ധൈര്യമായി പുഞ്ചിരിക്കാന്‍ പല്ലുകളുടെ സംരക്ഷണത്തിന് ഈ 7 കാര്യങ്ങള്‍ ഒഴിവാക്കാം 

ദിവസവും പല്ലുതേക്കുക, മൗത്ത്‌വാഷ് ഉപയോഗിക്കുക തുടങ്ങിയ പതിവുകളോടൊപ്പം പല്ലുകളുടെ ആരോഗ്യത്തെക്കരുതി അകറ്റിനിര്‍ത്തേണ്ട ചില ഭക്ഷണങ്ങളും അറിഞ്ഞിരിക്കാം
ധൈര്യമായി പുഞ്ചിരിക്കാന്‍ പല്ലുകളുടെ സംരക്ഷണത്തിന് ഈ 7 കാര്യങ്ങള്‍ ഒഴിവാക്കാം 

രീരത്തിന്റെ ആരോഗ്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്നവര്‍ പോലും പല്ലിന്റെ സംരക്ഷണം അത്ര ഗൗരവമായി എടുക്കാറില്ല. കാവിറ്റീസ്, സെന്‍സിറ്റിവിറ്റി, മോണകള്‍ക്ക് പ്രശ്‌നം എന്നിങ്ങനെ നീളുന്ന ദന്തരോഗങ്ങളില്‍ ഏതെങ്കിലും ഒന്ന് ഒരിക്കല്‍ പിടിപെട്ടാല്‍ മാത്രമാണ് പലരും പല്ലുകളുടെ ആരോഗ്യത്തില്‍ ശ്രദ്ധചെലുത്തിതുടങ്ങുക. കഴിക്കുന്ന ഭക്ഷണത്തില്‍ അല്‍പമൊന്ന് ശ്രദ്ധിച്ചാന്‍ ഇത്തരം പല പ്രശ്‌നങ്ങളും ഒഴിവാക്കാനാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ദിവസവും പല്ലുതേക്കുക, മൗത്ത്‌വാഷ് ഉപയോഗിക്കുക തുടങ്ങിയ പതിവുകളോടൊപ്പം പല്ലുകളുടെ ആരോഗ്യത്തെക്കരുതി അകറ്റിനിര്‍ത്തേണ്ട ചില ഭക്ഷണങ്ങളും അറിഞ്ഞിരിക്കാം:

മിഠായി
കട്ടിയുള്ള മിഠായികള്‍ കടിച്ചുപൊട്ടിക്കുമ്പോള്‍ പല്ലുകള്‍ ഒടിയാന്‍ വരെ സാധ്യതയുണ്ട്. പുളിയുള്ള മിഠായികള്‍ പല്ലുകള്‍ക്ക് കൂടുതല്‍ ദോഷം ചെയ്യുന്നവയാണ്. ആസിഡ് അടങ്ങിയിട്ടുള്ള ഇവ പല്ലുകളുടെ ആരോഗ്യത്തില്‍ വലിയ പ്രശ്‌നം സൃഷ്ടിക്കുന്നവയാണ്. 

നാരങ്ങ, ഓറഞ്ച് തുടങ്ങിയവ
നാരങ്ങയും ഓറഞ്ചുമൊക്കെ വിറ്റാമിന്‍ സി പ്രദാനം ചെയ്യുന്നവയാണെങ്കിലും പല്ലുകളുടെ കാര്യത്തില്‍ ഇവ അത്ര ഗുണകരമല്ല. ഇവ പതിവാക്കിയാല്‍ ഇനാമലിന് കേടുണ്ടാവുകയും പല്ലുകള്‍ക്ക് ഗുരുതര പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും ചെയ്യും. 

കാപ്പി
മധുരമിട്ട കാപ്പി പല്ലുകളില്‍ ക്യാവിറ്റീസ് ഉണ്ടാകാന്‍ കാരണമാകും. കാപ്പി പല്ലുകളുടെ നിറം നഷ്ടപ്പെടുത്തുമെന്നതും മറ്റൊരു ദൂഷ്യവശമാണ്. 

ബ്രെഡ്
ബ്രഡ് ചവയ്ക്കുമ്പോള്‍ വായ്ക്കുള്ളില്‍ ഇവ ഒട്ടിപിടിക്കുകയും പ്ലലുകള്‍ക്കിടയില്‍ ഇതിന്റെ അവശിഷ്ടം ബാക്കിനില്‍ക്കുകയും പതിവാണ്. ഇത് ഗൗരവ ദന്തരോഗങ്ങള്‍ക്ക് കാരണമാകുന്ന ഒന്നാണ്. ബ്രഡ്ഡില്‍ അടങ്ങിയിട്ടുള്ള പഞ്ചസാരയുടെ സാന്നിധ്യമാണ് ഇതിന് കാരണമാകുന്നത്. പഞ്ചസാര കുറവുള്ള മറ്റ് ഭക്ഷണവിഭവങ്ങള്‍ തിരഞ്ഞെടുക്കുകയാണ് ഉത്തമം. 

സോഡ
കാര്‍ബണേറ്റഡ് പാനീയങ്ങളും ഇനാമലിന്റെ സ്വാഭാവികത നഷ്ടപ്പെടുത്തുന്നതാണ്. ഇത്തരം പാനീയങ്ങള്‍ ശീലമാക്കിയാല്‍ വായില്‍ ഉമിനീരിന്റെ അളവ് കുറയും. ഇത്തരം പാനീയങ്ങള്‍ പല്ലുകളുടെ നിറം നഷ്ടപ്പെടുത്താനും കാരണമാകും. 

ചിപ്പ്‌സ്
ശരീരഭാരം കുറയ്ക്കാന്‍ നോക്കുന്നവര്‍ക്ക് മാത്രമല്ല ദന്തകാര്യങ്ങളിലും പൊട്ടറ്റോ ചിപ്‌സ് പോലുള്ളവ അത്ര മികച്ച തീരുമാനമല്ല. പല്ലുകള്‍ക്കിടയില്‍ ഇത്തരം ഭക്ഷണസാധനങ്ങളുടെ അവശിഷ്ടം ബാക്കിനില്‍ക്കുന്നതാണ് പല  ദന്തരോഗങ്ങളുടെയും തുടക്കം. 

മദ്യം
ജലാംശം കുറയ്ക്കുമെന്നുള്ളതുകൊണ്ടാണ് പല്ലുകളുടെ ആരോഗ്യത്തില്‍ മദ്യപാനം ദോഷകരമാണെന്ന് പറയുന്നത്. മദ്യപാനം ഉമിനീരിന്റെ അളവ് കുറയ്ക്കുകയും പല്ലുകള്‍ വേഗം കേടാവാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com