അന്ധത മാറ്റാം ഈ മരുന്നിലൂടെ; പക്ഷേ മരുന്നിന്റെ വില കേട്ടാല്‍ ആരുമൊന്ന് ഞെട്ടും

അന്ധത മാറ്റാം ഈ മരുന്നിലൂടെ; പക്ഷേ മരുന്നിന്റെ വില കേട്ടാല്‍ ആരുമൊന്ന് ഞെട്ടും

റെറ്റിനയുടെ നാശംമൂലമുണ്ടാകുന്ന അപൂര്‍വ്വ അന്ധത മാറ്റാനുള്ള മരുന്നാണ് കമ്പനി വികസിപ്പിച്ചെടുത്തിരിക്കുന്നത്

ന്ധത മാറ്റാന്‍ മരുന്നുമായി അമേരിക്കന്‍ കമ്പനി. ഈ മരുന്നിന്റെ ഒറ്റ ഡോസ് ഉപയോഗിച്ചാല്‍ കണ്ണുകളില്‍ വെളിച്ചം കൊണ്ടുവരാന്‍ പറ്റുമെന്നാണ് കമ്പനിയുടെ അവകാശ വാദം. എന്നാല്‍ അങ്ങനെയങ്ങ് ഈ മരുന്ന് വാങ്ങാന്‍ പറ്റില്ല. കാരണം ഇതിന് അഞ്ച് കോടിയാണ് വിലയിട്ടിരിക്കുന്നത്. റെറ്റിനയുടെ നാശംമൂലമുണ്ടാകുന്ന അപൂര്‍വ്വ അന്ധത മാറ്റാനുള്ള മരുന്നാണ് കമ്പനി വികസിപ്പിച്ചെടുത്തിരിക്കുന്നത്. 

ലോകത്തിലെ തന്നെ ഏറ്റവും വിലകൂടിയ മരുന്നാണിത്. കണ്ണിന് കാഴ്ച നല്‍കുന്ന റെറ്റിന നശിച്ച് പൂര്‍ണ്ണ അന്ധതയിലേക്ക് നയിക്കുന്ന അപൂര്‍വ്വരോഗത്തെ തടയാന്‍ ലക്ഷ്വര്‍ന എന്ന മരുന്നാണ് പുറത്തിറക്കിയിരിക്കുന്നത്. ഫിലാഡല്‍ഫിയയിലെ സ്പാര്‍ക്ക് തെറാപ്യൂട്ടിക്‌സാണ് അപൂര്‍വ്വ മരുന്ന് നിര്‍മിച്ചത്. ജീന്‍ തെറാപ്പിയാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. മരുന്നിന് ഡിസംബര്‍ പകുതിയോടെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അനുമതി ലഭിച്ചിരുന്നു. 

പാരമ്പര്യമായി റെറ്റിന നശിക്കുന്ന രോഗമാണിത്. രോഗം ബാധിച്ചവര്‍ക്ക് 18 വയസിന് മുന്‍പു തന്നെ കാഴ്ച നഷ്ടപ്പെട്ടു തുടങ്ങും. രോഗം അപൂര്‍വ്വമായതിനാല്‍ 50 പേര്‍ക്ക് മാത്രമാണ് മരുന്ന് പരീക്ഷിച്ചത്. എന്നാല്‍ ചികിത്സാഫലം ജീവിതകാലം മുഴുവനും ലഭിക്കുമെന്നാണ് കമ്പനി പറയുന്നത്. മരുന്നിന് വന്‍ തുക നിശ്ചയിച്ചിരിക്കുന്ന വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. അതിനാല്‍ രോഗം മാറിയില്ലെങ്കില്‍ പണം തിരികെ നല്‍കാമെന്ന് കമ്പനി ഉറപ്പുനല്‍കി. നശിച്ച ജീനുകള്‍ പുനര്‍ നിര്‍മിച്ചാണ് ലക്ഷ്വര്‍ന രോഗികളില്‍ കാഴ്ച വീണ്ടും നല്‍കുന്നത്. ജീന്‍ തെറാപ്പി വഴി നിര്‍മിക്കുന്ന അമേരിക്കയിലെ ആദ്യ മരുന്നാണിത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com