നനഞ്ഞ ചെരുപ്പ് കട്ടിലിനടിയില്‍ വെച്ച് കിടന്നുറങ്ങാറുണ്ടോ? മഴക്കാലത്ത് ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക 

മഴക്കാലം ഏറ്റവുമധികം വില്ലനാകുന്നത് കാലുകള്‍ക്കാണ്. അതുകൊണ്ടുതന്നെ മഴക്കാലം കഴിയുന്നതുവരെ കാലുകളുടെ സംരക്ഷണത്തിന് ഒരു പ്രത്യേക കരുതല്‍ തന്നെ നല്‍കണം
നനഞ്ഞ ചെരുപ്പ് കട്ടിലിനടിയില്‍ വെച്ച് കിടന്നുറങ്ങാറുണ്ടോ? മഴക്കാലത്ത് ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക 

ഴക്കാലം ഏറ്റവുമധികം വില്ലനാകുന്നത് കാലുകള്‍ക്കാണ്. അതുകൊണ്ടുതന്നെ മഴക്കാലം കഴിയുന്നതുവരെ കാലുകളുടെ സംരക്ഷണത്തിന് ഒരു പ്രത്യേക കരുതല്‍ തന്നെ നല്‍കണം. ദിവസേന കാലുകള്‍ ഫൂട്ട് സ്‌ക്രബ് പോലുള്ളവ ഉപയോഗിച്ച് വൃത്തിയാക്കണമെന്ന് വിദഗ്ധര്‍ പറയുന്നു. ഇത് കാലിലെ നിര്‍ജ്ജീവമായ കോശങ്ങളെ നീക്കാന്‍ സഹായിക്കുമെന്നും കാല്‍പാതങ്ങള്‍ കട്ടിയാകുന്നതും കാലുകള്‍ വിണ്ടുകീറുന്നതും ഒഴിവാക്കാന്‍ ഇത് പ്രയോജനകരമാണെന്നും അവര്‍ പറയുന്നു. 

കാലുകള്‍ വൃത്തിയാക്കിയശേഷം മോയിസ്ചറൈസര്‍ പതിവാക്കണം എന്നതാണ് മറ്റൊരു കാര്യം. ഒലിവെണ്ണയോ ബദാമെണ്ണയോ ഇതിനായി ഉപയോഗിക്കാവുന്നതാണ്. രാത്രി ഉറങ്ങുന്നതിന് മുമ്പ് ഇവ കാലില്‍ ഉപയോഗിക്കുന്നത് കാലുകളുടെ ആരോഗ്യത്തിനും ചര്‍മ്മസംരക്ഷണത്തിനും നല്ലതാണെന്ന് വെല്‍നെസ് വിദഗ്ധര്‍ പറയുന്നു. 

ചെരുപ്പുകളും മറ്റും ഉണങ്ങാനായി ഷൂറാക്കിലോ കട്ടിലിനടിയിലൊ വയ്ക്കുന്ന ശീലമുണ്ടെങ്കില്‍ അത് പാടെ ഉപേക്ഷിക്കാനാണ് വിദഗ്ധരുടെ ഉപദേശം. കാരണം ഇത് ചെരുപ്പിനുള്ളില്‍ ഈര്‍പ്പന്‍ നില്‍ക്കാനും അതുവഴി രോഗാണുക്കള്‍ വളരാനും കാരണമാകും. ചെരുപ്പ് കഴുകാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അതിനായി വെയിലുള്ള ദിനം തിരഞ്ഞെടുക്കുന്നതാണ് ഉത്തമം. നനഞ്ഞചെരുപ്പുകള്‍ സുര്യപ്രകാശത്തില്‍ വച്ച് ഉണക്കാനാണ് വിദഗ്ധരുടെ ഉപദേശം. 

മഴക്കാലത്ത് കാലിലെ നഖങ്ങള്‍ വളര്‍ത്തുന്നത് ഒഴിവാക്കണമെന്നും മഴവെള്ളത്തിലൂടെ നടന്ന് വീട്ടിലെത്തുമ്പോള്‍ 10മിനിറ്റ് കാല് ചൂടുവെള്ളത്തില്‍ മുക്കിവയ്ക്കണമെന്നും വിദഗ്ധര്‍ പറയുന്നു. മഴക്കാലത്ത് തുറന്ന ചെരുപ്പുകള്‍ ഉപയോഗിക്കാനാണ് ഇവര്‍ നിര്‍ദേശിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com