തുറിച്ചു നോട്ടങ്ങളെ ഇനി പേടിക്കേണ്ട; ജോലിക്കാരായ അമ്മമാര്‍ക്ക് ' മുലയൂട്ടല്‍ മുറി'യുമായി സ്റ്റാര്‍ട്ടപ് മിഷന്‍

ജോലിക്കാരായ മുലയൂട്ടുന്ന അമ്മമാര്‍ക്ക് സന്തോഷകരമായ വാര്‍ത്തയാണ് കേരള സ്റ്റാര്‍ട്ടപ് മിഷന്‍ നല്‍കുന്നത്. കുഞ്ഞുങ്ങളെ സ്വസ്ഥമായിരുന്ന് മുലയൂട്ടുന്നതിനുള്ള സൗകര്യത്തിന് പുറമേ പാല് സൂക്ഷിച്ച് വയ്ക്കാനുള്ള
തുറിച്ചു നോട്ടങ്ങളെ ഇനി പേടിക്കേണ്ട; ജോലിക്കാരായ അമ്മമാര്‍ക്ക് ' മുലയൂട്ടല്‍ മുറി'യുമായി സ്റ്റാര്‍ട്ടപ് മിഷന്‍


ജോലിക്കാരായ മുലയൂട്ടുന്ന അമ്മമാര്‍ക്ക് സന്തോഷകരമായ വാര്‍ത്തയാണ് കേരള സ്റ്റാര്‍ട്ടപ് മിഷന്‍ നല്‍കുന്നത്. കുഞ്ഞുങ്ങളെ സ്വസ്ഥമായിരുന്ന് മുലയൂട്ടുന്നതിനുള്ള സൗകര്യത്തിന് പുറമേ പാല് സൂക്ഷിച്ച് വയ്ക്കാനുള്ള സംവിധാനവും ബ്രസ്റ്റ്ഫീഡിങ് പമ്പുകളും ഈ മുലയൂട്ടല്‍ മുറിയില്‍ ഉണ്ട്. അമ്മയ്ക്കും കുഞ്ഞിനും സൗകര്യപ്രദമായ രീതിയിലാണ് മുറി ക്രമീകരിച്ചിരിക്കുന്നതെന്ന് പദ്ധതിക്ക് തുടക്കമിട്ട ' ഐ ലവ് 9 മന്ത്‌സ്'  ഉടമകള്‍ പറയുന്നു. 

കേരള സ്റ്റാര്‍ട്ടപ് മിഷന്റെ സഹായത്തോടെ മൂന്ന് സ്ത്രീകളാണ് 'മുലയൂട്ടല്‍ മുറി'ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ആരോഗ്യമേഖലയില്‍ ജോലി ചെയ്തിരുന്ന ഇവര്‍ രണ്ട് വര്‍ഷം മുന്‍പാണ് സ്റ്റാര്‍ട്ടപ് ആരംഭിച്ചത്. അമ്മമാരുടെ മാനസിക- ശാരീരിക ആരോഗ്യം സംരക്ഷിക്കുന്നതിനായുള്ള പദ്ധതികളാണ് ഇവര്‍ ലക്ഷ്യമിടുന്നത്. 


പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും മുലയൂട്ടുന്ന അമ്മമാര്‍ നേരിടുന്ന പ്രശ്‌നങ്ങളാണ് ഇത്തരമൊരു സംരംഭത്തിന് പിന്നിലെന്ന് ഇവര്‍ പറയുന്നു.വിമാനത്താവളങ്ങളിലേക്കും ബസ് സ്റ്റാന്‍ഡുകളിലേക്കും മറ്റ് പൊതുസ്ഥലങ്ങളിലേക്കും ഇത്തരം സംവിധാനം വ്യാപകമാക്കാനാണ് ഇവരുടെ തീരുമാനം. 

 രണ്ടര ലക്ഷം രൂപയാണ് ഇത്തരത്തിലൊരു മുലയൂട്ടല്‍ മുറി സ്ഥാപിക്കുന്നതിനായി ചിലവാകുന്നത്. ടെക്‌നോപാര്‍ക്കിലെ മൂന്ന് കമ്പനികള്‍ കൂടി ലാക്‌റ്റേറ്റിങ് പോഡ് സ്ഥാപിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. കൊച്ചി മെട്രോ സ്‌റ്റേഷനുകളിലേക്ക് ഈ സൗകര്യം വ്യാപിപ്പിക്കുന്നതിനായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് കേരള സ്റ്റാര്‍ട്ടപ് മിഷന്‍ വ്യക്തമാക്കി.  കമ്പനികള്‍ക്ക് ഇത്തരം മുലയൂട്ടല്‍ മുറികള്‍ ബ്രാന്‍ഡ് ചെയ്യാനുള്ള സൗകര്യം നല്‍കുന്നതിനെ കുറിച്ചും മിഷന്‍ ആലോചിക്കുന്നുണ്ട്. 

കഴിഞ്ഞയാഴ്ച കൊല്‍ക്കത്തയിലെ ഷോപിങ് മാളില്‍ മുലയൂട്ടാനുള്ള സൗകര്യം അന്വേഷിച്ച യുവതിയെ മാള്‍ ജീവനക്കാരന്‍ അപമാനിച്ചത് വിവാദമായിരുന്നു. ഇതേത്തുടര്‍ന്ന് പൊതുസ്ഥലങ്ങളില്‍ കൈക്കുഞ്ഞുങ്ങളെ മുലയൂട്ടാനുള്ള സൗകര്യം അടിയന്തരമായി ഒരുക്കുന്നത് രാജ്യവ്യാപകമായി ചര്‍ച്ചയായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com