ഇനി കൊതുകില്ലാത്ത ലോകം? അവസാന കൊതുകിനെയും തുരത്താന്‍ഗൂഗിള്‍ ; ഡെങ്കിപ്പനിയും ചിക്കുന്‍ ഗുനിയയും ഇല്ലാതാക്കും

സന്‍ഫ്രാന്‍സിസ്‌കോയില്‍ ഹൈടെക് സൗകര്യങ്ങളോട് കൂടി പ്രത്യേക കൊതുകു വളര്‍ത്തല്‍ കേന്ദ്രം ആല്‍ഫബെറ്റ് ശാസ്ത്രജ്ഞന്‍മാരുടെ സഹായത്തോടെ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെയുള്ള ആണ്‍ കൊതുകുകളില്‍ വോള്‍ബാച്യ എന്നതരം ബാ
ഇനി കൊതുകില്ലാത്ത ലോകം? അവസാന കൊതുകിനെയും തുരത്താന്‍ഗൂഗിള്‍ ; ഡെങ്കിപ്പനിയും ചിക്കുന്‍ ഗുനിയയും ഇല്ലാതാക്കും

കൊതുകുകളെ ഭൂമിയില്‍ നിന്ന് ഇല്ലാതെയാക്കാനുള്ള ദൗത്യം ഏറ്റെടുത്തിരിക്കുകയാണെന്ന് ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റ്. കൊതുകുകള്‍ പൂര്‍ണമായി നശിക്കുന്നതോടെ കൊതുക്ജന്യ രോഗങ്ങളായ ഡെങ്കിപ്പനിയും ചിക്കുന്‍ഗുനിയയും തുടച്ച് നീക്കാനാവുമെന്ന് ആല്‍ഫബെറ്റുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ശാസ്ത്രസംഘം പറയുന്നു.

സന്‍ഫ്രാന്‍സിസ്‌കോയില്‍ ഹൈടെക് സൗകര്യങ്ങളോട് കൂടി പ്രത്യേക കൊതുകു വളര്‍ത്തല്‍ കേന്ദ്രം ആല്‍ഫബെറ്റ് ശാസ്ത്രജ്ഞന്‍മാരുടെ സഹായത്തോടെ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെയുള്ള ആണ്‍ കൊതുകുകളില്‍ വോള്‍ബാച്യ എന്നതരം ബാക്ടീരിയെ പകര്‍ത്തും. ഇങ്ങനെ വളര്‍ത്തിയെടുത്ത കൊതുകുകളെ മറ്റ് സ്ഥലങ്ങളില്‍ കൊണ്ട് തുറന്ന് വിടുകയും ആ ആണ്‍ കൊതുകുകള്‍ സാധാരണ ഈഡിസ് ഈജിപ്റ്റി കൊതുകുകളുമായി കലരാനുള്ള സാഹചര്യം ഒരുക്കുകയും ചെയ്യും. ഇങ്ങനെ കൂടിക്കലരുമ്പോള്‍ പിന്നീട് പെണ്‍കൊതുകുകള്‍ ഇടുന്ന മുട്ടകള്‍ നശിച്ച് പോകുമെന്നാണ് ആല്‍ഫബെറ്റ് പറയുന്നത്. മുട്ടകള്‍ വിരിയാതാവുന്നതോടെ നിലവിലുള്ള കൊതുകുകളോടെ ഇവ അവസാനിക്കുമെന്നും ശാസ്ത്രസംഘം പ്രതീക്ഷിക്കുന്നുണ്ട്. 

(കൊതുക് ലാര്‍വയെ സൂക്ഷിച്ചിരിക്കുന്ന ലാബ്‌)
 

80,000ത്തിലേറെ ബാക്ടീരിയ ബാധിത കൊതുകുകളെയാണ് ലാബില്‍ പ്രത്യേകമായി സജ്ജമാക്കിയിരിക്കുന്നത്. എന്നാല്‍ കൊതുകുകള്‍ ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമാകുന്നതോടെ എന്താണ് സംഭവിക്കുക എന്നതിനെ കുറിച്ച് ഇതുവരെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടില്ല. മറ്റ് ജീവിവര്‍ഗ്ഗങ്ങളുടെയോ സസ്യജാലങ്ങളുടെയോ നിലനില്‍പ്പിന് ഇത് ഭീഷണിയാകുമോ എന്ന പഠനം പരിസ്ഥിതി ശാസ്ത്രജ്ഞര്‍ ആരംഭിച്ചുകഴിഞ്ഞു. 

 ഇനിയുള്ള ഈഡിസ് ഈജിപ്റ്റികള്‍ക്ക് മനുഷ്യനിലേക്ക് അസുഖം പടര്‍ത്താനുള്ള ശേഷി നഷ്ടമാവുകയും ചെയ്യും. കലിഫോര്‍ണിയയില്‍ ഇതിനോടകം ഇത്തരം കൊതുകുകളെ നിക്ഷേപിച്ചതായും കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. സന്‍ഫ്രാന്‍സിസ്‌കോയിലെ കൊതുകിന്റെ സംഖ്യ 95 ശതമാനത്തോളം കുറച്ചതിന് ശേഷം ഓസ്‌ട്രേലിയയിലെ കൊതുകിന്റെ സംഖ്യ 80 ശതമാനമാക്കി കുറയ്ക്കാനാണ് പദ്ധതിയിടുന്നതെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com