നിങ്ങള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണോ? എങ്കില്‍ ഈ അഞ്ച് കാര്യങ്ങള്‍ ഒന്ന് പരീക്ഷിച്ച് നോക്കൂ; മാറ്റമുണ്ടാകും

സ്ട്രസ് കുറയ്ക്കാനായി ഹിമാലയ ഡ്രഗ് കമ്പനിയിലെ ആയുര്‍വേദ എക്‌സ്‌പേര്‍ട്ട് ഡോക്ടര്‍ ഹരിപ്രസാദ് ചില പ്രകൃതിദത്ത മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്നുണ്ട്.
നിങ്ങള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണോ? എങ്കില്‍ ഈ അഞ്ച് കാര്യങ്ങള്‍ ഒന്ന് പരീക്ഷിച്ച് നോക്കൂ; മാറ്റമുണ്ടാകും

തിരക്കേറിയ ജീവിതവും ദിവസവും കൂടിക്കൊണ്ടിരിക്കുന്ന ഉത്തരവാദിത്വങ്ങളും മറ്റും നിറഞ്ഞ ഈ കാലത്ത് സമൂഹത്തില്‍ ഏറെ സാധാരണമായ ഒരു പ്രശ്‌നവും പരാതിയുമാണ് മാനസിക സമ്മര്‍ദ്ദം. പലപ്പോഴും ഈ മാനസിക സമ്മര്‍ദ്ദം നമ്മുടെ ശാരീരികാരോഗ്യത്തെ വിപരീതമായി ബാധിക്കുകയും ചെയ്യുന്നു. ഈ പ്രശ്‌നം വന്നാല്‍ മറ്റൊന്നിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കാനാകാതെ ആളുകള്‍ കഷ്ടപ്പെടും.

മാനസികസമ്മര്‍ദ്ദം മൂലം തലവേദനയും മറ്റ് അസ്വസ്ഥതകളെല്ലാം നമുക്ക് ഉണ്ടാകും. ശരീരത്തിനെ ഇത് എങ്ങനെയെല്ലാമാണ് ബാധിക്കുക എന്നത് പറയാന്‍ പറ്റിയെന്ന് വരില്ല. അതുകൊണ്ട് തന്നെ ഇതുമായി മുന്നോട്ട് പോകാനാകില്ലല്ലോ. മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം നമ്മുടെ ജീവിതരീതിയിലെ മാറ്റങ്ങളാണ്. സ്ട്രസ് കുറയ്ക്കാനായി ഹിമാലയ ഡ്രഗ് കമ്പനിയിലെ ആയുര്‍വേദ എക്‌സ്‌പേര്‍ട്ട് ഡോക്ടര്‍ ഹരിപ്രസാദ് ചില പ്രകൃതിദത്ത മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്നുണ്ട്.

വ്യായാമം
ശാരീരിമായ ഉണര്‍വ് ഉണ്ടായാല്‍ മാനസിക ആരോഗ്യവും തനിയെ വരും. വ്യായാമം ചെയ്യുന്നതോടെ സ്ട്രസ് ഉണ്ടാക്കുന്ന ഹോര്‍മോണ്‍ ആയ എന്‍ഡോര്‍ഫിന്‍സ് ശരീരത്തില്‍ നിന്നും വിട്ടകലും. എന്തെങ്കിലും തരത്തിലുള്ള വ്യായാമം ചെയ്യുകയാണെങ്കില്‍ നിങ്ങളുടെ പോസിറ്റീവ് ചിന്തകള്‍ കൂടും. ദിവസവും 45 മിനിറ്റ് എങ്കിലും വ്യായാമം ചെയ്യണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ജീവിതത്തിന് കൃത്യത വരുത്തുക
ജീവിതത്തിന് ഒരു അടുക്കും ചിട്ടയും വന്നാല്‍ തന്നെ സമ്മര്‍ദ്ദം ഒരുവിധം കുറഞ്ഞുകിട്ടും. ഇതോടെ ജോലിഭാരം കുറയ്ക്കാനും ഒഴിവ് സമയമുണ്ടാക്കാനുമെല്ലാം സമയം കിട്ടും. 

ദിവസവും ഏതെങ്കിലും ഔഷധസസ്യം കഴിക്കുക
എല്ലാ ദിവസവും ഏതെങ്കിലും ഔഷധസസ്യം ചെറിയ അളവിലെങ്കിലും ശരീരത്തിലെത്തുന്നത് ഏറെ നല്ലതാണ്. അശ്വഗന്ധ പോലെയുള്ള ഔഷധങ്ങള്‍ കഴിക്കാനാണ് ഗവേഷകര്‍ നിര്‍ദേശിക്കുന്നത്. ഇത് ശരീരത്തിനെയും മനസിനേയും ഉന്‍മേഷഭരിതമായി സൂക്ഷിക്കുന്നു. ​

ശരിയായ ഭക്ഷണം കൃത്യമായ സമയത്ത് കഴിക്കുക
നിങ്ങള്‍ കഴിക്കുന്ന ആഹാരവും സ്ട്രസും തമ്മില്‍ അഗാതമായ ബന്ധമുണ്ട്. പോഷകസമൃദ്ധമായ ആഹാരമാണ് കഴിക്കുന്നതെങ്കില്‍ മാനസികാരോഗ്യവും സംരക്ഷിക്കപ്പെടും. ആഹാരത്തില്‍ പച്ചക്കറികള്‍, പഴങ്ങള്‍, ധാന്യങ്ങള്‍, പാല്‍ ഉല്‍പ്പന്നങ്ങള്‍, മത്സ്യം, കോഴി എന്നിവയെല്ലാം ഉള്‍പ്പെടുത്തുന്നത് സ്ട്രസ് കുറയ്ക്കാന്‍ സഹായകമാണ്. കാരണം ഇതെല്ലാം ശരീരത്തിന് ആവശ്യമുള്ള കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, ഫാറ്റ്, വൈറ്റമിന്‍സ്, മിനറല്‍സ് തുടങ്ങിയവയെല്ലാം പ്രധാനം ചെയ്ത് നിങ്ങളെ ആരോഗ്യവാന്‍മാരായി നിലനിര്‍ത്തും. അതോടെ നിങ്ങള്‍ പൂര്‍ണ്ണ ആരോഗ്യവാന്‍മാരായിരിക്കും.

ആവശ്യത്തിന് ഉറക്കം
സ്ട്രസ് കുറയ്ക്കാന്‍ ഏറ്റവും അത്യാവശ്യം ആയി വേണ്ടത് നല്ല ഉറക്കമാണ്. വേണ്ട രീതിയില്‍ ഉറക്കം ലഭിച്ചില്ലെങ്കില്‍ ശാരീരികമായും മാനസികമായും നിങ്ങള്‍ തളര്‍ന്നുപോകും. അതേസമയം അമിതമായി ഉറങ്ങാനും പാടില്ല. അമിത ഉറക്കം നിങ്ങളില്‍ അലസതയും മടിയും പ്രകടമാക്കും. ഇതും കടുത്ത സമ്മര്‍ദ്ദത്തിലേക്കാണ് ആളുകളെ തള്ളിവിടുക. അതുകൊണ്ട് ആവശ്യത്തിന് മാത്രം ഉറങ്ങുക. ആരോഗ്യമുള്ളവരായിരിക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com