ശരീരഭാരം കുറയ്ക്കണോ?  രാവിലെ കാപ്പിക്കൊപ്പം ഇത് ഉപയോഗിച്ചാല്‍ മതി

കാപ്പിയില്‍ മുട്ട ഒഴിച്ച് കുടിക്കുന്നത് കൂടുതല്‍ ഗുണം ചെയ്യുമെന്നാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്
ശരീരഭാരം കുറയ്ക്കണോ?  രാവിലെ കാപ്പിക്കൊപ്പം ഇത് ഉപയോഗിച്ചാല്‍ മതി

രീര ഭാരം കുറക്കാനുള്ള കഠിനശ്രമത്തിലാണോ നിങ്ങള്‍. എങ്കില്‍ ദിവസവും രാവിലത്തെ കാപ്പിക്കൊപ്പം മുട്ട കൂടി ഉള്‍പ്പെടുത്തേണ്ടത് ആവശ്യമാണ്. മികച്ച രീതിയില്‍ വ്യായാമം നടത്തുന്നതിന് വേണ്ടി ജിമ്മില്‍ പോകുന്നതിന് മുന്‍പായി ചിലര്‍ കാപ്പി കുടിക്കുന്ന പതിവുണ്ട്. എന്നാല്‍ കാപ്പിയില്‍ മുട്ട ഒഴിച്ച് കുടിക്കുന്നത് കൂടുതല്‍ ഗുണം ചെയ്യുമെന്നാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. 

ഹങ്കേറിയന്‍, സ്‌കാന്റിനേവിയന്‍, വിയറ്റ്‌നാമീസ്, മിനിസോട്ടന്‍ സംസ്‌കാരത്തില്‍ കട്ടന്‍ ചായയില്‍ മുട്ട അടിച്ച് കുടിക്കുന്നത് നൂറ്റാണ്ടുകളായി നിലനില്‍ക്കുന്നുണ്ടെന്നാണ് ഡെയ്‌ലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രശസ്തരായ നിരവധി പേരും മികച്ച രീതിയില്‍ വര്‍ക്ഔട്ട് ചെയ്യാന്‍ വേണ്ടി മുട്ട കോഫി കുടിക്കുന്നുണ്ട്. കനേഡിയന്‍ പുരുഷ നാഷണല്‍ ബാസ്‌കറ്റ് ടീമിന്റെ ന്യൂട്രിഷന്‍ ഡയറക്റ്ററായ മാര്‍ക് ബബ്ബ്‌സ് മുട്ട- കോഫി സ്‌പെഷ്യല്‍ മിക്‌സ് ഉപയോഗിക്കുന്നുണ്ടെന്ന വ്യക്തമാക്കി. 

ചില മുട്ടകളില്‍ ഹാക്റ്റീരിയ സാല്‍മോണെല്ല അടങ്ങിയിരിക്കുന്നതിനാല്‍ പച്ചമുട്ട വെറുതെ കഴിക്കുന്നത് അപകടകരമാണ്. എന്നാല്‍ കാപ്പിയുടെ ചൂട് മുട്ടയില്‍ അടങ്ങിയിരിക്കുന്ന ബാക്റ്റീരിയകളെ കൊല്ലുന്നതിനാല്‍ കോഫിക്കൊപ്പം മുട്ട ഉപയോഗിക്കുന്നത് സുരക്ഷിതമാണെന്നും ഗവേഷകര്‍ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com