വണ്ണം കൂടി, പിന്നെ വേഗം കുറഞ്ഞു, ദാ ഇപ്പോ വീണ്ടും! നിസ്സാരമല്ല, മരണത്തിനുപോലും ഇത് കാരണമായേക്കാം
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st December 2018 03:16 PM |
Last Updated: 01st December 2018 03:16 PM | A+A A- |
ശരീരഭാരം ഇടയ്ക്കിടെ കൂടുന്നതും പിന്നെ പെട്ടെന്ന് കുറയുന്നതും വളരെ നിസാരമായാണ് പലരും കാണുന്നത്. എന്നാല്‍ ഇതത്ര ലാഘവത്തോടെ സമീപിക്കേണ്ട വിഷയമല്ലെന്നാണ് പുതിയ പഠനം വിശദീകരിക്കുന്നത്. ഇത്തരത്തിലുള്ള ശരീരഭാര വ്യതിയാനങ്ങള്‍ മരണത്തിന് പോലും കാരണമാകുമെന്നാണ് പഠനത്തില്‍ പറയുന്നത്.
ശരീരഭാരം കുറയ്ക്കുന്ന 80ശതമാനം ആളുകളും വൈകാതെ പൂര്‍വ്വസ്ഥിതിയിലേക്ക് എത്തുമെന്നും ഇതില്‍ ഭൂരിഭാഗം ആളുകളും മുമ്പുണ്ടായിരുന്നതില്‍ കൂടുതല്‍ ഭാരത്തിലേക്ക് എത്തുകയാണ് ചെയ്യുന്നതെന്നും ഗവേഷകര്‍ പറയുന്നു. ശരീരഭാരം പെട്ടെന്ന് കുറയുമ്പോള്‍ വ്യായാമത്തിനിടയിലും ദിവസേന ചെയ്യുന്ന കാര്യങ്ങളിലും വെറുതെയിരിക്കുമ്പോഴും വിനിയോഗിക്കുന്ന ഊര്‍ത്തിന്റെ അളവ് വളരെയധികം കുറയും. എന്നാല്‍ വിശപ്പ് പതിവിലും കൂടുതലായി അനുഭവപ്പെടുകയും ചെയ്യും. ഇതാണ് ശരീരഭാരം വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നത്. ഇത്തരത്തില്‍ സംഭവിക്കുന്നത് ഒരാളുടെ ജീവന് തന്നെ ഭീഷണിയാണെന്നാണ് പഠനം പറയുന്നത്.
ക്ലിനിക്കല്‍ എന്‍ഡോക്രിനോളജി ആന്‍ഡ് മെറ്റബോളിസം എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. സ്ത്രീകളും പുരുഷന്‍മാരും അടങ്ങിയ 3,678ഓളം പേരില്‍ നടത്തിയ പഠനമാണ് ഇത്തരത്തിലൊരു കണ്ടെത്തലിലേക്ക് എത്തിയത്.