ബി.പി മരുന്ന് കാന്‍സറുണ്ടാക്കുമെന്ന് മുന്നറിയിപ്പ്; ചൈനീസ് കമ്പനി ടാബ്റ്റുകള്‍ പിന്‍വലിച്ചു

രക്ത സമ്മര്‍ദം കുറയ്ക്കാനായി ചൈനീസ് കമ്പനി ആഗോള തലത്തില്‍ വിതരണം ചെയ്ത വല്‍സര്‍ടന്‍ ടാബ്‌ലറ്റുകള്‍ പിന്‍വലിക്കുന്നു
ബി.പി മരുന്ന് കാന്‍സറുണ്ടാക്കുമെന്ന് മുന്നറിയിപ്പ്; ചൈനീസ് കമ്പനി ടാബ്റ്റുകള്‍ പിന്‍വലിച്ചു

ഷാങ്ഹായ്: രക്ത സമ്മര്‍ദം കുറയ്ക്കാനായി ചൈനീസ് കമ്പനി ആഗോള തലത്തില്‍ വിതരണം ചെയ്ത വല്‍സര്‍ടന്‍ ടാബ്‌ലറ്റുകള്‍ പിന്‍വലിക്കുന്നു. ടാബ്‌ലറ്റിന്റെ അമിതോപയോഗം  അര്‍ബുദത്തിന് കാരണമാകുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചൈന ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനി വ്യാപകമായി വിതരണത്തിനയച്ച ടാബ്‌ലറ്റുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. അമേരിക്കയിലേയും യൂറോപ്പിലേയും ആരോഗ്യ മേഖലയിലുള്ളവര്‍ നല്‍കിയ മുന്നറിയിപ്പിനെ തുടര്‍ന്നാണ് കമ്പനി ടാബ്‌ലറ്റുകള്‍ പിന്‍വലിക്കാന്‍ നിര്‍ബന്ധിതരായത്. 

കിഴക്കന്‍ ചൈന ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സെയ്ജിയാങ് ഹവുഹായ് ഫാര്‍മസ്യുട്ടിക്കല്‍ എന്ന കമ്പനിയാണ് ടാബ്‌ലറ്റിന്റെ നിര്‍മാതാക്കള്‍. മരുന്ന് നിര്‍മിക്കാനായി ചേര്‍ത്തിരിക്കുന്ന എന്‍- നിറ്റ്‌റോസോഡിമെതിലാമിന്‍ (എന്‍.ഡി.എം.എ) അര്‍ബുദത്തിന് കാരണമാകുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി (ഇ.എം.എ) ജൂലൈ അഞ്ചിന്  കമ്പനിയിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒരാഴ്ച മുന്‍പേ യു.എസ് ഫുഡ്  ആന്‍ഡ്  ഡ്രഗ് അഡ്മിനിസ്‌ട്രേഷനും (എഫ്.ഡി.എ) സമാന മുന്നറിയിപ്പ് നല്‍കിയതോടെയാണ് കമ്പനി ഇപ്പോള്‍ ടാബ്‌ലറ്റുകള്‍ പിന്‍വലിക്കാന്‍ തയ്യാറായിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികരണം ചൈനീസ് കമ്പനി നടത്തിയിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com