പൊണ്ണത്തടി അത്ര നിസ്സാരമല്ല ; ഗര്‍ഭാശയ ക്യാന്‍സറിന് സാധ്യത കൂടുതലെന്ന് പഠനങ്ങള്‍

സാധാരണ ശരീരഭാരമുള്ള സ്ത്രീകളെ അപേക്ഷിച്ച് ഒന്‍പത് മടങ്ങ് രോഗസാധ്യതയാണ് അമിതഭാരമുള്ളവര്‍ക്ക് പഠന സംഘം കണ്ടെത്തിയത്. 
പൊണ്ണത്തടി അത്ര നിസ്സാരമല്ല ; ഗര്‍ഭാശയ ക്യാന്‍സറിന് സാധ്യത കൂടുതലെന്ന് പഠനങ്ങള്‍

പൊണ്ണത്തടിയുള്ള സ്ത്രീകളില്‍ ഗര്‍ഭാശയ ക്യാന്‍സര്‍ ബാധിക്കാനുള്ള സാധ്യതകള്‍ ഏറെയാണെന്ന് പഠന റിപ്പോര്‍ട്ട്. കഴിഞ്ഞ നാലുമാസത്തിനിടയില്‍ പൊണ്ണത്തടിയുള്ള 10 സ്ത്രീകളില്‍ ഒമ്പത് പേര്‍ക്കും ഗര്‍ഭാശയ ക്യാന്‍സര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. സാധാരണ ശരീരഭാരമുള്ള സ്ത്രീകളെ അപേക്ഷിച്ച് ഒന്‍പത് മടങ്ങ് രോഗസാധ്യതയാണ് അമിതഭാരമുള്ളവര്‍ക്ക് പഠന സംഘം കണ്ടെത്തിയത്. 

ആര്‍ത്തവ വിരാമം ഉണ്ടായ സ്ത്രീകളില്‍ സാധാരണയായി ഗര്‍ഭാശയ ക്യാന്‍സര്‍ കണ്ടുവരാറുണ്ട്. ആര്‍ത്തവവിരമത്തോടെ സ്ത്രീകളില്‍ ഹോര്‍മോണുകളുടെ പ്രവര്‍ത്തനം താളം തെറ്റുകയും ഇത് ക്രമേണെ അമിതഭാരം ഉണ്ടാകുന്നതിന് കാരണമാവുകയും ചെയ്യുന്നു.  നൂറ് കിലോയില്‍ കൂടുതല്‍ ശരീരഭാരമുള്ള സ്ത്രീകളിലും ഈ ക്യാന്‍സറിനുള്ള സാധ്യതകള്‍ മറ്റുള്ളവരെ അപേക്ഷിച്ച് രണ്ട് മുതല്‍ അഞ്ച് മടങ്ങ് വരെ കൂടുതലാണ് എന്നും ഡോക്ടര്‍മാര്‍ പറയുന്നു. 

ജീവിതരീതിയിലും ആഹാര രീതിയിലുമുണ്ടായ മാറ്റമാണ് ഇത്തരം രോഗങ്ങളുടെ കാരണമെന്നാണ് ഡോക്ടര്‍മാരുടെ അനുമാനം. സ്ത്രീകളില്‍ കൂടുതലായി കണ്ടുവരുന്ന അര്‍ബുദത്തില്‍ നാലാം സ്ഥാനത്താണ് ഗര്‍ഭാശയ ക്യാന്‍സര്‍.  ഡല്‍ഹിയിലെ മാക്‌സ് ആശുപത്രിയിലെ ഡോക്ടര്‍മാരാണ് പഠനം നടത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com