വേനലില്‍ ചുണ്ടുകളെ സംരക്ഷിക്കാന്‍ ചില എളുപ്പവഴികള്‍ 

വേനല്‍കാലത്ത് ചര്‍മ്മത്തേക്കാള്‍ കൂടുതല്‍ ശ്രദ്ധ ചുണ്ടികള്‍ക്ക് നല്‍കണമെന്നാണ് വിദഗ്ധരുടെ ഉപദേശം. ഇതിനായി ചില പൊടികൈകളും ഇവര്‍ നിര്‍ദേശിക്കുന്നു
വേനലില്‍ ചുണ്ടുകളെ സംരക്ഷിക്കാന്‍ ചില എളുപ്പവഴികള്‍ 

വേനല്‍കാലത്ത് ചര്‍മ്മസംരക്ഷണത്തിനായി സണ്‍സ്‌ക്രീം ലോഷണും മറ്റ് സൗന്ദര്യസംരക്ഷണ ഉപാദികളും പ്രയോഗിക്കുമെങ്കിലും പലരും മറന്നുപോകുന്ന ഒന്നാണ് ചുണ്ടുകള്‍. എന്നാല്‍ ചര്‍മ്മത്തേക്കാള്‍ വേഗത്തില്‍ സൂര്യരശ്മികള്‍ ബാധിക്കുന്നത് ചുണ്ടുകളെയാണെന്നതാണ് യാഥാര്‍ത്ഥ്യം. അതുകൊണ്ടുതന്നെ വേനല്‍കാലത്ത് ചര്‍മ്മത്തേക്കാള്‍ കൂടുതല്‍ ശ്രദ്ധ ചുണ്ടുകള്‍ക്ക് നല്‍കണമെന്നാണ് വിദഗ്ധരുടെ ഉപദേശം. ഇതിനായി ചില പൊടികൈകളും ഇവര്‍ നിര്‍ദേശിക്കുന്നു. 

ചുണ്ടുകളുടെ സംരക്ഷണത്തിന് ഏറ്റവും നല്ല ഉപാദിയാണ് ഓറഞ്ചുകള്‍. അതുകൊണ്ടുതന്നെ ഓറഞ്ച് ഉപയോഗിച്ച് നിര്‍മിക്കുന്ന ലിപ് ബാമുകള്‍ ചുണ്ടുകളെ സംരക്ഷിക്കുന്നതില്‍ ഉത്തമമാണ്. 

ചുണ്ടുകള്‍ വരണ്ടതായി തോന്നുമ്പോള്‍ ഉമിനീരുപയോഗിച്ച് വരള്‍ച്ച മാറ്റാന്‍ പലരും ശ്രമിക്കാറുണ്ട്. എന്നാല്‍ ഇത് അത്ര നല്ല മാര്‍ഗമല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇതിനുപകരം ഒരു ലിപ് ബാം കൈയ്യില്‍ കരുതുന്നത് തന്നെയാണ് ഇവര്‍ നിര്‍ദേശിക്കുന്ന മാര്‍ഗം. 

ചുണ്ടുകളിലെ തൊലി പൊളിയുന്നതിന്റെ ബുദ്ധിമുട്ട് പലരും അനുഭവിക്കാറുണ്ട്. ചര്‍മ്മത്തിന് എന്നതുപോലെതന്നെ ചുണ്ടുകളും സ്‌ക്രബ് ചെയ്യേണ്ടത് ആവശ്യമാണെന്നാണ് പറയുന്നത്. ഇത്തരത്തില്‍ ചുണ്ടുകള്‍ സ്‌ക്രബ് ചെയ്യാനായി ഒരു ടൂത്ത്ബ്രഷ് ഉപയോഗിക്കാവുന്നതാണ്. 

ചുണ്ടുകള്‍ വരളുന്നതില്‍ നിന്നുള്ള സംരക്ഷണത്തിന് വെണ്ണയും ഉപയോഗപ്പെടുത്താവുന്നതാണ്. ചുണ്ടുകളിലെ ജലാംശം വര്‍ദ്ധിപ്പിക്കുന്നതിനും കൂടുതല്‍ മൃദുലത നല്‍കുന്നതിനും ഇത് ഗുണകരമാണ്. 

ഭക്ഷണത്തില്‍ ധാരാളം ഇലകറികളും പഴവര്‍ഗ്ഗങ്ങളും ഉള്‍പ്പെടുത്തുന്നതും ചുണ്ടുകളുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും. ധാരാളം വെള്ളം കുടിക്കണമെന്നും വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. 

വേനലില്‍ ചുണ്ടുകള്‍ക്ക് കറുപ്പ് നിറം വരുന്നത് ഒഴിവാക്കാന്‍ കുങ്കുമവും തൈരും കലര്‍ത്തി ചുണ്ടില്‍ പുരട്ടുന്നത് നല്ലതാണ്. ഇത് ദിവസവും രണ്ട് മൂന്ന് പ്രാവശ്യം ആവര്‍ത്തിച്ചാല്‍ ചുണ്ടുകള്‍ക്ക് സ്വാഭാവിക നിറം നിലനിര്‍ത്താന്‍ കഴിയും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com