കക്കയിറച്ചി കഴിച്ച സ്ത്രീക്ക് ദാരുണമരണം

കക്കയിറച്ചി ഭക്ഷിച്ച അമേരിക്കന്‍ സ്ത്രീ അണുബാധയെ തുടര്‍ന്ന് ദാരുണമായി മരിച്ചു. ശരീരഭാഗങ്ങള്‍ കാര്‍ന്നുതിന്നുന്ന അപൂര്‍വ്വയിനം ബാക്ടീരിയ ബാധയാണ് മരണകാരണം.
കക്കയിറച്ചി കഴിച്ച സ്ത്രീക്ക് ദാരുണമരണം

ടെക്‌സാസ്:  കക്കയിറച്ചി ഭക്ഷിച്ച അമേരിക്കന്‍ സ്ത്രീ അണുബാധയെ തുടര്‍ന്ന് ദാരുണമായി മരിച്ചു. ശരീരഭാഗങ്ങള്‍ കാര്‍ന്നുതിന്നുന്ന അപൂര്‍വ്വയിനം ബാക്ടീരിയ ബാധയാണ് മരണകാരണം.അമേരിക്കയിലെ ടെക്‌സാസ് സ്വദേശിനിയായ ലേബ്ലാങ്കിനാണ് അണുബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്.

കഴിഞ്ഞ സെപ്റ്റംബറില്‍ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒപ്പം ലൂസിയാന കടപ്പുറത്ത് വിനോദയാത്രക്ക് പോയതാണ് ലേബ്ലാങ്ക്.ഇതിനിടെ വിധിയെന്ന പോലെ വെസ്റ്റ് വെഗോ വിപണിയില്‍ നിന്നും ലേബ്ലാങ്കും അവരുടെ സുഹൃത്ത് കാരന്‍ ബവേഴ്‌സും കക്കയിറച്ചി വിഭാഗത്തില്‍പ്പെട്ട റോ ഓയിസ്‌റ്റേഴ്‌സ് വാങ്ങി ഭക്ഷിച്ചു. ഇത് കഴിച്ച ഉടന്‍ ഇവരില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുകയായിരുന്നുവെന്ന് ബവേഴ്‌സ് പറയുന്നു. 

തുടക്കത്തില്‍ അലര്‍ജിയായി പ്രകടമായ അസുഖം പിന്നിട് മുര്‍ച്ഛിക്കുകയായിരുന്നു. തുടര്‍ന്ന് 21 ദിവസം ചികിത്സയില്‍ കഴിഞ്ഞ ഇവര്‍ക്ക് മരണം സംഭവിക്കുകയായിരുന്നു. അമേരിക്കന്‍ തീരങ്ങളില്‍ കടല്‍വിഭവങ്ങള്‍ കഴിക്കുന്നവര്‍ക്ക് പിടിപെടുന്ന വിബ്രിയോ ബാധയാണ് ലേബ്ലാങ്കിനെ ബാധിച്ചത്. ശ്വാസകോശത്തെ ബാക്ടീരിയ കാര്‍ന്ന് തിന്നതാണ് മരണകാരണം. ചില സമയങ്ങളില്‍ ഈ രോഗം ബാധിക്കുന്നവര്‍ക്ക് അസുഖം മൂര്‍ച്ഛിക്കുകയും പിന്നിട് മരണം വരെ സംഭവിക്കാറുണ്ടെന്ന് ഡോക്ടര്‍മാര്‍ തുറന്നുപറയുന്നു. മെയ് - ഒക്ടോബര്‍ കാലയളവില്‍ കണ്ടുവരുന്ന ഈ പകര്‍ച്ചവ്യാധിയുടെ മുഖ്യലക്ഷണം വയറിളക്കവും പനിയും ഛര്‍ദിയുമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com