അല്‍പം എരിയുമെങ്കിലും മുളക് കഴിച്ചാല്‍ അമിത വണ്ണം കുറയും: പക്ഷേ പരിധിവിട്ട് കഴിക്കരുതെന്ന് മാത്രം

ശരീരത്തിലെ കൊഴുപ്പ് കത്തിച്ചു കളയുവാനും അതുവഴി ശരീരം മെലിയാനും മുളക് സഹായിക്കുമത്രേ.
അല്‍പം എരിയുമെങ്കിലും മുളക് കഴിച്ചാല്‍ അമിത വണ്ണം കുറയും: പക്ഷേ പരിധിവിട്ട് കഴിക്കരുതെന്ന് മാത്രം

മിതവണ്ണമുള്ള ശരീരം ആര്‍ക്കും  ഇഷ്ടമുള്ള കാര്യമല്ല. മെലിഞ്ഞ സുന്ദരമായ ശരീരമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. പലരും അമിത വണ്ണം കുറയ്ക്കാനായി പല വഴികളും സ്വീകരിക്കാറുണ്ട്. എന്നാല്‍ ശരീരഭാരം കുറക്കാന്‍ ദൃഢനിശ്ചയവും ക്ഷമയും വേണം. നമ്മള്‍ കഴിച്ചുകൊണ്ടിരിക്കുന്ന ചില ഭക്ഷണങ്ങളില്‍ തന്നെ ഫാറ്റ് കുറയ്ക്കുന്ന ഘടകങ്ങള്‍ ഉണ്ട്.  

അതിലൊന്നാണ് മുളക്. ഇത് ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് പറഞ്ഞ് ആളുകള്‍ നേരിയ അളവില്‍ മാത്രമേ ഭക്ഷണത്തില്‍ ചേര്‍ക്കാറുള്ളു. പക്ഷേ, ഇന്ത്യക്കാര്‍ക്ക് ഏറെ പ്രിയപ്പെട്ട പച്ചക്കറിയാണ് മുളക്. മുളക് വണ്ണം കുറയ്ക്കാന്‍ നല്ലതാണെന്നാണ് പുതിയ കണ്ടുപിടിത്തം. ശരീരത്തിലെ കൊഴുപ്പ് കത്തിച്ചു കളയുവാനും അതുവഴി ശരീരം മെലിയാനും മുളക് സഹായിക്കുമത്രേ. ഇതു സംബന്ധിച്ച കൂടുതല്‍ പഠനങ്ങള്‍ നടന്നു വരികയാണ്.

പരീക്ഷണാടിസ്ഥാനത്തില്‍ എലികള്‍ക്ക് മുളക് നല്‍കിയപ്പോള്‍ അവയുടെ വണ്ണം കുറഞ്ഞുവെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. അമേരിക്കയിലെ യോമിങ് സര്‍വകലാശാലയിലെ ശാസ്ത്രഞ്ജരാണ് ഇതുസംബന്ധിച്ച പഠനങ്ങള്‍ നടത്തുന്നത്. ഭാസ്‌കരന്‍ ത്യാഗരാജന്‍ എന്ന ഗവേഷകനാണ് പഠനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

എരിവുള്ള മുളക് ചേര്‍ത്ത ഭക്ഷണം കഴിയ്ക്കുമ്പോള്‍ ആളുകള്‍ വിയര്‍ക്കാറുണ്ട്. ഇത് ക്യാപ്‌സെയ്‌സിന്‍ എന്ന മുളകിലെ ഒരു പദാര്‍ത്ഥം കാരണമാണ്. ഇത് ഭക്ഷണത്തെ ചൂടും വിയര്‍പ്പുമാക്കി മാറ്റുകയാണ് ചെയ്യുന്നത്. ഇങ്ങനെ ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടാതിരിക്കുന്നു. മുളക് സാധാരണയായി വിശപ്പു കുറയ്ക്കുകയും അങ്ങനെ അമിത ഭക്ഷണം കഴിയ്ക്കുന്നത് കുറയ്ക്കുകയും ചെയ്യുന്നു. ശരീരത്തിലെ അപചയ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താവാനും ദഹനം എളുപ്പമാക്കാനും മുളക് സഹായിക്കുന്നുണ്ട്.

എട്ട് മാസത്തോളം എലികളില്‍ പരീക്ഷണം നടത്തിയാണ് ഗവേഷകര്‍ ഈ നിഗമലത്തില്‍ എത്തിയത്. പരീക്ഷണവിധമായ എലികളുടെ ഷുഗര്‍ ലെവല്‍ കുറയുന്നതായും ശരീരം ക്ഷീണിക്കുന്നതായും കണ്ടെത്തി. എന്നാലും അമിതമായി എരിവ് കഴിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്ന് തന്നെയാണ് ഗവേഷകരുടെ അഭിപ്രായം.

മുളകും എരിവും അമിതമായി കഴിയ്ക്കുന്നത് വയറിന്റെ ആരോഗ്യത്തിന് ദോഷമകരമാണെന്നുള്ളത് ഓര്‍ക്കേണ്ട കാര്യമാണ്. മുളക് ശരീരത്തില്‍ അസിഡിറ്റി, ഗ്യാസ് തുടങ്ങിയവ ഉണ്ടാക്കുമെന്നതിനാല്‍ മുളകു കഴിച്ച് തടി കുറയ്ക്കാന്‍ നോക്കുമ്പോള്‍ മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കുകയും വേണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com