരിക്കാം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com