എച്ച്‌ഐവിയെക്കാള്‍ മാരകമായ ലൈംഗിക രോഗം: മുന്നറിയിപ്പുമായി വൈദ്യശാസ്ത്ര ലോകം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ലൈംഗികബന്ധത്തിലൂടെ പകരുന്ന ഏറ്റവും മാരകമായ രോഗമായ എയ്ഡിനെ വെല്ലുന്ന രോഗത്തെക്കുറിച്ച് മുന്നറിയിപ്പുമായി വൈദ്യശാസ്ത്ര ലോകം 
എച്ച്‌ഐവിയെക്കാള്‍ മാരകമായ ലൈംഗിക രോഗം: മുന്നറിയിപ്പുമായി വൈദ്യശാസ്ത്ര ലോകം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം


ലൈംഗികബന്ധത്തിലൂടെ പകരുന്ന ഏറ്റവും മാരകമായ രോഗമായ എയ്ഡിനെ വെല്ലുന്ന രോഗത്തെക്കുറിച്ച് മുന്നറിയിപ്പുമായി വൈദ്യശാസ്ത്ര ലോകം. മൈക്കോപ്ലാസ്മ ജെനിറ്റാലിയം (Mycoplasma genitalium)  എന്നാണ് ഈ രോഗത്തിന്റെ പേര്. ബ്രിട്ടീഷ് അസോസിയേഷന്‍ ഓഫ് സെക്ഷ്വല്‍ ഹെല്‍ത്തിന്റെ റിപ്പോര്‍ട്ടാണ് എയ്ഡിനെക്കാള്‍ മാരകമാണ് ഇ രോഗമെന്ന് വിശദമാക്കിയിരിക്കുന്നത്. ശരീരത്തിലെ ആന്റിബോഡികളെ നശിപ്പിക്കുന്ന ഈ രോഗത്തിന് ചികിത്സ കണ്ടെത്തുക എന്നത് ദുര്‍ഘടമാണ്.  

എയ്ഡ്‌സ് പകരുന്നതിന് പ്രധാന കാരണമായ അശ്രദ്ധകരമായ ലൈംഗികബന്ധത്തിലൂടെ തന്നെയാണ് ഈ രോഗം പകരുന്നത്. സ്വകാര്യഭാഗങ്ങളിലെ രോമം നീക്കം ചെയ്യുക, വാക്‌സ് ചെയ്യുക എന്നിവ വഴിയും രോഗം പടരാം. മാരകമായ ലൈംഗികരോഗമായ  ഗോണോറിയയുമായി ഈ രോഗത്തിന് ചില സാമ്യതകള്‍ ഗവേഷകര്‍ പറയുന്നുണ്ട്.  പുരുഷന്മാര്‍ക്ക് ലിംഗത്തില്‍ നിന്നും വെള്ളം പോലെ ഡിസ്ചാര്‍ജ് ഉണ്ടാകുന്നതാണ്  ഈ രോഗത്തിന്റെ ആദ്യ ലക്ഷണം. ചിലപ്പോള്‍ എരിച്ചിലും വേദനയും തോന്നാം. 

സ്ത്രീകള്‍ക്ക് ലൈംഗികബന്ധത്തിനിടയില്‍ വേദന, യോനിയില്‍ നിന്നും ഡിസ്ചാര്‍ജ്, ആര്‍ത്തവസമയം അല്ലെങ്കില്‍ പോലും ബ്ലീഡിങ് ഉണ്ടാകുക എന്നിങ്ങനെയാണ് ലക്ഷണങ്ങള്‍. മൂത്രനാളിയില്‍  അണുബാധ ഉണ്ടാകുന്നതും ഇതിന്റെ ലക്ഷണമാണ്. 

സ്ത്രീകളില്‍ ഗര്‍ഭാശയമുഖത്തുണ്ടാകുന്ന അണുബാധ ചിലപ്പോള്‍ ഗര്‍ഭപാത്രം വരെയെത്താം. ഇത് വന്ധ്യതയ്ക്കു കാരണമാകാം. മറ്റു ലൈംഗികരോഗങ്ങളോടുള്ള സാമ്യത മൂലം ഈ രോഗം കണ്ടെത്താന്‍ അല്‍പം വൈകാറുണ്ട്.  

Polymerase chain reaction study എന്നൊരു ടെസ്റ്റ് വഴിയാണ് മൈക്കോപ്ലാസ്മ ജെനിറ്റാലിയം  സ്ഥിരീകരിക്കുന്നത്. സംശയം തോന്നിയാല്‍  ആദ്യം തന്നെ ഈ ടെസ്റ്റ് നടത്തുന്നത് രോഗം യഥാവിധി നിയന്ത്രിക്കാന്‍ സാധിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com