ഗ്രീന്‍ ടീ മാത്രമല്ല, കൊഴുപ്പ് കളയാന്‍ വേറെയുമുണ്ട് ചില 'സ്മാര്‍ട്ട് ഡ്രിങ്ക്‌സ്' 

ആരോഗ്യകരമായി തന്നെ ശരീരഭാരത്തെ കുറച്ചുകൊണ്ടുവരാന്‍ ഇതു നിങ്ങളെ സഹായിക്കും
ഗ്രീന്‍ ടീ മാത്രമല്ല, കൊഴുപ്പ് കളയാന്‍ വേറെയുമുണ്ട് ചില 'സ്മാര്‍ട്ട് ഡ്രിങ്ക്‌സ്' 

രീരഭാരം കുറയ്ക്കാനുള്ള യജ്ഞം തുടങ്ങുമ്പോഴെ എല്ലാവരും ചുവടുമാറുന്നത് ലിക്വിഡ് ഡയറ്റിലേക്കാണ്. ഈ ചുവടുമാറ്റത്തിലും കൂടുതല്‍ പേരും ആശ്രയിക്കുന്നത് ഗ്രീന്‍ ടീയും. സ്ഥിരമായി ഗ്രീന്‍ ടീ തന്നെ പരീക്ഷിച്ചു മടുത്തെങ്കില്‍ ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റു ചില പാനീയങ്ങള്‍ കൂടെ അറിഞ്ഞിരുന്നോളൂ. ആരോഗ്യകരമായി തന്നെ ശരീരഭാരത്തെ കുറച്ചുകൊണ്ടുവരാന്‍ ഇതു നിങ്ങളെ സഹായിക്കും. 

ഇഞ്ചിയും നാരങ്ങയും ചേര്‍ന്നതാണ് ഇതില്‍ ആദ്യത്തേത്. ഇഞ്ചിയില്‍ അടങ്ങിയിട്ടുള്ള ജിഞ്ചറോള്‍ വയര്‍ സംബന്ധമായ പ്രശ്‌നങ്ങളെ അകറ്റാനും ദഹനം ശരിയായി നടക്കാനും സഹായിക്കുന്ന ഒന്നാണ്. നാരങ്ങിയില്‍ അടങ്ങിയിട്ടുള്ള വൈറ്റമിന്‍ സിയും മറ്റ് ആന്റിഓക്‌സിഡന്റ്‌സും ഇഞ്ചിയുടെ ഗുണങ്ങളും ചേരുമ്പോള്‍ കൊഴുപ്പകറ്റാന്‍ മികച്ച പാനീയമായി ഇത് മാറുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇതോടൊപ്പം സ്ഥിരമായ വ്യായാമവും പതിവാക്കിയാല്‍ നിങ്ങളുടെ മാറ്റം നിങ്ങളെതന്നെ ഞെട്ടിക്കുമെന്നാണ് ഇവര്‍ പറയുന്നത്. 

ക്രാന്‍ബെറി ജ്യൂസാണ് ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളില്‍ നിങ്ങളെ സഹായിക്കുന്ന മറ്റൊരു പാനീയം. അടങ്ങിയിട്ടുള്ള ഫൈറ്റോന്യൂട്രിയന്റ്‌സ്, പ്രോആന്തോസിയാനിന്‍, ആന്തോസിയാനിന്‍, ഫിനോളിക് ആസിഡ് എന്നിവ ശരീരത്തിന് നല്ലതാണെന്ന് പല പഠനങ്ങളിലും കണ്ടെത്തിയിട്ടുള്ളതാണ്. ശരീരത്തിലെ അധിക ജലാംശം വലിച്ചെടുക്കുകയും പുറന്തള്ളുകയും ചെയ്യുന്ന ക്രാന്‍ബെറി ജ്യൂസ് അണുബാധ അകറ്റിനിര്‍ത്താന്‍ സഹായിക്കുന്നതിനൊപ്പം കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനും സഹായിക്കും. 

ഒരു സ്പൂണ്‍ തേനിനൊപ്പം കറുവാപ്പട്ട അരച്ചെടുക്കുന്ന നീര് അര സ്പൂണ്‍ ചേര്‍ത്തുണ്ടാക്കുന്നതാണ് മറ്റൊന്ന. ഒരു ഗ്ലാസ് വെള്ളത്തിലേക്ക് ഇത് ചേര്‍ത്ത് കുടിച്ചാല്‍ ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കാന്‍ ഉത്തമമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

ഒന്നും ചേര്‍ത്തില്ലെങ്കിലും ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കുന്നതുപോലും ശരീരത്തില്‍ നിന്ന് കൊഴുപ്പ് അകറ്റാന്‍ പ്രയോജനകരമാണെന്നാണ് വിദഗ്ധര്‍ പറയുന്നു. ശരീരത്തില്‍ ആവശ്യത്തിന് ജലാംശം ഉണ്ടെന്ന് ഉറപ്പുവരുത്തുന്നത് കൊഴുപ്പകറ്റുന്നതിനൊപ്പം ദഹനവും മറ്റ് മെറ്റബോളിസവുമെല്ലാം ശരിയായി നടക്കാന്‍ സഹായിക്കുമെന്ന് ഇവര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com