ഗര്‍ഭിണിയായിരിക്കുമ്പോള്‍ കരയരുത്.. സന്തോഷമായിരിക്കൂ..

ശാരീരിക മാറ്റത്തിനൊപ്പം തന്നെ ഈ സമയത്ത് നിരവധി മാനസിക മാറ്റങ്ങളുമുണ്ടാകും.
ഗര്‍ഭിണിയായിരിക്കുമ്പോള്‍ കരയരുത്.. സന്തോഷമായിരിക്കൂ..

ര്‍ഭിണികള്‍ക്ക് എപ്പോഴും കിട്ടുന്ന ഉപദേശങ്ങളിലൊന്ന് 'സന്തോഷമായിരിക്കൂ' എന്നാണ്. വരുന്നവര്‍ക്കും പോകുന്നവര്‍ക്കും ഗര്‍ഭിണികളോട് ഈയൊരു കാര്യം നിര്‍ബന്ധമായും പറയാനുണ്ടാകും. ഗര്‍ഭിണികള്‍ ഒരുപാട് മൂഡ് സ്വിങ്‌സിലൂടെ കടന്നു പോകുന്നതിനാലാണിത്. 

ശാരീരിക മാറ്റത്തിനൊപ്പം തന്നെ ഈ സമയത്ത് നിരവധി മാനസിക മാറ്റങ്ങളുമുണ്ടാകും. ചിലപ്പോള്‍ സന്തോഷമായിരിക്കും. ചിലപ്പോള്‍ ദേഷ്യപ്പെടും. ചിലപ്പോള്‍ എന്തിനെന്നറിയാതെ കരയും. ഗര്‍ഭാവസ്ഥയില്‍ സ്ത്രീകള്‍ അതിവൈകാരികമായ മാറ്റങ്ങള്‍ ഉണ്ടാകുന്നത് കൊണ്ടാണിത്. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ കാരണം ദേഷ്യവും സങ്കടവുമൊക്കെ ഈ സമയത്ത് കൂടും, അത് കുഞ്ഞിന്റെ ആരോഗ്യത്തെ ഏറെ മോശമായാണ് ബാധിക്കുക.

അതുകൊണ്ടാണ് ഗര്‍ഭാവസ്ഥയില്‍ സന്തോഷമായിരിക്കുകയെന്നത് അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യത്തിന് നല്ലതാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഗര്‍ഭകാലത്ത് നിങ്ങള്‍ കരഞ്ഞാല്‍ അത് വയറ്റില്‍ കിടക്കുന്ന കുഞ്ഞിനെയും കരയിപ്പിക്കും. ഗര്‍ഭകാലത്ത് കൂടുതല്‍ സ്ട്രസ് നേരിട്ട, അല്ലെങ്കില്‍ കരഞ്ഞ അമ്മമാര്‍ ജന്മം നല്‍കുന്ന കുട്ടികളും ഇത്തരത്തില്‍ കരയുന്നവരായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

ഗര്‍ഭകാലയളവില്‍ കൂടുതല്‍ സ്ട്രസ് നേരിട്ടവരും കരഞ്ഞവരുമായി അമ്മമാര്‍ ജന്‍മം നല്‍കുന്ന കുഞ്ഞുങ്ങള്‍ ഉദരസംബന്ധമായ രോഗങ്ങളുള്ളവരാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്. 

ഗര്‍ഭകാലത്ത് സ്ട്രസും സങ്കടവും വരികയാണെങ്കില്‍, വിഷമം തോന്നുകയാണെങ്കില്‍ തീര്‍ച്ചയായും കുഞ്ഞിന്റെ ആരോഗ്യത്തെ കുറിച്ച് ഓര്‍ക്കുകയും നിങ്ങളുടെ ശ്രദ്ധ സന്തോഷം തരുന്ന മറ്റെന്തെങ്കിലും കാര്യത്തില്‍ കേന്ദ്രീകരിക്കുകയും ചെയ്താല്‍ പ്രശ്‌നങ്ങള്‍ ഒരു പരിധിവരെ പരിഹരിക്കാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com