ആസ്ത്മയില്‍ നിന്നും രക്ഷനേടാന്‍ പഴങ്ങളും പച്ചക്കറികളും ശീലമാക്കൂ

ആസ്ത്മയില്‍ നിന്നും രക്ഷനേടാന്‍ പഴങ്ങളും പച്ചക്കറികളും ശീലമാക്കൂ

അനാരോഗ്യകരമായ ആഹാരരീതി രോഗങ്ങള്‍ വരുത്തി വെക്കും. ഭക്ഷണത്തില്‍ മാംസം, ഉപ്പ്, പഞ്ചസാര എന്നിവ ഉള്‍പ്പെടുത്തിയാല്‍ ആസ്ത്മയില്‍ നിന്നും രക്ഷനേടാന്‍ പ്രയാസമാണ്.

നിങ്ങള്‍ക്ക് ആസ്ത്മയുണ്ടോ? എന്തെങ്കിലും ശ്വസന പ്രശ്‌നങ്ങളാല്‍ നിങ്ങള്‍ കഷ്ടപ്പെടുന്നുണ്ടോ? എങ്കില്‍ ആഹാരത്തില്‍ കൂടുതല്‍ പച്ചക്കറികളും പഴങ്ങളും നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം. ആരോഗ്യകരമായ ഭഷണരീതി പിന്തുടരുന്നുണ്ടെങ്കില്‍ ശ്വസിക്കുന്നതിലുള്ള ബുദ്ധിമുട്ട്, നെഞ്ച് വേദന, തുടര്‍ച്ചയായുള്ള ചുമ എന്നിവയില്‍ നിന്നെല്ലാം ആശ്വാസം നല്‍കുമെന്നാണ് പുതിയ പഠനം.

അനാരോഗ്യകരമായ ആഹാരരീതി രോഗങ്ങള്‍ വരുത്തി വെക്കും. ഭക്ഷണത്തില്‍ മാംസം, ഉപ്പ്, പഞ്ചസാര എന്നിവ ഉള്‍പ്പെടുത്തിയാല്‍ ആസ്ത്മയില്‍ നിന്നും രക്ഷനേടാന്‍ പ്രയാസമാണ്. ശരിയായ ആഹാരരീതി പ്രായപൂര്‍ത്തിയായവരിലെ ആസ്മയുടെ ബുദ്ധിമുട്ട് കുറയ്ക്കുന്നതില്‍ ഒരു പരിധിവരെ സഹായിക്കുമെന്നാണ് പഠനം.

'രോഗങ്ങളില്‍ നിന്നും മുക്തി നേടാനായി ആരോഗ്യമുള്ള ഡയറ്റ് പിന്തുടരാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ പഴങ്ങളും പച്ചക്കറികളും ഇലക്കറികളും കഴിച്ചേ മതിയാകു. ഇവയില്‍ ധാരാളം ആന്റി-ഓക്‌സിഡന്റ്‌സും ആന്റി ഇന്‍ഫ്‌ലമേറ്ററി ഘടകങ്ങളും അടങ്ങിയിട്ടുണ്ട്'- പാരിസ് സര്‍വകലാശാലയിലെ ഗവേഷകന്‍ റോളന്‍ഡ് ആന്‍ഡ്രിനാസോളോ വ്യക്തമാക്കി.

'മാംസം, ഉപ്പ്, പഞ്ചസാര തുടങ്ങിയ വലിയ അളവില്‍ കഴിക്കുകയാണെങ്കില്‍ നിങ്ങളുടെ ശരീരത്തിലെ പ്രോ- ഇന്‍ഫ്‌ലമാറ്ററി കപാസിറ്റി കുറയും, അതിനാല്‍ ആസ്ത്മയുടെ ലക്ഷണങ്ങള്‍ കൂടുതല്‍ പ്രകടമാകും' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രോഗമുള്ള പുരുഷന്‍മാരെയും സ്ത്രീകളെയും ഉള്‍പ്പെടുത്തിയാണ് പാരിസ് സര്‍വകലാശാലയില്‍ ഗവേഷണം നടത്തിയത്. യൂറോപ്യന്‍ റെസ്പിറേറ്ററി ജേണലില്‍ ഈ പഠനഫലം പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com