രാത്രി വൈകിയാണോ ഉറങ്ങല്‍: വരാന്‍ സാധ്യതയുള്ള രോഗങ്ങളുടെ പട്ടിക കുറച്ച് വലുതാണ്

ഇതിനു പുറമെ രാത്രി വൈകി ഉറങ്ങാന്‍ കിടക്കുന്നവര്‍ മദ്യം, മധുരം, ഫാസ്റ്റ് ഫുഡ് തുടങ്ങിയവ ശീലമാക്കുന്നു.
രാത്രി വൈകിയാണോ ഉറങ്ങല്‍: വരാന്‍ സാധ്യതയുള്ള രോഗങ്ങളുടെ പട്ടിക കുറച്ച് വലുതാണ്

രാത്രി ഏറെ വൈകിയുറങ്ങുകയും രാവിലെ എഴുന്നേല്‍ക്കാന്‍ മടിയുമുള്ള ആളാണോ നിങ്ങള്‍? എങ്കില്‍ കുറച്ച് പേടിക്കണം. നിങ്ങളെ കാത്തിരിക്കുന്ന രോഗങ്ങളുടെ പട്ടിക അത്ര ചെറുതല്ല. ഹൃദ്രോഗവും ടൈപ്പ് 2 പ്രമേഹവും ഇക്കൂട്ടര്‍ക്ക് പെട്ടെന്ന് പിടിപെടുമെന്നാണ് പഠനം. നേരത്തെ കിടന്ന് നേരത്തെ എണീക്കുന്നവരെക്കാള്‍ രണ്ടര മടങ്ങ് രോഗസാധ്യത വൈകി ഉറങ്ങുന്നവര്‍ക്കുണ്ടെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.

ഇതിനു പുറമെ രാത്രി വൈകി ഉറങ്ങാന്‍ കിടക്കുന്നവര്‍ മദ്യം, മധുരം, ഫാസ്റ്റ് ഫുഡ് തുടങ്ങിയവ ശീലമാക്കുന്നു. ഇവര്‍ പഴങ്ങളും പച്ചക്കറികളും വളരെ കുറച്ചും ഊര്‍ജ്ജപാനീയങ്ങളും കഫീന്‍ അടങ്ങിയ ബിവറേജുകളും ധാരാളവും കഴിക്കുകയുമാണ് പതിവ്.   

രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹ സാധ്യത കൂട്ടും. ഗ്ലൂക്കോസിന്റെ ഉപാപചയത്തെ സര്‍ക്കാഡി യന്‍ റിഥം സ്വാധീനിക്കുന്നതു മൂലമാണിതെന്ന് അഡ്വാന്‍സസ് ഇന്‍ ന്യൂട്രീഷന്‍ എന്ന ജേണലില്‍ പ്രസിദ്ധീ കരിച്ച പഠനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

രാത്രി വൈകി കിടക്കുന്നവര്‍ കിടക്കാന്‍ പോകുന്നതിനു തൊട്ടു മുന്‍പ് ഭക്ഷണം കഴിക്കുകയും അതുമായി ഉറങ്ങാന്‍ തുടങ്ങുമ്പോള്‍ തന്നെ ഗ്ലൂക്കോസ് നില ഉയരുകയും ചെയ്യും. ഇത് ഉപാപചയപ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കും. അങ്ങനെ വൈകിയുറങ്ങുന്നവരില്‍ ഒരുപാട് ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത കണ്ടുവരുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com