വര്‍ക്കൗട്ട് മടി മാറ്റണോ? ഫിറ്റ്‌നസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്‌തോളൂ 

ഹെല്‍ത്ത് കമ്മ്യൂണിക്കേഷന്‍ എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനമാണ് ഫിറ്റ്‌നെസ്സ് ആപ്പുകളുടെ ഈ പ്രയോജനം വിശദീകരിച്ചത്
വര്‍ക്കൗട്ട് മടി മാറ്റണോ? ഫിറ്റ്‌നസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്‌തോളൂ 

രീരഭംഗി നിലനിര്‍ത്താന്‍ വ്യായാമം തുടങ്ങാന്‍ ഉഷാറായിട്ട് മുന്നിട്ടിറങ്ങുമെങ്കിലും കുറച്ചുദിവസം കഴിഞ്ഞാന്‍ മടിപിടിച്ചിരിക്കലാണ് സ്ഥിരം പതിവ്. എന്നാല്‍ തുടങ്ങിയ ആവേശത്തില്‍ തന്നെ വര്‍ക്കൗട്ട് പതിവാക്കാന്‍ ഒരു മാര്‍ഗ്ഗമുണ്ട്. ഫിറ്റ്‌നസ് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്ത് കൃത്യമായി ഫിറ്റ്‌നെസ് ഗോള്‍ പിന്തുടരുക. ഡൗണ്‍ലോഡ് ചെയ്യാന്‍ എളുപ്പമാണെങ്കിലും ഫിറ്റ്‌നെസ്സ് ഗോളുകള്‍ സ്ഥിരത നിലനിര്‍ത്തുക അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് ഗവേഷകര്‍ തന്നെ പറയുന്നു. 

ഹെല്‍ത്ത് കമ്മ്യൂണിക്കേഷന്‍ എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനമാണ് ഫിറ്റ്‌നെസ്സ് ആപ്പുകളുടെ ഈ പ്രയോജനം വിശദീകരിച്ചത്. വര്‍ക്കൗട്ടുകള്‍ മുടങ്ങാതെ ചെയതുപോരാനുള്ള പ്രചോദനം ആപ്പുകള്‍ നല്‍കും എന്നതാണ് ഇതിന്റെ പ്രധാന കാരണമായി വിലയിരുത്തുന്നത്. ഉപഭോക്താക്കളുടെ വര്‍ക്കൗട്ടുകള്‍ കൃത്യമായി ട്രാക്ക് ചെയ്യുകയും അവര്‍ക്ക് പുതിയ ഗോള്‍ സെറ്റ് ചെയ്ത് നല്‍കുകയും ചെയ്യുന്നതുവഴി കൂടുതല്‍ ആവേശത്തോടെ വര്‍ക്കൗട്ടുകള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. 

ആപ്പ് ഉപഭോക്താക്കള്‍ 22.3 ശതമാനം അധികമായി വര്‍ക്കൗട്ടില്‍ ഏര്‍പ്പെടുന്നതായി പഠനത്തില്‍ കണ്ടെത്തി. വെയിറ്റ് ട്രെയിനിംഗില്‍ ഭാഗമാകുന്നവര്‍ 36.8 ശതമാനം കൂടുതല് ഭാരം ഉയര്‍ത്തുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വര്‍ക്കൗട്ടുകളെക്കുറിച്ച് ആപ്പില്‍ കൃത്യമായി അപ്‌ഡേറ്റ് ചെയ്യുന്നതുവഴി ഉപഭോക്താക്കളില്‍ അവര്‍ അറിയാതെതന്നെ കൂടുതല്‍ ലക്ഷ്യം കീഴടക്കാനുള്ള മത്സരബുദ്ധി ഇടംപിടിക്കുമെന്നും ഇത് കൂടുതല്‍ ആവേശത്തോടെ വ്യായാമം ചെയ്യാന്‍ പ്രേരിപ്പിക്കുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. സ്ത്രീകളാണ് ഇത്തരം ആപ്പുകള്‍ കൂടുതല്‍ പ്രയോജനപ്പെടുത്തുന്നതെന്നും പഠനം കണ്ടെത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com