നിങ്ങളുടെ ഫിറ്റ്‌നസ് വാര്‍ഡ്രോബിലേക്ക് ജാക്വിലിന്‍ ഫര്‍ണാണ്ടസിന്റെ അഞ്ച് നിര്‍ദ്ദേശങ്ങള്‍ 

ലെഗ്ഗിന്‍സ് തിരഞ്ഞെടുക്കുമ്പോള്‍ കണ്ടുമടുത്ത സ്ഥിരം നിറങ്ങള്‍ ഒഴിവാക്കി ആകര്‍ഷകമായ നിറങ്ങള്‍ പരീക്ഷിക്കാമെന്നാണ് ജാക്വിലിന്റെ പക്ഷം.
നിങ്ങളുടെ ഫിറ്റ്‌നസ് വാര്‍ഡ്രോബിലേക്ക് ജാക്വിലിന്‍ ഫര്‍ണാണ്ടസിന്റെ അഞ്ച് നിര്‍ദ്ദേശങ്ങള്‍ 

ട്ടം, നടത്തം, യോഗ, സുംബ എന്നുവേണ്ട ഏതുതരം വ്യായാമരീതി തുടര്‍ന്നാലും ഏറ്റവും ശ്രദ്ധനല്‍കേണ്ടത് വ്യായാമത്തിന് ചേര്‍ന്ന വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നനതിലാണ്. വ്യായാമം ശീലമാക്കിയെങ്കിലും വ്യായാമവസ്ത്രങ്ങളെക്കുറിച്ച് ഇപ്പോഴും സംശയമാണോ? എങ്കില്‍ ബോളിവുഡ് നടി ജാക്വിലിന്‍ ഫര്‍ണാണ്ടസ് നിര്‍ദ്ദേശിക്കുന്ന ഈ അഞ്ച് ഫിറ്റ്‌നസ് വിയേഴ്‌സ് അറിഞ്ഞിരുന്നുകൊള്ളു. 

സ്‌നഗ് ലെഗ്ഗിന്‍സ്: ശരീരത്തിന്റെ ശരിയായ ഭാഗങ്ങളില്‍ വേണ്ട അയവ് ലഭിക്കുന്നതിനാല്‍ ഫിറ്റ്‌നസ് വര്‍ക്കൗട്ടുകള്‍ക്ക് ഇത് ഏറെ പ്രയോജനകരമാണ്. വലിയുന്ന തരത്തിലുള്ള തുണി ഉപയോഗിച്ചുള്ളതായതിനാല്‍ ശരീരഭാഗങ്ങള്‍ ചലിപ്പിക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ല. കോട്ടണ്‍, ലൈക്ര, മെഷ് തുടങ്ങിയ മെറ്റീരിയലുകളില്‍ ഇവ ലഭ്യമാണ്. 

ലെഗ്ഗിന്‍സ് തിരഞ്ഞെടുക്കുമ്പോള്‍ കണ്ടുമടുത്ത സ്ഥിരം നിറങ്ങള്‍ ഒഴിവാക്കി ആകര്‍ഷകമായ നിറങ്ങള്‍ പരീക്ഷിക്കാമെന്നാണ് ജാക്വിലിന്റെ പക്ഷം. ഇത് കൂടുതല്‍ ഊര്‍ജ്ജം തോന്നിക്കുകയും വര്‍ക്കൗട്ടുകള്‍ ചെയ്യുമ്പോള്‍ രസകരമായി തോന്നുകയും ചെയ്യും. പോക്കറ്റ് അടങ്ങിയ ലെഗ്ഗിന്‍സ് തിരഞ്ഞെടുക്കുകയാണെങ്കില്‍ അത്യാവശ്യം വേണ്ട ചെറിയ സാധനങ്ങള്‍ സൂക്ഷിക്കാനുമാകും.

ടാങ്ക് ടോപ്: ലെഗ്ഗിന്‍സ്, ഷോര്‍ട്‌സ്, യോഗ പാന്റ്‌സ് തുടങ്ങിയവയ്‌ക്കൊപ്പം ധരിക്കാവുന്ന ടോപ്പാണിത്. ഇവ മാത്രമായ സ്‌പോര്‍ട്‌സ് ബ്രായോടൊപ്പമോ ടാങ്ക് ടോപ്പുകള്‍ അണിയാവുന്നതാണ്. പല നിറങ്ങളിലും ഡിസൈനുകളിലും ഇവ ലഭ്യമാണെന്നതു തന്നെയാണ് ഇവയെ കൂടുതല്‍ പ്രിയങ്കരമാക്കുന്നത്. 

സ്‌പോര്‍ട്ട്‌സ് ബ്രാ: ഫിറ്റ്‌നസ് വാര്‍ഡ്രോബിലെ ഏറ്റവും പ്രധാന ഘടകമാണിത്. ശരിയായ അളവില്‍ ഉള്ളതോ സൗകര്യപ്രദമല്ലാത്തതോ ആയ അടിവസ്ത്രങ്ങള്‍ നിങ്ങളുടെ വര്‍ക്കൗട്ടുകളെ പ്രതികൂലമായി ബാധിക്കുന്നവയാണ്. ടീഷര്‍ട്ടിനൊപ്പമോ ടാങ്ക് ടോപ്പിനൊപ്പമോ ഇവ ധരിക്കാവുന്നതാണ്. 

സ്‌നീക്കേഴ്‌സ്: വ്യായാമങ്ങള്‍ക്കായി ശരിയായ ഷൂ തിരഞ്ഞെടുക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം. വ്യായാമം ചെയ്യുന്നതുകൊണ്ടുള്ള പ്രയോജനം ശരിയായി ലഭിക്കണമെങ്കില്‍ കാലുകളുടെ ചലനം കൃത്യമായിരിക്കണം. ജിം വര്‍ക്കൗട്ടുകള്‍ക്കാണെങ്കിലും പുറത്തുള്ള വ്യായാമങ്ങള്‍ക്കാണെങ്കിലും ഡാര്‍ക്ക് നിറങ്ങളിലുള്ളവ തിരഞ്ഞെടുക്കുന്നതാകും പ്രയോജനകരം. 

ജോഗ്ഗേഴ്‌സ്: സെലിബ്രിറ്റികള്‍ക്കിടയില്‍ ഇപ്പോള്‍ ഏറ്റവും പ്രിയപ്പെട്ട വാര്‍ഡ്രോബ് വിയര്‍ ആണ് ജോഗ്ഗേഴ്‌സ്. പല മെറ്റീരിയലുകളില്‍ ലഭിക്കുന്ന ഇവ ശരീരത്തോട് ചേര്‍ന്ന് കിടക്കാത്തതിനാല്‍ തന്നെ വ്യായാമം കൂടുതല്‍ സുഖകരമായി തോന്നും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com