വ്യായാമശേഷം എപ്പോള്‍ കുളിക്കണം? 

വ്യായാമശേഷം തിടുക്കപ്പെട്ട് കുളിക്കാന്‍ നിങ്ങള്‍ക്ക് വളരെയധികം പ്രലോഭനമുണ്ടാകുമെങ്കിലും അതില്‍ വീണുപോകരുതെന്നാണ് വിദഗ്ധര്‍ പറയുന്നത്
വ്യായാമശേഷം എപ്പോള്‍ കുളിക്കണം? 

ണിക്കൂറുകളോളം വ്യായാമം ചെയ്ത ശേഷം എങ്ങനെയെങ്കിലും ഒന്നു കുളിച്ചാല്‍ മതി എന്ന് ചിന്തിക്കുന്നവരാണ് ഭൂരിഭാഗവും. എത്രപെട്ടെന്ന് കുളിക്കുന്നോ അത്ര സന്തോഷമാണ് പലര്‍ക്കും. എന്നാല്‍ വ്യായാമശേഷം തിടുക്കപ്പെട്ട് കുളിക്കാന്‍ നിങ്ങള്‍ക്ക് വളരെയധികം പ്രലോഭനമുണ്ടാകുമെങ്കിലും അതില്‍ വീണുപോകരുതെന്നാണ് വിദഗ്ധര്‍ പറയുന്നത്. മറിച്ച് വ്യായാമം പൂര്‍ത്തിയാക്കി 20-30മിനിറ്റെങ്കിലും വിശ്രമിച്ചിട്ടുമാത്രമേ കുളിക്കാവൂ എന്നാണ് ഇവര്‍ പറയുന്നത്. 

ജിം വര്‍ക്കൗട്ടുകള്‍ തുടര്‍ന്നുപോരുന്നവര്‍ ജിമ്മില്‍ നിന്ന് തിരിക്കുന്നതിന് മുമ്പ് അല്‍പസമയം വിശ്രമിക്കണമെന്നും വിദഗ്ധര്‍ പറയുന്നു. വര്‍ക്കൗട്ടിന് ശേഷം ശരീരം റസ്റ്റിങ് സ്റ്റേറ്റില്‍ എത്താനുള്ള സമയം നല്‍കണമെന്നതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്. ഹൃദയമിടുപ്പും ശരീരത്തിന്റെ താപനിലയും സാധാരണ നിലയിലേക്കെത്തുന്നതിനും ഇത് അനിവാര്യമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com