പ്രമേഹമുണ്ടോ? മുറിവുകള്‍ ഉണങ്ങാതെ കഷ്ടപ്പെടുകയാണോ? എങ്കില്‍ ചായ കുടിച്ചോളൂ

പ്രമേഹരോഗികള്‍ ചായ കുടിക്കുന്നത് നല്ലതാണെന്നാണ് പുതിയ വിവരം.
പ്രമേഹമുണ്ടോ? മുറിവുകള്‍ ഉണങ്ങാതെ കഷ്ടപ്പെടുകയാണോ? എങ്കില്‍ ചായ കുടിച്ചോളൂ

ലരും തങ്ങളുടെ ദിവസം തുടങ്ങുന്നത് തന്നെ ഒരു കപ്പ് ചായയില്‍ നിന്നാണ്. ചായ ഇല്ലെങ്കില്‍ തലവേദന, ഷീണം തുടങ്ങിയ അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുന്നവരുമുണ്ട്. പക്ഷേ ചില തരം രോഗങ്ങള്‍ ഉള്ളവരോടും വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവരോടുമെല്ലാം ചായ ഒഴിവാക്കാനാണ് ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കാറുള്ളത്. 

എന്നാല്‍, പ്രമേഹരോഗികള്‍ ചായ കുടിക്കുന്നത് നല്ലതാണെന്നാണ് പുതിയ വിവരം. ചായ കുടിക്കുന്നതിലൂടെ ഇവരുടെ ശരീരത്തിലുണ്ടാകുന്ന മുറിവുള്‍ പെട്ടെന്ന് ഉണങ്ങുമെന്ന് ചൈനീസ് ഗവേഷകര്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. ചായയില്‍ അടങ്ങിയിട്ടുള്ള എപിഗല്ലോകാച്ചിന്‍ ഗല്ലറ്റ് എന്ന വസ്തുവാണ് മുറിവുണക്കാന്‍ സഹായിക്കുന്നതെന്ന് ചൈനയിലെ യന്നാന്‍ അഗ്രികള്‍ചറല്‍ സര്‍വകലാശാലയിലെ പ്രസിഡന്റ് ഷെങ് ജുന്‍ പറഞ്ഞു. 

ചായ ഉപയോഗിക്കാത്തവരേക്കാള്‍ 18 ശതമാനം അധികം എപിഗല്ലോകാച്ചിന്‍ ഗല്ലറ്റ് എന്ന മുറിവുണക്കുന്ന വസ്തു ചായ ഉപയോഗിക്കുന്നവരില്‍ അടങ്ങിയിട്ടുണ്ട്. ഇത് തെളിയിക്കാന്‍ ചുണ്ടെലികളിലാണ് ഗവേഷകര്‍ പഠനം നടത്തിയത്. പഠനഫലം, അമേരിക്കന്‍ സൊസൈറ്റീസ് ഫോര്‍ എസ്‌പെരിമെന്റല്‍ ജേണല്‍ എന്ന മാഗസിനില്‍ പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട്. 

'ചൈനയില്‍ 100 മില്യണില്‍ അധികം പ്രമേഹരോഗികളാണുള്ളത്. പ്രമേഹരോഗികള്‍ക്ക് ശരീരത്തില്‍ ഉണ്ടാകുന്ന മുറിവുകള്‍ ഒരു വലിയ പ്രശ്‌നമാണ്. അത് പരിഹരിക്കാനായി നിലവിലുള്ള ചികിത്സാരീതികള്‍ അത്ര തൃപ്തകരവുമല്ല' - ഷെങ് ജുന്‍ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com