തുണി കഴുകാന്‍ ആന്റിസെപ്റ്റിക് ലോഷന്‍ ഉപയോഗിക്കാറുണ്ടോ?

ഇത്തരം ദ്രാവകങ്ങളുടെ അംശം തുണികളില്‍ ബാക്കി നില്‍ക്കും. ഇത് കുഞ്ഞുങ്ങളുടെ ചര്‍മ്മത്തില്‍ അസ്വസ്തതകളുണ്ടാക്കുന്നു. 
തുണി കഴുകാന്‍ ആന്റിസെപ്റ്റിക് ലോഷന്‍ ഉപയോഗിക്കാറുണ്ടോ?

കൂടുതല്‍ വൃത്തിയാകാന്‍ വേണ്ടിയാണ് പലരും കുഞ്ഞുങ്ങളുടെ തുണികഴുകാന്‍ ആന്റിസെപ്റ്റിക് ദ്രാവകങ്ങള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഇത് ആരോഗ്യത്തിന് വളരെയധികം ദോഷകരണാണെന്ന് ചര്‍മ്മരോഗ വിദഗ്ധര്‍ വ്യക്തമാക്കി. എത്ര തന്നെ കഴുകിയാലും ഇത്തരം ദ്രാവകങ്ങളുടെ അംശം തുണികളില്‍ ബാക്കി നില്‍ക്കും. ഇത് കുഞ്ഞുങ്ങളുടെ ചര്‍മ്മത്തില്‍ അസ്വസ്തതകളുണ്ടാക്കുന്നു. 

ചര്‍മ്മത്തിലെ സ്വാഭാവിക ഈര്‍പ്പം നഷ്ടപ്പെടുന്നതാണ് കുട്ടികളിലെ ത്വക്‌രോഗങ്ങള്‍ക്ക് പ്രധാന കാരണമെന്നും ചര്‍മ്മരോഗ വിദഗ്ധര്‍ വിശദീകരിച്ചു. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ഡെര്‍മറ്റോളജിസ്റ്റ്, വെനേറിയോളജിസ്റ്റ് ആന്‍ഡ് ലെപ്രോളജിസ്റ്റിന്റെ ദേശീയ സമ്മേളനത്തിന്റെ സമാപന ദിവസം നടന്ന ചര്‍ച്ചയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

എണ്ണതേച്ചുകുളി ഒഴിവാക്കി പകരം ക്രീമുകള്‍ക്കും മോയ്‌സ്ചറൈസര്‍ ലോഷനുകള്‍ക്കും പിന്നാലെ പോയതാണ് കുട്ടികളിലെ ചര്‍മ്മരോഗങ്ങള്‍ക്ക് മറ്റൊരു പ്രധാനകാരണമെന്ന് ഡോക്ടര്‍ സെബാസ്റ്റിയന്‍ ക്രൈസ്റ്റണ്‍ ചൂണ്ടിക്കാട്ടി. കൂടാതെ കുട്ടികളിലെ സോറിയാസിസ് രോഗം വര്‍ദ്ധിക്കുന്നത് ആശങ്കാജനകമായ രീതിയിലാണ്, ജനിതകമായി രൂപം കൊള്ളുന്നതും പാരിസ്ഥിതികമായി രൂപാന്തരം പ്രാപിക്കുന്നതുമായ സോറിയാസിസ് കൃത്യമായ ചികിത്സ എടുത്തില്ലെങ്കില്‍ ആന്തരാവയങ്ങളുടെ പ്രവര്‍ത്തനങ്ങളേയും ബാധിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു.

മധ്യവസക്രായ പുരുഷന്‍മാരില്‍ മാത്രം കണ്ടുവരുന്ന കഷണ്ടി ചെറുപ്പക്കാരിലും കണ്ടുവരുന്നതായും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ പതിനാല് വയസ് മുതല്‍ നെറ്റികയറല്‍ സാധാരമാണെന്നാണ് ഡോക്ടര്‍ സൗമ്യ ജഗദീശന്‍ പറയുന്നത്. അന്‍പത് വയസെത്തുമ്പോഴേക്കും 50 ശതമാനത്തിനടുത്ത് മലയാളി പുരുഷന്‍മാര്‍ കഷണ്ടി ബാധിതരാകുകയാണ്.

സ്ത്രീകളിലും കഷണ്ടിയുണ്ട്. മുടി വകയുന്ന ഭാഗത്താണ് സ്ത്രീകളില്‍ കഷണ്ടി ആരംഭിക്കുന്നത്. പുരുഷന്‍മാരില്‍ ഹോര്‍മോണ്‍ തകരാറുമൂലമാണ് കഷണ്ടി ആരംഭിക്കുന്നതെങ്കില്‍ സ്ത്രീകളിലിത് ഹോര്‍മോണ്‍ തകരാറുകള്‍ക്ക് പുറമെ മാനസികസമ്മര്‍ദ്ദവും പോഷകാഹാരക്കുറവും മൂലമാണ് ഇത് സംഭവിക്കുന്നതെന്ന് ഡോക്ടര്‍ സൗമ്യ വ്യക്തമാക്കി. ഇതിന് പരിഹാരമായി പ്ലേറ്റ്‌ലെറ്റ് റിച്ച് പ്ലാസ കുത്തിവെച്ച് കഷണ്ടിയെ ഒരു പരിധി വരെ ചെറുക്കാമെന്നും ഡോക്ടര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com