തടി കുറയ്ക്കാനാണോ കൃത്രിമ മധുരം ഉപയോഗിക്കുന്നത്? ഉദ്ദേശിച്ച ഫലം കാണണമെന്നില്ല

തടി കുറയ്ക്കാന്‍ ശ്രമിക്കുന്ന മിക്കവരും മധുരത്തിന് ബദലായി കൃത്രിമമായ പല വസ്തുക്കളുമാണ് ഉപയോഗിക്കുന്നത്.
തടി കുറയ്ക്കാനാണോ കൃത്രിമ മധുരം ഉപയോഗിക്കുന്നത്? ഉദ്ദേശിച്ച ഫലം കാണണമെന്നില്ല

ടി കുറയ്ക്കാന്‍ ശ്രമിക്കുന്ന മിക്കവരും മധുരത്തിന് ബദലായി കൃത്രിമമായ പല വസ്തുക്കളുമാണ് ഉപയോഗിക്കുന്നത്. മധുരം ഒഴിവാക്കാനാവാത്തതിനാലും ഇത്തരം പദാര്‍ത്ഥങ്ങള്‍ മധുരത്തിന്റെ അത്ര ദോഷം ചെയ്യില്ല എന്ന് കരുതിയുമാണിത്. എന്നാല്‍ കൃത്രിമ മധുരപദാര്‍ത്ഥങ്ങള്‍ നിങ്ങളുടെ ശരീരത്തിലെ കലോറി കുറയ്ക്കില്ല എന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. മാത്രമല്ല, ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. അതിന് കാരണങ്ങളുമുണ്ട്.

വിവിധ വര്‍ണ്ണങ്ങളിലെത്തുന്ന ശീതളപാനീയങ്ങള്‍, ച്യൂയിങ് ഗം, ജെല്ലി തുടങ്ങിയ ഭക്ഷ്യപദാര്‍ത്ഥങ്ങളിലെല്ലാം കൃത്രി മധുരമാണ് ചേര്‍ക്കുന്നത്. ഇത് യാതൊരു കാരണവശാലും വണ്ണം കുറയ്ക്കില്ലെന്ന് ഗവേഷകര്‍ പറയുന്നു. 'വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരും പ്രമേഹരോഗികളും ഹൃദയസംബന്ധമായ രോഗമുള്ളവരുമാണ് പ്രധാനമായും കൃത്രിം മധുരങ്ങള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ പലര്‍ക്കും ഇതില്‍ ഉപയോഗിക്കുന്ന ഹാനികരമായ കെമിക്കല്‍ വസ്തുക്കളെക്കുറിച്ച് ധാരണയില്ല. ഇത് നിങ്ങളുടെ രുചിമുകുളങ്ങളെ പതിയെ നശിപ്പിക്കുന്നത് വഴി സാധാരണയായി കഴിക്കുന്ന ആഹാരങ്ങള്‍ക്ക് രുചിയില്ലാതാക്കി മാറ്റുകയും ചെയ്യും'- കുദ്രാതി ആയുര്‍വേദ ഹോല്‍ത്ത് സെന്ററിലെ വിദഗ്ധനായ മുഹമ്മദ് യൂസഫ് എന്‍ ഷെയ്ക് പറഞ്ഞു.

മാത്രമല്ല, പഞ്ചസാരയേക്കാള്‍ കുറഞ്ഞ ഊര്‍ജം അടങ്ങിയതാണ് ഈ കൃത്രിമ മധുരങ്ങള്‍. ഇവയടങ്ങിയ ഭക്ഷണം കഴിക്കുന്നത് വഴി തലച്ചോറിന്റെ ഒരു ഭാഗം ശരീരത്തിന് ആവശ്യമായ ഊര്‍ജം ലഭിച്ചിട്ടില്ല എന്നസന്ദേശം ശരീരത്തിന് നല്‍കുന്നു. ഇതിന്റെ ഫലമായി വിശപ്പ് വര്‍ധിക്കുകയും കൂടുതല്‍ ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. 'കൃത്രിമ മധുരം കഴിക്കുന്നതിനാല്‍ വണ്ണം കുറയില്ല എന്ന് മാത്രമല്ല, കൂടാന്‍ സാധ്യതയുണ്ട് താനും. അതുകൊണ്ട് ഇത്തരം പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നത് സൂക്ഷിച്ച് വേണം' -മുഹമ്മദ് യൂസഫ് കൂട്ടിച്ചേര്‍ത്തു.

ഇതുകൂടാതെ, കൃത്രിമ മധുരത്തിന് ധാരാളം പാര്‍ശ്വഫലങ്ങളുമുണ്ടെന്ന് ഡോക്ടര്‍ പൂജ ചൗദരി പറയുന്നു. ഇത് ചില ആളുകളില്‍ മൈഗ്രെയ്‌നും പൊണ്ണത്തടിയുമുണ്ടാക്കുന്നു. ശര്‍ദി, രുചിമുകുളങ്ങള്‍ക്ക് കേടുപാടുകള്‍, കാഴ്ച്ചതകരാര്‍, ഹോര്‍മോണ്‍ ഇന്‍ബാലന്‍, ഉറക്ക പ്രശ്‌നങ്ങള്‍, അമിത വിശപ്പ്, (അതുവഴി അമിതാഹാരം), ജോയിന്റ്, വയര്‍ വേദന, അലര്‍ജി, ടൈപ്പ് 2 ഷുഗര്‍ തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളും ഈ കൃത്രിമ മധുരം ഉപയോഗിക്കുന്നതു വഴി വന്നു ചേരുമെന്നും ഡോക്ടര്‍ വ്യക്തമാക്കി.

പുതിയ ഗവേഷണങ്ങളുടെ വെളിച്ചത്തില്‍ കൃത്രിമ മധുരങ്ങളുടെ ഉപയോഗം കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നതാണ് നല്ലത്. കൃത്രിമ മധുരം ഒഴിവാക്കി പകരം ശര്‍ക്കര, തേന്‍, പനഞ്ചക്കര (കള്ളില്‍നിന്നുണ്ടാക്കുന്ന ഒരിനം ശര്‍ക്കര) തുടങ്ങിയവയെല്ലാം ഉപയോഗിക്കാം. ഇത് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാക്കില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com