കാന്‍സറിന് കാരണമാകുന്ന 'ജീന്‍' സസ്യങ്ങളില്‍ നിന്ന് മനുഷ്യനിലേക്ക് ; ആശങ്കയോടെ ശാസ്ത്രലോകം

കാന്‍സറിന് കാരണമാകുന്ന ജീന്‍ സസ്യങ്ങളില്‍ നിന്ന് മനുഷ്യശരീരത്തിലേക്ക് പ്രവേശിക്കുന്നതായി പഠനറിപ്പോര്‍ട്ട്
കാന്‍സറിന് കാരണമാകുന്ന 'ജീന്‍' സസ്യങ്ങളില്‍ നിന്ന് മനുഷ്യനിലേക്ക് ; ആശങ്കയോടെ ശാസ്ത്രലോകം

മെല്‍ബണ്‍: കാന്‍സറിന് കാരണമാകുന്ന ജീന്‍ സസ്യങ്ങളില്‍ നിന്ന് മനുഷ്യശരീരത്തിലേക്ക് പ്രവേശിക്കുന്നതായി പഠനറിപ്പോര്‍ട്ട്. വിവിധ ജീവി വിഭാഗങ്ങള്‍ക്കിടയിലുളള ജീന്‍ കൈമാറ്റം പരിണാമത്തിന് മുഖ്യഹേതുവാകുന്നതായും ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്ഡ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞന്മാര്‍ ആശങ്കപ്പെടുന്നു.

ജംപിങ് ജീന്‍ അഥവാ കുതിക്കുന്ന ജീന്‍ എന്ന പേരിലറിയപ്പെടുന്ന ജീനിന്റെ വകഭേദം സസ്യങ്ങളില്‍ നിന്നും മനുഷ്യനിലേക്ക് പ്രവേശിക്കുന്നത് നാഡീവ്യവസ്ഥയെ താറുമാറാക്കും.  വിവിധ ജീവി വിഭാഗങ്ങള്‍ക്കിടയില്‍ വ്യാപകമാകുന്ന ജീന്‍ കൈമാറ്റം സസ്തനികളുടെ ജനിതക ഘടനയില്‍ കാതലമായ മാറ്റങ്ങള്‍ക്ക് ഇടയാക്കുന്നതായും ശാസ്ത്രജ്ഞന്മാര്‍ വാദിക്കുന്നു.

ജംപിങ് ജീനുകളെ കുറിച്ചുളള വിപുലമായ പഠനത്തിന്റെ അടിസ്ഥാനത്തില്‍, ഈ വിഭാഗത്തില്‍പ്പെട്ട രണ്ട് ജീനുകളാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് തെളിഞ്ഞു. സസ്യങ്ങള്‍, ഫംഗസ് ഉള്‍പ്പെടെ 759 ജീവിവര്‍ഗങ്ങളില്‍ നടത്തിയ പഠനത്തിലാണ് ഇതു കണ്ടെത്തിയത്. ഡിഎന്‍എയുടെ ചെറിയ പതിപ്പുകളായ ഈ ജീനുകള്‍ക്ക് ജനിതകഘടനയില്‍ മാറ്റം വരുത്താന്‍ വരെ കഴിവുണ്ട്്.

പരിണാമഘട്ടത്തില്‍, സസ്യങ്ങള്‍ക്കും മൃഗങ്ങള്‍ക്കും ഇടയില്‍   ഇത്തരത്തിലുളള ജീന്‍ കൈമാറ്റം സംഭവിക്കുന്നതായി പഠനത്തില്‍ കണ്ടെത്തി.  സസ്തനികളില്‍ കണ്ടെത്തിയ l1, bovb എന്നി ഡിഎന്‍എ രൂപങ്ങള്‍ പുറത്ത് നിന്നും ശരീരത്തില്‍ പ്രവേശിച്ചതാണെന്ന് വ്യക്തമായി. ഇതില്‍ l1ന്റെ സാന്നിധ്യം മനുഷ്യരെ സംബന്ധിച്ച് നിര്‍ണായകമാണ്.

എന്നാല്‍ ജനിതകഘടനയെ അതേപ്പോലെ അനുകരിക്കുന്ന ജംപിങ് ജീനുകള്‍ സസ്യങ്ങളില്‍ നിന്നും മനുഷ്യനിലേക്ക് പ്രവേശിക്കുന്നത് എങ്ങനെ എന്നത് സംബന്ധിച്ച ചോദ്യത്തിന് ശാസ്ത്രലോകത്തിന് ഉത്തരമില്ല. വൈറസ്, കൊതുക് തുടങ്ങിയ വഴികളിലുടെയാണോ ഇത്തരത്തില്‍ ജീനുകള്‍ കൈമാറ്റം ചെയ്യപ്പെടുന്നത് എന്നതിനെ സംബന്ധിച്ച് തെളിവുകള്‍ ലഭ്യമല്ലെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com