അമിതമായി ഉറങ്ങുന്നവര്‍ക്ക് സംഭവിക്കുന്നതെന്ത്..!!! കൂടുതല്‍ ഉറങ്ങുന്നവര്‍ കരുതിയിരുന്നോളൂ

പഠന റിപ്പോര്‍ട്ട് യൂറോപ്യന്‍ ഹാര്‍ട്ട് ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അമിതമായി ഉറങ്ങുന്നവര്‍ക്ക് സംഭവിക്കുന്നതെന്ത്..!!! കൂടുതല്‍ ഉറങ്ങുന്നവര്‍ കരുതിയിരുന്നോളൂ


നുഷ്യന് അത്യാവശ്യം വേണ്ട ചില കാര്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഉറക്കം. ആവശ്യത്തിന് ഉറങ്ങിയില്ലെങ്കില്‍ ജീവിതം മൊത്തം താളം തെറ്റും. പക്ഷേ, ഒരു പരിധിയില്‍ കൂടുതല്‍ ഉങ്ങിയാലും പ്രശ്‌നമാണ്. എട്ടുമണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നതും ആറു മണിക്കൂറില്‍ കുറച്ച് ഉറങ്ങുന്നതും ഹൃദ്രോഗങ്ങള്‍ക്കും പെട്ടെന്നുള്ള മരണത്തിന് കാരണമാകുമെന്നുള്ള പുതിയ പഠനഫലം പുറത്തു വന്നിരിക്കുകയാണ്.

ദിവസവും ഒന്‍പതു മണിക്കൂര്‍ ഉറങ്ങുന്നവര്‍ക്ക് ആറുമുതല്‍ എട്ടു മണിക്കൂര്‍ വരെ ഉറങ്ങുന്നവരെ അപേക്ഷിച്ച് ഹൃദ്രോഗത്തിനുള്ള സാധ്യത അഞ്ചുശതമാനം കൂടുതലാണെന്നാണ് പഠനത്തില്‍ പറയുന്നത്. ദിവസവും ഒന്‍പതു മുതല്‍ പത്തുമണിക്കൂര്‍ വരെ ഉറങ്ങുന്നവരില്‍ 17 ശതമാനവും പത്തു മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നവരില്‍ 41 ശതമാനവും ഹൃദ്രോഗവും തുടര്‍ന്നുള്ള മരണസാധ്യതയും കൂടുതലാണ്. 

ആറുമണിക്കൂറില്‍ കുറവ് സമയം ഉറങ്ങുന്നവരിലും ഇതേ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. പ്രായപൂര്‍ത്തിയായവര്‍ ആറു മുതല്‍ എട്ടു മണിക്കൂര്‍ വരെയാണ് ഉറങ്ങേണ്ടത്. ഒന്‍പതു മണിക്കൂറില്‍ കൂടുതല്‍ പതിവായി ഉറങ്ങുന്നവര്‍ ഡോക്ടര്‍റെ കണ്ട് ആരോഗ്യനില പരിശോധിക്കണമെന്നും ഈ പഠനം വ്യക്തമാക്കുന്നുണ്ട്.

21 രാജ്യങ്ങളില്‍ നിന്നായി മുപ്പത്തിയഞ്ചിനും എഴുപതിനും ഇടയില്‍ പ്രായമുള്ള 116,000 പേരില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. എട്ടുവര്‍ഷം നീണ്ട പഠനത്തില്‍  ക്രമം തെറ്റിയ ഉറക്കം ശീലമാക്കിയതുമൂലം 4,381 മരണങ്ങളും 4,365 പേരില്‍ ഗുരുതരമായ ഹൃദ്രോഗങ്ങളും കണ്ടെത്തി. എട്ട് മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നവര്‍ക്ക് ഹൃദ്രോഗവും രക്തധമനി രോഗവും വരാനുള്ള സാധ്യതയും കൂടുതലാണ്. ഈ പഠന റിപ്പോര്‍ട്ട് യൂറോപ്യന്‍ ഹാര്‍ട്ട് ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com