കഞ്ചാവും വന്ധ്യതയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ?

കഞ്ചാവിന്റെ നേരിയ തോതിലുള്ള ഉപയോഗം പ്രത്യുല്‍പ്പാദനത്തിന് ഗുണകരമാണെന്നും പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്.
കഞ്ചാവും വന്ധ്യതയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ?

വാഷിങ്ടണ്‍: കഞ്ചാവ് ഉപയോഗിക്കുന്നവരില്‍ പ്രസവിക്കാനുള്ള സാധ്യത കുറവാണെന്ന പഠനം തെറ്റാണെന്നുള്ള പുതിയ ഗവേഷണഫലം പുറത്തായി. ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് റിസര്‍ചേഴ്‌സ് ആണ് പുതിയ പഠനവുമായി രംഗത്തെത്തിയത്. കഞ്ചാവിന്റെ നേരിയ തോതിലുള്ള ഉപയോഗം പ്രത്യുല്‍പ്പാദനത്തിന് ഗുണകരമാണെന്നും പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്.

വിദേശരാജ്യങ്ങളില്‍ ഉള്ളവരെല്ലാം അവരുടെ പ്രത്യുല്‍പാദന കാലഘട്ടത്തില്‍ കഞ്ചാവ് സാധാരണയായി ഉപയോഗിക്കാറുണ്ട്. ഇത് പ്രത്യുല്‍പാദന ഹോര്‍മോണുകളെയും ബീജത്തിന്റെ ഗുണമേന്‍മയെയും എങ്ങനെ ബാധിക്കുന്ന എന്ന് പരിശോധിച്ചാണ് പഠനം നടത്തിയത്.

'കഞ്ചാവ് എന്ന ലഹരിപദാര്‍ത്ഥം ന്യമവിധേയമാക്കുന്ന രാജ്യങ്ങളുടെ എണ്ണം വര്‍ധിച്ചു വരികയാണ്. ഈ അവസരത്തില്‍ കഞ്ചാവിന്റെ ഉപയോഗവും വന്ധ്യതയും തമ്മലുള്ള ബന്ധം കണ്ടെത്തേണ്ടതിന്റെ ആവശ്യകത ഏറി വരികയാണ്' ഗവേഷകനായ ലോണ്‍ വൈസ് പറഞ്ഞു.

കാനഡയില്‍ താമസിക്കുന്ന 4,194 നോര്‍ത്ത് അമേരിക്കന്‍ ദമ്പതികളെയാണ് ഗവേഷകര്‍ പഠനത്തിനായി തിരഞ്ഞെടുത്തത്. അവര്‍ 21- 45 പ്രായപരിധിയില്‍ പെടുന്നവരായിരുന്നു. 

ഗര്‍ഭനിരോധന മാര്‍ഗങ്ങളോ, വന്ധ്യതാ ചികിത്സയോ നടത്താത്ത സ്ത്രീകളെയായിരുന്നു പരീക്ഷണത്തിനായി തിരഞ്ഞെടുത്തത്. സ്ഥിരമായി ഒരേ പാര്‍ട്ണറെ സൂക്ഷിക്കുന്ന ദമ്പതികള്‍ കൂടിയായിരുന്നു ഇവര്‍. 

2013 മുതല്‍ 2017 വരെയുള്ള കാലഘട്ടത്തിലായിരുന്നു ഇവരില്‍ ഗവേഷണം നടത്തിയത്. നിരീക്ഷണം തുടങ്ങിയിട്ട് ഏകദേശം രണ്ട് മാസം കഴിഞ്ഞുള്ള ഫലത്തില്‍ കഞ്ചാവ് ഉപയോഗിച്ചവരുടെ പ്രത്യല്‍പാദന ഹോര്‍മോണുകള്‍ക്ക് കേടുപാടുകള്‍ പറ്റിയതായി കണ്ടെത്താനായില്ല. അതുകൊണ്ട് തന്നെ അമിത അളവിലുള്ള കഞ്ചാവിന്റെ ഉപയോഗമാണ് ആളുകളില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് എന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍. എപ്പിഡമിയോളജി ആന്‍ഡ് കമ്യൂണിറ്റി ഹെല്‍ത്തില്‍ ഇതേക്കുറിച്ചുള്ള പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com