ക്യാന്‍സറിന് മെച്ചപ്പെട്ട ചികിത്സയ്ക്കായി ബഹിരാകാശത്ത് പരീക്ഷണവുമായി നാസ 

അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി പുറത്തുവിട്ട പുതിയ വീഡിയോയില്‍ പരീക്ഷണം നടത്തുന്നതിന്റെ രംഗങ്ങള്‍ കാണാം
ക്യാന്‍സറിന് മെച്ചപ്പെട്ട ചികിത്സയ്ക്കായി ബഹിരാകാശത്ത് പരീക്ഷണവുമായി നാസ 

ന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെ ശാസ്ത്രജ്ഞന്മാര്‍ രക്താണുക്കളില്‍ നടത്തുന്ന പുതിയ പരീക്ഷണങ്ങള്‍ അര്‍ബുദചികിത്സയില്‍ പുതിയ നാഴികക്കല്ലാകാന്‍ സാധ്യത. കൂടുതല്‍ മെച്ചപ്പെട്ട ക്യാന്‍സര്‍ ചികിത്സ ഉറപ്പുവരുത്താനായി ബ്ലഡ് സെല്‍ എക്‌സ്‌പെരിമെന്റ് നടത്തുകയാണ് ഇവര്‍. ഭാരംകുറഞ്ഞ പരിസ്ഥിതിയില്‍ കോശങ്ങള്‍ മനുഷ്യ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നതുപോലെതന്നെ പെരുമാറും എന്നതുകൊണ്ടാണ് പരീക്ഷണം ബഹിരാകാശത്തുവച്ച് നടത്താന്‍ തീരുമാനിച്ചത്. കോശങ്ങള്‍ കീമോതെറാപ്പിയോട് പ്രതികരിക്കുന്നതെങ്ങനെയെന്ന് പരിശോധിക്കാനും ഇതുവഴി ഗവേഷകര്‍ക്ക് സാധിക്കും. 

അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി പുറത്തുവിട്ട പുതിയ വീഡിയോയില്‍ പരീക്ഷണം നടത്തുന്നതിന്റെ രംഗങ്ങള്‍ കാണാം. രക്തധമനികളിലുള്ള എന്‍ഡോതീലിയല്‍ കോശങ്ങളെ പരിശോധിക്കുന്നതാണ് വീഡിയോയില്‍ കാണാനാകുക. രക്തത്തിലേയ്ക്ക് നേരിട്ട് കുത്തിവെയ്ക്കുന്ന മരുന്നുകള്‍ വികസിപ്പിക്കാന്‍ കൂടുതല്‍ ഫലപ്രദമായതും മൃഗങ്ങളില്‍ പരീക്ഷിച്ച് തെളിയേണ്ടതില്ലാത്തതുമായ  മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ പഠനം സഹായിച്ചേക്കുമെന്ന് നാസ പത്രക്കുറിപ്പില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com