ഉറക്കത്തിനിടയില്‍ അലറുന്നതും ഒപ്പം കിടക്കുന്നവരെ ചവിട്ടുന്നതും ഈ കാരണംകൊണ്ട് 

സ്ത്രീകളെക്കാള്‍ ഇരട്ടിയായി പുരുഷന്‍മാരിലാണ് ഇത് കാണപ്പെടുന്നതെന്നും ഈ അവസ്ഥയുള്ളവര്‍ മദ്യപാനത്തിലേക്ക് കടക്കാനുള്ള സാധ്യത അധികമാണെന്നും പഠനം
ഉറക്കത്തിനിടയില്‍ അലറുന്നതും ഒപ്പം കിടക്കുന്നവരെ ചവിട്ടുന്നതും ഈ കാരണംകൊണ്ട് 

റക്കത്തിനിടയില്‍ അടുത്തുകിടക്കുന്ന ആളെ ചവിട്ടുന്നതും ഉറക്കെ അലറുന്നതും കൈകള്‍ ചലിപ്പിക്കുന്നതുമെല്ലാം ഉത്കണ്ഠ മൂലമാണെന്ന് പഠനം. റാപ്പിഡ് ഐ മൂവ്‌മെന്റ് (റെം) എന്ന് വിളിക്കുന്ന ഈ അവസ്ഥ ഉറക്കത്തിനിടയില്‍ സ്വപ്‌നം കാണുന്ന അവസ്ഥയാണെന്നാണ് പഠനം പറയുന്നത്. 

ഉറക്കത്തിനിടയില്‍ സ്വപ്‌നം കാണുന്നത് സ്വാഭാവികമാണെങ്കിലും സാധാരണ ആളുകളില്‍ കൈകാലുകള്‍ ചലിപ്പിക്കാതിരിക്കാനും മറ്റും തലച്ചോര്‍ പേശികളിലേക്ക് സന്ദേശം നല്‍കും. എന്നാല്‍ സ്ലീപ് ഡിസോര്‍ഡര്‍ ഉള്ളവരില്‍ ഈ സന്ദേശം കൈമാറപ്പെടാറില്ല. ഉറക്കത്തിലെ ഇത്തരം പ്രശ്‌നങ്ങള്‍ പാര്‍ക്കിന്‍സന്‍സ്, മറവിരോഗം തുടങ്ങിയവയുടെ ലക്ഷണങ്ങളാണെന്നും പഠനത്തില്‍ പറയുന്നു. 30,000ത്തിലധികം ആളുകളില്‍ നടത്തിയ പഠനമാണ് ഇത്തരത്തിലൊരു കണ്ടെത്തലിലേക്ക് എത്തിയത്. ന്യൂറോളജി എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. 

സ്ത്രീകളെക്കാള്‍ ഇരട്ടിയായി പുരുഷന്‍മാരിലാണ് ഇത് കാണപ്പെടുന്നതെന്നും ഈ അവസ്ഥയുള്ളവര്‍ മദ്യപാനത്തിലേക്ക് കടക്കാനുള്ള സാധ്യത 25ശതമാനം അധികമാണെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com