നിങ്ങള്‍ ഇപ്പോഴും പെട്രോളിയം ജെല്ലി ഉപയോഗിക്കുന്നുണ്ടോ: എങ്കിലിതൊന്ന് വായിച്ച് നോക്കൂ

ചുണ്ടിന്റെ വിണ്ടുകീറല്‍ മാറ്റുന്നതു മുതല്‍ മുറിവുകള്‍ക്കും ചതവുകള്‍ക്കും വരെ പെട്രോളിയം ജെല്ലിയെ ആശ്രയിക്കുന്നവരാണ് പലരും.
നിങ്ങള്‍ ഇപ്പോഴും പെട്രോളിയം ജെല്ലി ഉപയോഗിക്കുന്നുണ്ടോ: എങ്കിലിതൊന്ന് വായിച്ച് നോക്കൂ

റ്റ് പദാര്‍ത്ഥങ്ങള്‍ വിപണി കീഴടക്കും മുന്‍പേ ആളുകള്‍ക്ക് ഏറെ സുപരിചിതമായൊരു ലേപനമായിരുന്നു പെട്രോളിയം ജെല്ലി. പഴയ രൂപത്തിലും ഭാവത്തിലുമെല്ലാം മാറ്റങ്ങള്‍ സംഭവിച്ചെങ്കിലും ഇന്നും ഇതിനോട് ആരോഗ്യസംരക്ഷകര്‍ക്ക് ഏറെ പ്രിയം തന്നെ. ചുണ്ടിന്റെ വിണ്ടുകീറല്‍ മാറ്റുന്നതു മുതല്‍ മുറിവുകള്‍ക്കും ചതവുകള്‍ക്കും വരെ പെട്രോളിയം ജെല്ലിയെ ആശ്രയിക്കുന്നവരാണ് പലരും.

മുറിവുകള്‍, പൊള്ളലുകള്‍ എന്നിവയൊക്കെ ഉണ്ടാകുമ്പോള്‍  പെട്രോളിയം ജെല്ലി സാധാരണയായി ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇത് അത്ര നല്ലതല്ല എന്നാണു ഡോക്ടര്‍മാര്‍ നടത്തിയ പഠനത്തില്‍ പറയുന്നത്. വരണ്ടുണങ്ങിയ ചര്‍മത്തില്‍ പെട്രോളിയം ജെല്ലി ഉപയോഗിച്ചാല്‍ ചര്‍മത്തിന്റെ സ്വാഭാവികത നിലനിര്‍ത്താം. എന്നാല്‍ മുറിവുകളില്‍ ഇത് പുരട്ടാതിരിക്കുന്നതാണ് നല്ലത്. നമ്മുടെ ചര്‍മത്തിനു മുറിവുകള്‍ക്കു മേല്‍ കവചം തീര്‍ത്ത് ശരീരത്തെ അണുബാധയില്‍ നിന്നു സംരക്ഷിക്കാന്‍ കഴിവുണ്ട്. എന്നാല്‍ മുറിവുകള്‍ക്ക് മേല്‍ ഓയില്‍ ബേസ് ആയിട്ടുള്ള ഇത്തരം ലേപനങ്ങള്‍ പുരട്ടുമ്പോള്‍ ഈ കവചം രൂപീകരിക്കാന്‍ സാധിക്കാതെ വരുന്നു. ഇത് അണുബാധയിലേക്കു നയിക്കുമെന്നാണ് വിദഗ്ധരുടെ കണ്ടെത്തല്‍.

പെട്രോളിയം ജെല്ലി മുറിവ് വരണ്ടു പോകാതിരിക്കാനും മുറിവിന്റെ പാടുകള്‍ വലുതാകാതെയും വടുക്കള്‍ ഉണ്ടാക്കാതെയുമിരിക്കാന്‍ സഹായിക്കുമെന്ന് അമേരിക്കന്‍ അക്കാദമി ഓഫ് ഡര്‍മ്മറ്റോളോജി പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നുണ്ട്. 

ചില ആശുപത്രികളില്‍ ഇത് ഫസ്റ്റ് എയ്ഡ് ബോക്‌സില്‍  സൂക്ഷിക്കുന്നുണ്ട്. എന്നാല്‍ മുറിവിലേക്ക് ഇത് നേരിട്ട് പുരട്ടുന്നത് അത്ര നല്ലതല്ല എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ചര്‍മത്തിന്റെ ബാഹ്യ ആവരണം പ്രോട്ടീന്‍ കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. മുറിവിനു മേല്‍ ഇവ ആവരണം തീര്‍ക്കാതിരിക്കാന്‍ ചിലപ്പോള്‍ പെട്രോളിയം ജെല്ലി കാരണമായേക്കാം. 

മുറിവ് സംഭവിച്ച ആദ്യ പന്ത്രണ്ടു മണിക്കൂറില്‍ ഈ ആവരണം അണുബാധ ഉണ്ടാകാതെ സൂക്ഷിക്കും. മുറിവുണ്ടായാല്‍ ആദ്യ മണിക്കൂറുകളില്‍ പെട്രോളിയം ജെല്ലി പുരട്ടുന്നത് ഒട്ടും തന്നെ നല്ലതല്ല എന്നാണു ഡോക്ടര്‍മാര്‍ പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com