ഗര്‍ഭിണികള്‍ക്ക് ഏറ്റവും മികച്ചത് മെഡിറ്ററേനിയന്‍ ഡയറ്റ്, കാരണമിതാണ് 

2,700ഓളം ഗര്‍ഭിണികളായ സ്ത്രീകളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടുള്ളത്
ഗര്‍ഭിണികള്‍ക്ക് ഏറ്റവും മികച്ചത് മെഡിറ്ററേനിയന്‍ ഡയറ്റ്, കാരണമിതാണ് 

ര്‍ഭിണികളായ സ്ത്രീകള്‍ മെഡിറ്ററേനിയന്‍ ഡയറ്റ് ശീലമാക്കുന്നതാണ് ഉത്തമമെന്ന് പഠനം. കുട്ടികളുടെ വളര്‍ച്ചാ രീതി കൂടുതല്‍ മെച്ചപ്പെടുത്താന്‍ അമ്മമാര്‍ പ്രസവകാലഘട്ടത്തില്‍ മെഡിറ്ററേനിയന്‍ ഭക്ഷണം ശീലമാക്കുന്നത് സഹായിക്കുമെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. പഴങ്ങളും പച്ചകറികളും ധാരാളം അടങ്ങിയിട്ടുള്ള മെഡിറ്ററേനിയന്‍ ഭക്ഷണരീതിയില്‍ ഒലിവ് എണ്ണയും നട്ട്‌സുമെല്ലാം അധികമായി ചേര്‍ന്നിട്ടുള്ളതാണ്. 

ജേര്‍ണല്‍ ഓഫ് പീഡിയാട്രിക്‌സിലാണ് പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. 2,700ഓളം ഗര്‍ഭിണികളായ സ്ത്രീകളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടുള്ളത്. സ്ത്രീകളുടെ വിവരങ്ങള്‍ ശേഖരിച്ചതിനൊപ്പം അവരുടെ കുട്ടികളുടെ ഉയരം ഭാരം തുടങ്ങിയ വിവരങ്ങളും ശേഖരിച്ചിരുന്നു. കുട്ടികള്‍ ജനിച്ചപ്പോള്‍ മുതല്‍ നാല് വയസ്സ് പ്രായമാകുന്നതുവരെയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു കണ്ടെത്തലിലേക്ക് എത്തിയത്. പ്രസവകാലത്ത് ആരോഗ്യകരമായ ഭക്ഷണരീതി ശീലമാക്കുന്നത് കുട്ടികളുടെ വളര്‍ച്ചയെ ബാധിക്കുമെന്ന വിലയിരുത്തലിലേക്ക് തന്നെയാണ് ഗവേഷകര്‍ എത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com