സെല്‍ഫിപ്രേമം അല്‍പ്പം കുറയ്ക്കാം ; സെല്‍ഫി റിസ്റ്റ് ബാധിതരുടെ എണ്ണം കൂടുന്നുവെന്ന് ഡോക്ടര്‍മാര്‍

സെല്‍ഫിയെടുക്കുന്നതിനിടയില്‍ പെട്ടെന്നൊരു ദിവസം മുതല്‍ കൈ വേദന വന്നാലോ? ഞെട്ടേണ്ട, സ്ഥിരമായി സെല്‍ഫിയെടുക്കുന്നവരുടെ കൈത്തണ്ടയ്ക്ക്വേഗത്തില്‍ തേയ്മാനം വരുമെന്നാണ് ഗവേഷണ ഫലങ്ങള്‍
സെല്‍ഫിപ്രേമം അല്‍പ്പം കുറയ്ക്കാം ; സെല്‍ഫി റിസ്റ്റ് ബാധിതരുടെ എണ്ണം കൂടുന്നുവെന്ന് ഡോക്ടര്‍മാര്‍


സെല്‍ഫി യെടുക്കുന്നതിനിടയില്‍ പെട്ടെന്നൊരു ദിവസം മുതല്‍ കൈ വേദന വന്നാലോ? ഞെട്ടേണ്ട, സ്ഥിരമായി സെല്‍ഫിയെടുക്കുന്നവരുടെ കൈത്തണ്ടയ്ക്ക്
വേഗത്തില്‍ തേയ്മാനം വരുമെന്നാണ് ഗവേഷണ ഫലങ്ങള്‍ പറയുന്നത്. 

കൈയ്യിലേക്കുള്ള നാഡീയുടെ പ്രവര്‍ത്തനത്തെയാണ് നിരന്തരമുള്ള സെല്‍ഫികള്‍ തകരാറിലാക്കുന്നത്. ചെറിയ വേദനയില്‍ തുടങ്ങുന്ന സെല്‍ഫി റിസ്റ്റ് രോഗം പിന്നീട് കൈകൊണ്ട് ഒന്നും എടുക്കാനാവാത്ത ഗുരുതരമായ അവസ്ഥയിലേക്ക് വരെ പരിണമിച്ചേക്കാമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
ഈ അടുത്തകാലത്താണ് രോഗം കണ്ടെത്തിയതെന്നും ഇത്തരം രോഗികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനവ് ഉണ്ടായതായും പഠനത്തില്‍ കണ്ടെത്തി. 

2018 ല്‍ പുറത്ത് വന്ന പഠന റിപ്പോര്‍ട്ട് അനുസരിച്ച് 2011 ഒക്ടോബറിനും 2017 നവംബറിനും ഇടയില്‍ 259 സെല്‍ഫിപ്രേമികളുടെ ജീവനാണ് സെല്‍ഫിയെടുക്കുന്നതിനിടെ നഷ്ടമായത് എന്ന് കണ്ടെത്തിയിരുന്നു. യുഎസ്, റഷ്യ, ഇന്ത്യ, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളിലാണ് ഏറ്റവുമധികം സെല്‍ഫി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com